Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഫിഫ ലോകകപ്പിന്റെ...

ഫിഫ ലോകകപ്പിന്റെ സുരക്ഷ ചുമതലയിൽ സജീവമായി ഖത്തറിന്റെ സുരക്ഷ സേന

text_fields
bookmark_border
ഫിഫ ലോകകപ്പിന്റെ സുരക്ഷ ചുമതലയിൽ സജീവമായി ഖത്തറിന്റെ സുരക്ഷ സേന
cancel
camera_alt

ഫിഫ ലോകകപ്പ് ടൂർണമെന്റിന്റെ സുരക്ഷാ ചുമതലയിലുള്ള ഖത്തരി ഉദ്യോഗസ്ഥർ

ദോഹ: 2026 ഫിഫ ലോകകപ്പ് ടൂർണമെന്റിന്റെ സുരക്ഷാ ചുമതലകളിൽ ഖത്തർ സുരക്ഷാ സേന ജാഗ്രതയോടെ ദൗത്യം തുടരുന്നു. ആതിഥേയ രാജ്യങ്ങളിലെ സുരക്ഷാ അധികാരികളുമായി സഹകരിച്ചും ഏകോപിപ്പിച്ചും അംഗീകൃത സുരക്ഷാ ചട്ടക്കൂടിനുള്ളിലാണ് അവരുടെ ദൗത്യം നിർവഹിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ കമ്മിറ്റി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലോകകപ്പ് വേദികളിൽ വിവിധ ചുമതലകൾ നിർവഹിക്കുന്ന ടീമംഗങ്ങളുടെ ചിത്രങ്ങളും മന്ത്രാലയം പങ്കുവച്ചു. അന്താരാഷ്ട്ര പരിപാടികളുടെ സുരക്ഷയിൽ ഖത്തറിന്റെ വൈദഗ്ധ്യത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നും വലിയ അന്താരാഷ്ട്ര പരിപാടികളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിൽ ഖത്തറിനുള്ള വൈദഗ്ധ്യത്തിലും സുരക്ഷാ ശേഷിയിലുമുള്ള വിശ്വാസത്തെ ഇത് ഊട്ടിയുറപ്പിക്കുന്നതായും അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World CupSecurity Forcesgulfqatar​
News Summary - Qatar's security forces actively involved in FIFA World Cup security
Next Story