Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightബോ​സാ​വു​മോ കാ​ന​ഡ? ബി...

ബോ​സാ​വു​മോ കാ​ന​ഡ? ബി ​ഗ്രൂ​പ്പി​ലെ ആ​ദ്യ ക​ളി​യി​ൽ ഇ​ന്ന് ബോ​സ്നി​യ ഹെ​ർ​സ​ഗോ​വി​ന​ക്കെ​തി​രെ

text_fields
bookmark_border
ബോ​സാ​വു​മോ കാ​ന​ഡ? ബി ​ഗ്രൂ​പ്പി​ലെ ആ​ദ്യ ക​ളി​യി​ൽ ഇ​ന്ന് ബോ​സ്നി​യ ഹെ​ർ​സ​ഗോ​വി​ന​ക്കെ​തി​രെ
cancel
camera_alt

കാ​ന​ഡ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

ടൊ​റ​ന്റോ (കാ​ന​ഡ): ലോ​ക​ക​പ്പ് ഗ്രൂ​പ് ബി ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം. ഇ​ന്ന് രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം അ​ർ​ധ രാ​ത്രി 12.30ന് ​ആ​തി​ഥേ​യ​രാ​യ കാ​ന​ഡ​യും ബോ​സ്നി​യ ഹെ​ർ​സ​ഗോ​വി​ന​യും ഏ​റ്റു​മു​ട്ടും. കാ​ന​ഡ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് മ​ത്സ​ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ക​ളി​ക്കു​ണ്ട്. ഖ​ത്ത​റും സ്വി​റ്റ്സ​ർ​ല​ൻ​ഡു​മാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ. ആ​യ​തി​നാ​ൽ ജ​യ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും കാ​ന​ഡ​യും ബോ​സ്നി​യ​യും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

മു​മ്പ് ര​ണ്ടു​ത​വ​ണ മാ​ത്ര​മാ​ണ് കാ​ന​ഡ ലോ​ക​ക​പ്പ് ക​ളി​ച്ച​ത് 1986ലും 2022​ലും. ഗ്രൂ​പ് റൗ​ണ്ടി​ലെ ആ​കെ ആ​റ് ക​ളി​ക​ളി​ലും തോ​ൽ​ക്കാ​നാ​യി​രു​ന്നു വി​ധി. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ ജ​യം സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ടൊ​റ​ന്റോ സ്റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങു​ന്ന സം​ഘ​ത്തി​നു​ള്ള​ത്. ജെ​സ്സി മാ​ർ​ഷ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന ടീം ​ക​ഴി​ഞ്ഞ എ​ട്ട് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 30ാം സ്ഥാ​ന​ത്തു​ള്ള കാ​ന​ഡ​ക്ക് പ​രി​ക്കാ​ണ് പ്ര​ധാ​ന വി​ല്ല​ൻ. സ്റ്റാ​ർ ലെ​ഫ്റ്റ് ബാ​ക്കാ​യ അ​ൽ​ഫോ​ൺ​സോ ഡേ​വീ​സ് ഇ​ന്ന​ത്തെ ക​ളി​ക്കു​ണ്ടാ​വി​ല്ല. മി​ഡ്ഫീ​ൽ​ഡ​ർ മാ​ഴ്സെ​ലോ ഫ്ലോ​റ​സും പു​റ​ത്താ​ണ്. സെ​ന്റ​ർ ബാ​ക്കാ​യ മോ​യി​സ് ബോം​ബി​റ്റോ ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്തെ​ങ്കി​ലും ആ​ദ്യ ക​ളി​യി​ൽ ഇ​റ​ങ്ങു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ല. സ്വി​റ്റ്സ​ർ​ല​ൻ​ഡാ​ണ് ബി​യി​ലെ ഏ​റ്റ​വും ക​രു​ത്ത​ർ. അ​വ​രെ മ​റി​ക​ട​ന്ന് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​വാ​ൻ കാ​ന​ഡ​ക്ക് വി​യ​ർ​ക്കേ​ണ്ടി​വ​രും.

2014നു​ശേ​ഷം വീ​ണ്ടും ലോ​ക​ക​പ്പി​നെ​ത്തു​ന്ന ബോ​സ്നി​യ​ക്ക് അ​മി​ത പ്ര​തീ​ക്ഷ​ക​ളി​ല്ലെ​ങ്കി​ലും ഗ്രൂ​പ്പി​ൽ അ​ത്ഭു​ത​ങ്ങ​ൾ കാ​ണി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക എ​തി​രാ​ളി​ക​ൾ​ക്കു​ണ്ട്. യോ​ഗ്യ​ത നേ​ടി​യ വ​ഴി​ക​ൾ നോ​ക്കു​മ്പോ​ൾ ഇ​വ​രെ ക​രു​തി​യി​രി​ക്ക​ണം. യോ​ഗ്യ​താ ​േപ്ല ​ഓ​ഫ് സെ​മി ഫൈ​ന​ലി​ൽ വെ​യ്‍ൽ​സി​നെ​യും ഫൈ​ന​ലി​ൽ ഇ​റ്റ​ലി​യെ​യും ഷൂ​ട്ടൗ​ട്ടി​ൽ മ​റി​ച്ചി​ട്ടാ​ണ് ബോ​സ്നി​യ​യു​ടെ വ​ര​വ്. അ​സൂ​റി​ക​ൾ ഇ​ക്കു​റി​യും ലോ​ക​ക​പ്പ് കാ​ണാ​തി​രി​ക്കാ​ൻ കാ​ര​ണ​ക്കാ​ർ ഇ​വ​രാ​ണെ​ന്ന് ചു​രു​ക്കം. 40കാ​ര​നാ​യ ഇ​തി​ഹാ​സ സ്ട്രൈ​ക്ക​ർ എ​ഡി​ൻ സെ​കോ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സെ​ർ​ജി ബാ​ർ​ബ​റേ​സ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന ടീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bosnia-herzegovinaFootballerFIFA World Cup 2026
News Summary - Will Canada win? They face Bosnia and Herzegovina today in their first Group B match.
Next Story