Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പിന് പിന്നാലെ 'ട്രാൻസ്ഫർ വിപണി' ചൂടാവുന്നു; വമ്പൻ ക്ലബ്ബുകൾ നോട്ടമിടുന്ന 10 താരങ്ങൾ

text_fields
bookmark_border
ലോകകപ്പിന് പിന്നാലെ ട്രാൻസ്ഫർ വിപണി ചൂടാവുന്നു; വമ്പൻ ക്ലബ്ബുകൾ നോട്ടമിടുന്ന 10 താരങ്ങൾ
cancel

അറ്റ്‌ലാന്റ : ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് തിരശ്ശീല വീഴാനിരിക്കെ യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിൽ വമ്പൻ മാറ്റങ്ങൾക്കാണ് കളമൊരുങ്ങുന്നത്. വടക്കേ അമേരിക്കയിൽ നടന്ന ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ, തങ്ങളുടെ ടീമിലേക്ക് യുവതാരങ്ങളെയും സൂപ്പർ താരങ്ങളെയും എത്തിക്കാനുള്ള തിരക്കിലാണ് വമ്പൻ ക്ലബ്ബുകൾ. പ്രമുഖ ഫുട്ബോൾ വാർത്ത വെബ്സൈറ്റായ ഗോൾ പുറത്തുവിട്ട ലോകകപ്പിൽ തിളങ്ങിയ ശ്രദ്ധേയരായ പത്തുതാരങ്ങളുടെ ട്രാൻസ്ഫർ വിശേഷങ്ങൾ ഇങ്ങനെ:

1. അയുബ് ബൗഅദി (മൊറോക്കോ): നിലവിൽ ലില്ലിയുടെ മധ്യനിര താരമായ അയുബ് ബൗഅദി പ്രീമിയർ ലീഗിലെ വമ്പൻമാരുടെ നോട്ടപ്പുള്ളിയാണ്. ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ടീമുകൾ 18-കാരനായ ഈ യുവതാരത്തിനായി രംഗത്തുണ്ട്.

2. ഗിൽബെർട്ടോ മോറ (മെക്സിക്കോ): ലിവർപൂളാണ് 17-കാരനായ മെക്സിക്കൻ താരം മോറയെ നോട്ടമിട്ടിരിക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവരും രംഗത്തുണ്ട്. 40 ദശലക്ഷം യൂറോയാണ് താരത്തിന്റെ വിപണി മൂല്യം.

3. ബ്രൂണോ ഗ്വിമാറസ് (ബ്രസീൽ): ലോകകപ്പിൽ ബ്രസീലിനായി മികച്ച പ്രകടനം പുറത്തെടുത്ത ന്യൂകാസിൽ ക്യാപ്റ്റൻ ബ്രൂണോ ഗ്വിമാറസ് ആഴ്സണലിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. 80 ദശലക്ഷം പൗണ്ടാണ് താരത്തിനായി ക്ലബ്ബുകൾ മുടക്കേണ്ടി വരിക.

4. ആൻറോണിയോ നൂസ (നോർവേ): ടോട്ടനം ഹോസ്പർ നോട്ടമിട്ട ഈ 21-കാരനെ സ്വന്തമാക്കാൻ ആഴ്സണലും ശ്രമിക്കുന്നുണ്ട്. ആർ.ബി. ലെയ്പ്സിഗിൽ നിന്ന് താരത്തെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ഈ ക്ലബ്ബുകൾ.

5. ക്രിസെൻസിയോ സമ്മർവില്ലെ (നെതർലൻഡ്സ്): വെസ്റ്റ്ഹാമിൽ നിന്ന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിലേക്ക് സമ്മർവില്ലെ കൂടുമാറാൻ സാധ്യതയേറെയാണ്. 50 ദശലക്ഷം പൗണ്ടാണ് താരത്തിനായി ലിവർപൂൾ മുടക്കുന്നത്.

6. യാൻ ഡിയോമൻഡെ (ഐവറി കോസ്റ്റ്): ആർ.ബി. ലെയ്പ്സിഗിന്റെ ഈ വിങ്ങർക്കായി പി.എസ്.ജി വമ്പൻ തുക മുടക്കാൻ തയ്യാറാണെന്നാണ് സൂചന. നൂറ് ദശലക്ഷത്തിന് മുകളിലുള്ള തുകയ്ക്കാണ് താരത്തിന്റെ നീക്കം.

7. എലിജിയാ ജസ്റ്റ് (ന്യൂസിലൻഡ്): മദർവെൽ താരമായ ജസ്റ്റിനെ സ്വന്തമാക്കാൻ സെൽറ്റിക്കും തുലൂസും രംഗത്തുണ്ട്. നാല് ദശലക്ഷം പൗണ്ടാണ് താരത്തിന്റെ മൂല്യമായി കണക്കാക്കുന്നത്.

8. എംബകെസെലി എംബോകാസി (ദക്ഷിണാഫ്രിക്ക): ഷിക്കാഗോ ഫയറിന്റെ ഈ ഡിഫൻഡർക്കായി നാപ്പോളിയും നോട്ടിങ്ഹാം ഫോറസ്റ്റും ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.

9. താരിക് മുഹറെമോവിച്ച് (ബോസ്നിയ): സീരി എ ക്ലബ്ബുകളായ ഇന്റർ മിലാനും യുവന്റസും താരിക് മുഹറെമോവിച്ചിനെ നോട്ടമിട്ടിരുന്നു. എന്നാൽ ഇപ്പോൾ പ്രീമിയർ ലീഗ് ടീമായ സണ്ടർലൻഡും താരത്തിനായി രംഗത്തുണ്ട്.

10. ഹൂലിയൻ ക്വിനോനെസ് (മെക്സിക്കോ): സൗദി പ്രോ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവായ ക്വിനോനെസ് പ്രീമിയർ ലീഗിൽ കളിക്കാൻ ഏറെ താല്പര്യപ്പെടുന്നുണ്ട്. അൽ-ഖാദ്സിയ താരമായ ക്വിനോനെസിനായി ഇംഗ്ലണ്ടിലെ ക്ലബ്ബുകൾ നീക്കം തുടങ്ങിയെന്ന് വാർത്തകളുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Post-World Cup Transfer Frenzy: Top 10 stars linked with big-money summer moves
Next Story