കൊറിയക്ക് വെക്കുമോ ചെക്ക്?; ദക്ഷിണ കൊറിയക്ക് ആദ്യ അങ്കം ചെക് റിപ്പബ്ലിക്കിനെതിരെ
text_fieldsദക്ഷിണ കൊറിയൻ താരങ്ങളായ ലീ ഗി ഹ്യോക്, ഹ്വാങ് ഇൻ ബ്യോം, സൺ ഹ്യൂങ് മിൻ എന്നിവർ പരിശീലനത്തിനിടെ
സപോപാൻ (മെക്സികോ): ലോകകപ്പിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയക്ക് ആദ്യ അങ്കം. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 7.30ന് നടക്കുന്ന ഗ്രൂപ് എ പോരാട്ടത്തിൽ ഇവർ ചെക് റിപ്പബ്ലിക്കിനെ നേരിടും. ഗ്രൂപ്പിൽ മെക്സികോയും ദക്ഷിണാഫ്രിക്കയും ഉള്ളതിനാൽ ഇരു ടീമിനും ജയം അനിവാര്യമാണ്. സൂപ്പർ താരം സൺ ഹ്യുങ് മിനിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കൊറിയൻ സംഘത്തിന് വേഗതയേറിയ മുന്നേറ്റമാണ് കരുത്ത്. സണ്ണിന് പി.എസ്.ജി താരം ലീ കാങ്-ഇൻ മികച്ച പിന്തുണ നൽകുന്നു. മധ്യനിരയിലെ പരിക്കുകൾ കാരണം പ്രതിരോധത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഡിഫൻഡർ ചോ യു-മിൻ പുറത്തായതോടെ കിം മിൻ-ജെ ആണ് പ്രതിരോധം നയിക്കുന്നത്. 2006നുശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന ചെക് റിപ്പബ്ലിക്കുകാരെ കൊറിയൻ സംഘവുമായി താരതമ്യം ചെയ്യുമ്പോൾ ശാരീരികക്ഷമതയിൽ വമ്പന്മാരാണ്. കോർണർ കിക്കും ഫ്രീ കിക്കും ഗോളായി പരവർത്തിപ്പിക്കുന്നതിൽ പ്രത്യേക മിടുക്കുണ്ട്. പാട്രിക് ഷിക്ക് ആണ് പ്രധാന സ്ട്രൈക്കർ. തോമസ് സൂചെക്, പവൽ സുൽക് എന്നിവർ മധ്യനിരയിൽ കളി നിയന്ത്രിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

