Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightകി​രീ​ടം ന​ൽ​കി​യ...

കി​രീ​ടം ന​ൽ​കി​യ ശേ​ഷം വേ​ദി​യി​ൽ ​നി​ന്ന് മാ​റാ​തെ യു.​എ​സ് പ്ര​സി​ഡ​ന്റ്; പ്ര​സി​ഡന്‍റിന്‍റെ പേ​ര് അ​നൗ​ൺ​സ് ചെ​യ്ത​പ്പോ​ൾ കാ​ണി​ക​ളു​ടെ വ​ക കൂ​വ​ൽ

text_fields
bookmark_border
കി​രീ​ടം ന​ൽ​കി​യ ശേ​ഷം വേ​ദി​യി​ൽ ​നി​ന്ന് മാ​റാ​തെ യു.​എ​സ് പ്ര​സി​ഡ​ന്റ്; പ്ര​സി​ഡന്‍റിന്‍റെ പേ​ര് അ​നൗ​ൺ​സ് ചെ​യ്ത​പ്പോ​ൾ കാ​ണി​ക​ളു​ടെ വ​ക കൂ​വ​ൽ
cancel
camera_alt

സ്പെ​യി​ൻ താ​ര​ങ്ങ​ൾ ലോ​ക​കി​രീ​ട​വു​മാ​യി ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്യു​മ്പോ​ൾ സ​മീ​പം നി​ൽ​ക്കു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പ്

ന്യൂ​യോ​ർ​ക്: ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല വി​വാ​ദ​ങ്ങ​ളി​ലും ഇ​ടം​പി​ടി​ച്ച യു.​എ​സ് പ്ര​സി​ഡ​ന്റ് ഫൈ​ന​ൽ ദി​വ​സ​വും അ​ലോ​സ​ര​മു​ണ്ടാ​ക്കി. സ്പാ​നി​ഷ് ടീ​മി​ന് ലോ​ക​ക​പ്പ് ട്രോ​ഫി സ​മ്മാ​നി​ച്ച ശേ​ഷം വേ​ദി​യി​ൽ നി​ന്ന് മാ​റാ​ൻ വി​സ​മ്മ​തി​ച്ച ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ വി​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. അ​ർ​ജ​ന്റീ​ന താ​ര​ങ്ങ​ളാ​യ ക്രി​സ്റ്റ്യ​ൻ റൊ​മേ​റോ​യും ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സും ട്രം​പി​നെ ഹ​സ്ത​ത​ദാ​നം ചെ​യ്യാ​തെ പോ​യ​തും യു.​എ​സ് പ്ര​സി​ഡ​ന്റി​ന്റെ പേ​ര് അ​നൗ​ൺ​സ് ചെ​യ്ത​പ്പോ​ൾ കാ​ണി​ക​ൾ കൂ​വി​യ​തു​മെ​ല്ലാം ഇ​തോ​ടൊ​പ്പം പ്ര​ച​രി​ക്കു​ന്നു​ണ്ട്.

വി​ജ​യി​ക​ൾ​ക്ക് ട്രം​പ് കി​രീ​ടം ന​ൽ​കു​മെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫാ​ന്റി​നോ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഗാ​ല​റി​യി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യി കൂ​ക്കി​വി​ളി​ക​ളു​യ​ർ​ന്നു. സ്പെ​യി​ൻ ക്യാ​പ്റ്റ​ൻ റോ​ഡ്രി​ക്ക് ട്രം​പ് ക​പ്പ് കൈ​മാ​റി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ ചു​മ​ത​ല അ​വ​സാ​നി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ൽ, കാ​മ​റാ ഫ്രെ​യി​മി​ൽ നി​ന്ന് പു​റ​ത്തു​പോ​കാ​തെ പ്ര​സി​ഡ​ന്റ് വേ​ദി​യി​ൽ ത​ന്നെ തു​ട​രു​ക​യും താ​ര​ങ്ങ​ൾ​ക്ക് കൈ​കൊ​ടു​ത്ത് അ​വി​ടെ​ത്ത​ന്നെ ചു​റ്റി​പ്പ​റ്റി നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ട്രം​പ് മാ​റാ​തെ നി​ന്ന​തോ​ടെ ട്രോ​ഫി ഉ​യ​ർ​ത്താ​നാ​കാ​തെ റോ​ഡ്രി​ക്ക് കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. നി​മി​ഷ​ങ്ങ​ൾ തി​ക​ച്ചും അ​സ്വ​സ്ഥ​ത നി​റ​ഞ്ഞ​താ​യി മാ​റി​യ​തോ​ടെ ഇ​ൻ​ഫാ​ന്റി​നോ ഓ​ടി​യെ​ത്തി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ടീ​മി​ന​രി​കി​ൽ നി​ന്ന് ട്രം​പ് അ​ൽ​പ​മൊ​ന്ന് മാ​റി​യ​ത്. എ​ങ്കി​ലും ടീം ​ട്രോ​ഫി ഉ​യ​ർ​ത്തു​മ്പോ​ൾ കാ​മ​റ ഫ്രെ​യി​മി​ൽ ത​ന്നെ പൂ​ർ​ണ ശ്ര​ദ്ധ കി​ട്ടു​ന്ന രീ​തി​യി​ൽ ട്രം​പ് സ്ഥാ​നം പി​ടി​ച്ചി​രു​ന്നു. സ്പെ​യി​നി​ന്റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം വേ​ദി​യി​ൽ നി​ന്ന് താ​ഴെ​യി​റ​ങ്ങി​യ​ത്.

താ​ര​ങ്ങ​ൾ​ക്ക് മെ​ഡ​ൽ സ​മ്മാ​നി​ക്കു​മ്പോ​ഴാ​ണ് റൊ​മേ​റോ​യും മാ​ർ​ട്ടി​ന​സും ട്രം​പി​നെ ഹ​സ്ത​ത​ദാ​നം ചെ​യ്യാ​തെ ക​ട​ന്നു​പോ​യ​ത്. ഇ​തേ​ക്കു​റി​ച്ച് ഇ​രു​വ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സ്പെ​യി​ൻ താ​രം ല​മീ​ൻ യ​മാ​ൽ കൈ​കൊ​ടു​ക്കാ​ൻ മ​ടി​ച്ചെ​ന്ന രീ​തി​യി​ലും വി​ഡി​യോ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ട്രം​പ് ആ​ദ്യം കൈ​നീ​ട്ടി​യ​പ്പോ​ൾ യ​മാ​ലി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നും തു​ട​ർ​ന്ന് ഹ​സ്ത​ദാ​നം ചെ​യ്തെ​ന്നും ചി​ല വി​ഡി​യോ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​യി. ക​ഴി​ഞ്ഞ ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ചെ​ൽ​സി​ക്ക് കി​രീ​ടം സ​മ്മാ​നി​ച്ച​തും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റാ​യി​രു​ന്നു. അ​ന്നും താ​ര​ങ്ങ​ളു​ടെ ആ​ഘോ​ഷ​ത്തി​നൊ​പ്പം കൂ​ടാ​ൻ ട്രം​പ് കാ​ത്തു​നി​ന്ന​ത് വ​ലി​യ വാ​ർ​ത്ത​യാ​യി. ലോ​ക​ക​പ്പി​നി​ടെ ട്രം​പി​ന്റെ ഇ​ട​പെ​ട​ലി​ൽ യു.​എ​സ് താ​ര​ത്തി​ന്റെ ചു​വ​പ്പ് റ​ദ്ദാ​ക്കി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foot ballDonald TrumpSports NewsFIFA World Cup 2026
News Summary - trump at fifa world cup
Next Story