Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ ഖത്തരി റഫറിയും

text_fields
bookmark_border
സപ്പോർട്ട് വാർ റഫറിയായി ഖമീസ് അൽ മർറിയെ തെരഞ്ഞെടുത്തു
ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ ഖത്തരി റഫറിയും
cancel

ദോഹ: ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം നിയന്ത്രിക്കാൻ ഖത്തരി റഫറിയായ ഖമീസ് അൽ മർറി. ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ അർജന്റീനയും സ്പെയിനും തമ്മിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിലാണ്, ഖമീസ് അൽ മർറി സപ്പോർട്ട് വിഡിയോ അസിസ്റ്റന്റ് റഫറിയായി പ്രവർത്തിക്കുക. ജർമ്മനിയുടെ ബാസ്റ്റ്യൻ ഡാങ്കെർട്ട്, കൊളംബിയയുടെ നിക്കോളാസ് ഗാലോ എന്നിവർക്കൊപ്പമാകും അൽ മർറി പ്രവർത്തിക്കുക.

സ്ലോവേനിയയിൽ നിന്നുള്ള സ്ലാവ്കോ വിൻസിച്ച് ആണ് ഫൈനൽ മത്സരം നിയന്ത്രിക്കുന്ന പ്രധാന റഫറി. നേരത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലും, യൂറോ 2024-ൽ ഫ്രാൻസും സ്പെയിനും തമ്മിലുള്ള സെമിഫൈനലും നിയന്ത്രിച്ചത് വിൻസിച്ച് ആയിരുന്നു. സ്ലോവേനിയക്കാരായ തോമസ് ക്ലാൻക്നിക്, ആൻഡ്രാസ് കൊവാസിച്ച് എന്നിവർ അസിസ്റ്റന്റ് റഫറിമാരാണ്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റഫറിമാരെയാണ് ഫിഫ ഫൈനൽ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatari referee to officiate World Cup final as well
Next Story