Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാവൽക്കാരന് കരുതലായി ഗാലറിയിൽ ഇനി അമ്മയുണ്ട്; വിസ പ്രശ്നങ്ങൾ നീക്കി വൊസീഞ്ഞ‍യുടെ മാതാവിനെ യു.എസിലെത്തിച്ച് ഫിഫ

text_fields
bookmark_border
കാവൽക്കാരന് കരുതലായി ഗാലറിയിൽ ഇനി അമ്മയുണ്ട്; വിസ പ്രശ്നങ്ങൾ നീക്കി വൊസീഞ്ഞ‍യുടെ മാതാവിനെ യു.എസിലെത്തിച്ച് ഫിഫ
cancel
camera_alt

കേപ് വെർഡെ-ഉറുഗ്വായി മത്സരം നടക്കുമ്പോൾ അന കാൻഡിഡ എവോറ ഗാലറിയിൽ, 

മയാമി ഗാർഡൻസ്: സ്പെയിനിനെതിരായ ലോകകപ്പ് മത്സരത്തിൽ കേപ് വെർഡെയ സ്വപ്നസമാനമായ സമനിലയിലെത്തിച്ച ശേഷം ഗോൾ കീപ്പർ വൊസീഞ്ഞ ഒരുവേള വികാരഭരിതനായിരുന്നു. വിസ പ്രശ്നങ്ങൾ കാരണം തന്റെ കുടുംബത്തിന് സ്റ്റേഡിയത്തിൽ എത്താൻ കഴിഞ്ഞില്ലെന്നായിരുന്നു 40കാരന്റെ സങ്കടം. ഇത് ശ്രദ്ധയിൽപ്പെട്ട യു.എസ് അധികൃതരും കേപ് വെർഡെ സർക്കാറും ഫിഫയും ചേർന്ന് വൊസീഞ്ഞ‍യുടെ അമ്മ അന കാൻഡിഡ എവോറക്ക് മയാമിയിൽ എത്താനുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കി. ഉറുഗ്വായിക്കെതിരെ ഇന്നലെ നടന്ന മത്സരം കാണാൻ കാൻഡിഡയുമുണ്ടായിരുന്നു ഗാലറിയിൽ.

മത്സരത്തിന് മുന്നോടിയായി ഫിഫ മയാമി ആസ്ഥാനത്ത് വൊസീഞ്ഞയുടെ അമ്മയെ സ്വീകരിക്കുകയും ഇതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്കും ഈ പ്രക്രിയയിൽ സഹായിച്ചവർക്കും കാൻഡിഡ നന്ദി അറിയിച്ചു. ഒപ്പം ‘ബ്ലൂ ഷാർക്‌സ്’ എന്നറിയപ്പെടുന്ന കേപ് വെർഡെ ടീമിന് ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും കളിക്കാൻ വൈകാരിക സന്ദേശവും അവർ നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The guardian now has a guardian in the stands: FIFA brings Voseign's mother to the U.S. after resolving visa issues
Next Story