Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right...

ലോ​കാ​ര​വ​മു​യ​രു​ന്നു; 48 രാ​ജ്യ​ങ്ങ​ളു​മാ​യി ഏ​റ്റ​വും വ​ലി​യ ലോ​ക​ക​പ്പ് 

text_fields
bookmark_border
ലോ​കാ​ര​വ​മു​യ​രു​ന്നു; 48 രാ​ജ്യ​ങ്ങ​ളു​മാ​യി ഏ​റ്റ​വും വ​ലി​യ ലോ​ക​ക​പ്പ് 
cancel
camera_alt

ലോ​ക​ക​പ്പി​നു​ള്ള ബ്ര​സീ​ൽ ടീ​മം​ഗ​ങ്ങ​ളു​ടെ ചി​ത്രം പ​തി​ച്ച ബാ​ന​റിന​രി​കെ ഒ​രു​കൂ​ട്ടം വ​നി​ത​ക​ൾ. ​െകാ​ൽ​ക്ക​ത്ത​യി​ലെ ഹൗ​റ​യി​ൽ നി​ന്നു​ള്ള ദൃ​ശ്യം.

മെ​ക്സി​കോ സി​റ്റി: ഇ​നി നെ​ഞ്ചി​ടി​പ്പി​െ​ന്റ താ​ള​മു​യ​രു​ന്ന നാ​ളു​ക​ൾ. പ​ച്ച​പ്പു​ൽ​മൈ​താ​ന​ത്തെ ലോ​ക​രാ​ജാ​ക്ക​ന്മാ​ർ ക​ളി​യ​ഴ​കി​െ​ന്റ പൂ​ര​മൊ​രു​ക്കു​മ്പോ​ൾ സി​ര​ക​ൾ​ക്ക് ചൂ​ടു​പി​ടി​ക്കാ​തി​രി​ക്കു​ന്ന​തെ​ങ്ങ​നെ? നാ​ലാ​ണ്ട് കൂ​ടു​മ്പോ​ൾ ആ​വേ​ശ​ക്ക​ട​ലാ​യി എ​ത്തു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് ഇ​ന്ന് മെ​ക്സി​കോ​യി​ൽ തു​ട​ക്ക​മാ​കു​മ്പോ​ൾ ലോ​കം ഒ​രു തു​ക​ൽ പ​ന്തി​ലേ​ക്ക് ചു​രു​ങ്ങും.

നൂ​റു​വ​ർ​ഷ​ത്തോ​ട​ടു​ക്കു​ന്ന ലോ​ക​ക​പ്പി​െ​ന്റ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ (മെ​ക്സി​കോ, കാ​ന​ഡ, യു.​എ​സ്) ലോ​ക​മാ​മാ​ങ്ക​ത്തി​ന് ഒ​രു​മി​ച്ച് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം വ്യാ​ഴാ​ഴ്ച രാ​ത്രി 12.30ന് ​മെ​ക്സി​​കോ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും പോ​രി​ന് തു​ട​ക്കം കു​റി​ക്കും. ജൂ​ലൈ 19ന് ​യു.​എ​സി​ലെ ന്യൂ ​ജ​ഴ്സി​യി​ൽ ക​ലാ​ശ​ക്കൊ​ട്ട്.

48 രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ ലോ​ക​ക​പ്പാ​ണ് ഇ​ത്ത​വ​ണ അ​ര​ങ്ങേ​റു​ന്ന​ത്. നാ​ല് രാ​ജ്യ​ങ്ങ​ൾ വീ​ത​മു​ള്ള 12 ഗ്രൂ​പ്പു​ക​ളാ​യാ​ണ് ആ​ദ്യ​ഘ​ട്ട മ​ത്സ​രം. ഓ​രോ ഗ്രൂ​പ്പി​ലും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ 32 ടീ​മു​ക​ളു​ടെ അ​ടു​ത്ത റൗ​ണ്ടി​ൽ ക​ട​ക്കും. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന എ​ട്ട് മി​ക​ച്ച ടീ​മു​ക​ളും ഇ​വ​ർ​ക്കൊ​പ്പം ഈ ​റൗ​ണ്ടി​ൽ പോ​രി​നി​റ​ങ്ങും.

ക​ഴി​ഞ്ഞ​ത​വ​ണ ലോ​ക ജേ​താ​ക്ക​ളാ​യ അ​ർ​ജ​ന്റീ​ന​യും ര​ണ്ടു​ത​വ​ണ ജേ​താ​ക്ക​ളാ​യ ഫ്രാ​ൻ​സും 2010ലെ ​ചാ​മ്പ്യ​ന്മാ​രാ​യ സ്​​പെ​യി​നും ഇം​ഗ്ല​ണ്ടും ലാ​റ്റി​ന​മേ​രി​ക്ക​ൻ പ​വ​ർ​ഹൗ​സ് ബ്ര​സീ​ലു​മെ​ല്ലാം ആ​രാ​ധ​ക​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് കാ​ൽ​പ​ന്ത് ക​ളി​യു​ടെ വി​സ്മ​യ വി​രു​ന്നൊ​രു​ക്കാ​ൻ ക​ള​ത്തി​ലി​റ​ങ്ങും. ഫ്രാ​ൻ​സി​െ​ന്റ കി​ലി​യ​ൻ എം​ബാ​പ്പെ​യും സ്​​പെ​യി​നി​െ​ന്റ ലാ​മി​ൻ യ​മാ​ലും ക​ളം ഭ​രി​ക്കാ​നെ​ത്തു​മ്പോ​ൾ സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സ്സി​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും നെ​യ്മ​റും കാ​ണി​ക​ളെ വി​രു​ന്നൂ​ട്ടും. 1,56,000 മാ​ത്രം ജ​ന​സം​ഖ്യ​യു​ള്ള കു​റ​ക്കാ​​വോ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ രാ​ജ്യ​മെ​ന്ന ഖ്യാ​തി​യു​മാ​യി ​ലോ​ക​ക​പ്പി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കും.

ആ​തി​ഥേ​യ​രാ​യ മൂ​ന്ന് രാ​ജ്യ​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കു​ന്ന പ്ര​മേ​യ​ത്തി​ലാ​യി​രി​ക്കും ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ. നി​ര​വ​ധി ഒ​ളി​മ്പി​ക്സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മാ​ർ​ക്കോ ബാ​ലി​ച്ച് ആ​ണ് ദൃ​ശ്യ​വി​സ്മ​യ​മൊ​രു​ക്കു​ന്ന​ത്. നൈ​ജീ​രി​യ​ൻ ഗാ​യ​ക​ൻ ബ​ർ​ണ ബോ​യ് യും ​കൊ​ളം​ബി​യ​ൻ ഗാ​യി​ക ഷ​ക്കീ​റ​യും ‘ദാ​യി ദാ​യി’ ലോ​ക​ക​പ്പി​െ​ന്റ ഔ​ദ്യോ​ഗി​ക ഗാ​ന​വു​മാ​യി സ്റ്റേ​ഡി​യ​​ത്തെ തീ​പി​ടി​പ്പി​ക്കാ​നെ​ത്തും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30ന് ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsfootballFIFA World Cup 2026
News Summary - The world is growing; the biggest World Cup with 48 nations
Next Story