ഖത്തറിന് നാളെ നിർണായക പോരാട്ടം; പ്രതീക്ഷയോടെ മലയാളി താരം തഹ്സിൻ
text_fieldsതഹ്സിൻ പരിശീലനത്തിൽ
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഖത്തർ ഇറങ്ങുമ്പോൾ മലയാളികളുടെ കണ്ണുകൾ തഹ്സിനിലാണ്. മത്സരത്തിൽ ഖത്തർ തോൽക്കുകയാണെങ്കിൽ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് ലോകകപ്പ് സ്വപ്നങ്ങൾ ബാക്കിയാക്കി ഖത്തർ നാട്ടിലേക്ക് മടങ്ങേണ്ടി വരും.
ബോസ്നിയക്കെതിരെ വിജയിച്ചാൽ മാത്രമേ ഖത്തറിന് മുന്നോട്ട് പോകാൻ കഴിയൂ. കഴിഞ്ഞ മത്സരത്തിൽ കാനഡയോട് രണ്ട് താരങ്ങൾക്ക് ചുവപ്പ് കാർഡ് കണ്ടതിനാൽ ഇവരെ കളത്തിലിറക്കാനാകില്ല. ഈ വിടവ് മറികടക്കാൻ മുന്നേറ്റ നിരയിലും മധ്യനിരയിലും പുതിയ താരങ്ങളെ പരിശീലകന് പരീക്ഷിക്കേണ്ടിവരും.
മധ്യനിരയുടെ അഭാവം നികത്താൻ മൂന്നേറ്റ നിരയിലുള്ള അക്രം അഫീഫ്, എഡ്മിൽസൺ ജൂനിയർ എന്നിവരെ പിന്നിലേക്ക് ഇറക്കി കളിക്കേണ്ടി വന്നാൽ മുന്നേറ്റനിരയിൽ പുതിയ താരത്തെ പരീക്ഷിക്കാൻ സാധ്യതുണ്ട്. ഇവിടെ തഹ്സിന് ഇടം ലഭിക്കുമെന്നാണ് കരുതുന്നത്. ആദ്യ ലൈനപ്പിൽ ഇല്ലെങ്കിൽ റണ്ടാം പകുതിയിലെങ്കിലും തഹ്സിനെ കളിപ്പിക്കുമെന്നാണ് പ്രതീക്ഷ. വേഗതയാണ് തഹ്സിന്റെ കരുത്ത്. രണ്ടാം പകുതിയിൽ പെട്ടെന്നുള്ള മുന്നേറ്റങ്ങൾക്ക് പ്രധാന്യമുള്ളതിനാൽ വേഗതയുള്ള താരമായ തഹ്സിനെ പരിശീലകൻ കളിപ്പിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

