Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഅമ്മ ‘തുന്നിയിട്ട’...

അമ്മ ‘തുന്നിയിട്ട’ കുപ്പായം

text_fields
bookmark_border
അമ്മ ‘തുന്നിയിട്ട’ കുപ്പായം
cancel

ഫോ​ക്സ്ബ​റോ: ക​ന്നി ലോ​ക​ക​പ്പ് അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് നോ​ർ​വീ​ജി​യ​ൻ മു​ന്നേ​റ്റ​ക്കാ​ര​ൻ എ​ർ​ലി​ങ് ഹാ​ല​ൻ​ഡ്. ഇ​റാ​ഖി​നെ​തി​രെ ആ​ദ്യ ര​ണ്ട് ഗോ​ളു​ക​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം വ​ര​വ​റി​യി​ച്ചു. എ​ന്നാ​ൽ, ഹാ​ല​ൻ​ഡി​ന്റെ ജ​ഴ്സി​യാ​ണ് ആ​രാ​ധ​ക​ർ ശ്ര​ദ്ധി​ച്ച​ത്. സി​റ്റി​യു​ടെ പ്ര​സി​ദ്ധ​മാ​യ ഒ​മ്പ​താം ന​മ്പ​ർ ജ​ഴ്സി​യി​ൽ ഹാ​ല​ൻ​ഡ് എ​ന്ന് മാ​ത്ര​മാ​യി​രു​ന്നു എ​ഴു​തി​യി​രു​ന്ന​ത്. പി​താ​വി​​ന്റെ കു​ടും​ബ​പേ​രാ​ണ് ഹാ​ല​ൻ​ഡ്. രാ​ജ്യ​ത്തി​നാ​യി ലോ​ക​ക​പ്പി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​മ്മ​യു​ടെ കു​ടും​ബ​പേ​രാ​യ ‘ബ്രൗ​ട്ട്’ കൂ​ടി ചേ​ർ​ത്തു.

ഗ്രൈ ​മ​രി​റ്റ ബ്രൗ​ട്ട് എ​ന്നാ​ണ് മു​ൻ ഹെ​പ്റ്റാ​ത്ത​ല​ൺ താ​ര​മാ​യ അ​മ്മ​യു​ടെ പേ​ര്. പി​താ​വി​ന്റെ​യും മാ​താ​വി​ന്റെ​യും പേ​രു​ക​ൾ സ്വ​ന്തം പേ​രി​നൊ​പ്പം ചേ​ർ​ക്കു​ന്ന​ത് നോ​ർ​വെ​യി​ൽ പ​തി​വാ​ണ്. പ​ണ്ട് എ​ർ​ലി​ങ് ഹാ​ല​ൻ​ഡ് മു​ഴു​വ​ൻ പേ​ര് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ബൊ​റൂ​സി​യ​യി​ലും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ലു​മെ​ത്തി​യ​​പ്പോ​ൾ ഹാ​ല​ൻ​ഡ് എ​ന്ന് മാ​ത്ര​മാ​യി. സി​റ്റി​യി​ലെ പോ​ലെ ഒ​മ്പ​താം ന​മ്പ​ർ കു​പ്പാ​യ​ത്തി​ലാ​ണ് ഹാ​ല​ൻ​ഡ് ക​ളി​ക്കു​ന്ന​ത്. ഈ ​താ​രം ജ​നി​ക്കു​ന്ന​തി​ന് ര​ണ്ടു​​കൊ​ല്ലം മു​മ്പ് 1998ലാ​ണ് നോ​ർ​വെ അ​വ​സാ​ന​മാ​യി ലോ​ക​ക​പ്പ് ക​ളി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityworld cupMother LoveFIFA World Cup 2026
News Summary - The shirt 'sewn' by my mother
Next Story