Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഫിഫ റാങ്കിങ്ങിൽ...

ഫിഫ റാങ്കിങ്ങിൽ മുന്നേറി ഖത്തർ; ഏഴു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 49 ആം റാങ്കിൽ

text_fields
bookmark_border
ഫിഫ റാങ്കിങ്ങിൽ മുന്നേറി ഖത്തർ; ഏഴു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 49 ആം റാങ്കിൽ
cancel
camera_alt

ലോകകപ്പ് ഗ്രൂപ് മൽസരത്തിൽ സ്വിറ്റ്സർലന്റിനെതിരെ കളിയുടെ അവസാന നിമിഷം സമനില ഗോൾ നേടിയ ഖത്തർ ടീമംഗങ്ങളുടെ ആഹ്ലാദപ്രകടനം

ദോഹ: ലോകകപ്പിലെ ഗംഭീര തുടക്കത്തിന് പിന്നാലെ ഫിഫ റാങ്കിങ്ങിലും മുന്നേറ്റം നടത്തിയിരിക്കുകയാണ് ഖത്തർ ദേശീയ ഫുട്ബാൾ ടീം. ഏറ്റവും ഒടുവിലത്തെ റാങ്കിങ് പ്രകാരം 49ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അന്നാബികൾ. കഴിഞ്ഞ ദിവസം ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിന് എതിരെ നേടിയ സമനില റാങ്കിങ്ങിൽ മുന്നേറാൻ സഹായകരമായി. 9.14 പോയിന്റ് നേടി ഏഴു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഖത്തർ റാങ്കിങ്ങിൽ ആദ്യ 50ൽ എത്തിയത്. 1459.45 പോയിന്റാണ് നിലവിൽ ഖത്തറിനുള്ളത്.

ഒരു വർഷത്തിന് ശേഷമാണ് ഫിഫ റാങ്കിങ്ങിൽ ഖത്തർ ആദ്യ 50ൽ തിരിച്ചെത്തുന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന റാങ്കിങ്ങിൽ 56 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ ലോകകപ്പിലെ ആദ്യ മത്സരത്തിലൂടെ സമീപകാലത്തെ ഏറ്റവും മികച്ച മുന്നേറ്റമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ലോകകപ്പ് നടക്കുന്നതിനാൽ ഫിഫ റാങ്കിങ് കണക്കാക്കുന്നതിനുള്ള റാങ്കിങ് വിൻഡോ നിലവിൽ തുറന്നിരിക്കുകയാണ്. ഗ്രൂപ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ കൂടി ഖത്തറിന് ബാക്കിയുള്ളതിനാൽ ഈ മത്സരഫലങ്ങളും ജൂലൈയിൽ പുറത്തുവിടുന്ന ഔദ്യോഗിക റാങ്കിങ്ങിൽ നിർണായകമാകും. ജൂൺ 19ന് കാനഡയെയും തുടർന്ന് 24ന് ബോസ്നിയ ആൻഡ് ഹെർസഗോവിനയെയും ഖത്തർ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar surge in FIFA rankings, climbing seven places to world No. 49
Next Story