Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭയം വേണ്ട, ആഗ്രഹം മതി-റോഡ്രി

text_fields
bookmark_border
https://www.madhyamam.com/tags/rodri
cancel
camera_alt

സ്പെയിൻ ക്യാപ്റ്റൻ റോഡ്രി

ന്യൂയോർക്: അർജന്റീനക്കെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തെ ഭയത്തോടെയല്ല, മറിച്ച് കപ്പ് നേടണമെന്ന തീവ്രമായ ആഗ്രഹത്തോടെയും ലക്ഷ്യബോധത്തോടെയുമാണ് സമീപിക്കേണ്ടതെന്ന് സഹതാരങ്ങളോട് സ്പെയിൻ ക്യാപ്റ്റൻ റോഡ്രി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്പാനിഷ് ടീം കൈവരിച്ച വളർച്ചയുടെയും കഠിനാധ്വാനത്തിന്റെയും പൂർണതയാണ് ഈ ലോകകപ്പ് ഫൈനൽ.

ലയണൽ മെസ്സിയെ എക്കാലത്തെയും മികച്ച കളിക്കാരനായി വിശേഷിപ്പിച്ച അദ്ദേഹം, അതേസമയം അർജന്റീന വെറും മെസ്സി കേന്ദ്രീകൃതമല്ലെന്നും ഒരു ടീമെന്ന നിലയിൽ അവർ ശക്തരാണെന്നും ഓർമിപ്പിച്ചു. സെമിഫൈനലിൽ ഫ്രാൻസിനെതിരെ കളിച്ചതിനേക്കാൾ കൂടുതൽ ശാരീരികക്ഷമതയും പ്രതിരോധക്കരുത്തും ആവശ്യമുള്ള കടുത്ത പോരാട്ടമായിരിക്കും ഫൈനലിൽ നേരിടേണ്ടിവരുക എന്ന് റോഡ്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - spain captian rodri
Next Story