Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightതു​ട​ർ​ഭ​ര​ണം തേ​ടി...

തു​ട​ർ​ഭ​ര​ണം തേ​ടി മെ​സ്സി​പ്പ​ട

text_fields
bookmark_border
തു​ട​ർ​ഭ​ര​ണം തേ​ടി മെ​സ്സി​പ്പ​ട
cancel
camera_alt

സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഐ​സ്‌​ല​ൻ​ഡി​നെ​തി​രെ പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി​യ ല​യ​ണ​ൽ മെ​സ്സി​യു​ടെ ആ​ഹ്ലാ​ദം

കാ​ൻ​സാ​സ് സി​റ്റി (യു.​എ​സ്): ബ്ര​സീ​ലി​നെയും ഇറ്റലിയെയും ക​ടാ​ക്ഷി​ച്ച ഭാ​ഗ്യം തേ​ടി​യാ​ണ് അ​ർ​ജ​ന്റീ​ന ഇ​ക്കു​റി ലോ​ക​ക​പ്പി​നി​റ​ങ്ങു​ന്ന​ത്. ച​രി​ത്ര​ത്തി​ൽ കാ​ന​റി​ക​ൾ​ക്കും അസൂറികൾക്കും മാ​ത്ര​മേ കി​രീ​ട​ത്തു​ട​ർ​ച്ച സാ​ധി​ച്ചു​ള്ളൂ, 1958ലും 62​ലും. ഈ ​നേ​ട്ടം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ അ​വ​സ​രം കൈ​വ​ന്നി​രി​ക്കു​ക​യാ​ണ് ല​യ​ണ​ൽ മെ​സ്സി​ക്കും സം​ഘ​ത്തി​നും. പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​ണി​യു​ടെ ടീ​മി​ൽ നാ​ലു​വ​ർ​ഷം മു​മ്പ് ലോ​കം കീ​ഴ​ട​ക്കി​യ സം​ഘ​ത്തി​ലെ 17 ക​ളി​ക്കാ​രു​ണ്ട്. ഇ​തി​ൽ ഏ​ഴു​പേ​ർ 30 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. മെ​സ്സി (38), റോ​ഡ്രി​ഗോ ഡി ​പോ​ൾ (32), എ​മി​ലി​യാ​നോ മാ​ർ​ട്ടി​നെ​സ് (33), നി​ക്കോ​ളാ​സ് ഒ​ട്ട​മെ​ൻ​ഡി (38) എ​ന്നി​വ​രാ​ണ് കൂ​ട്ട​ത്തി​ൽ പ്ര​മു​ഖ​ർ.

2024 ജൂ​ണി​ൽ കോ​പ്പ അ​മേ​രി​ക്ക വി​ജ​യ​ത്തി​നു​ശേ​ഷം എ​യ്ഞ്ച​ൽ ഡി ​മ​രി​യ വി​ര​മി​ച്ച​താ​ണ് അ​ർ​ജ​ന്റീ​ന സം​ഘ​ത്തി​ലെ ഏ​ക വ​ലി​യ മാ​റ്റം. ആ​ക്ര​മ​ണ ശൈ​ലി ഉ​ണ്ടെ​ങ്കി​ലും പ്ര​തി​രോ​ധ​ത്തി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ല. ക​ളി​ക്കാ​ർ​ക്കി​ട​യി​ലെ പ​രി​ച​യ​സ​മ്പ​ത്തി​ലാ​ണ് പ്ര​തീ​ക്ഷ. മി​ക​ച്ചൊ​രു മു​ന്നേ​റ്റം കെ​ട്ടി​പ്പ​ടു​ക്കാ​ൻ അ​ർ​ജ​ന്റീ​ന ഇ​തി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ 4-4-2, 4-3-3, 4-2-3-1 എ​ന്നി​ങ്ങ​നെ പ​ല ഫോ​ർ​മേ​ഷ​നു​ക​ൾ പ​രീ​ക്ഷി​ച്ച് സ്ക​ലോ​ണി ടീ​മി​ന്റെ ക​രു​ത്ത് അ​ള​ന്നി​രു​ന്നു. ഹൂ​ലി​യ​ൻ അ​ൽ​വാ​ര​സി​ന്റെ സ​മീ​പ​കാ​ല​ത്തെ മി​ക​ച്ച പ്ര​ക​ട​നം (20 ഗോ​ളു​ക​ളും 9 അ​സി​സ്റ്റു​ക​ളും) അ​ർ​ജ​ന്റീ​ന​യു​ടെ ആ​ക്ര​മ​ണ നി​ര​ക്ക് ഉ​ന്മേ​ഷം പ​ക​രു​ന്നു​ണ്ട്. എ​ങ്കി​ലും ഭൂ​രി​ഭാ​ഗം സ​മ​യ​വും മെ​സ്സി ത​ന്നെ​യാ​യി​രി​ക്കും ക​ളി നി​യ​ന്ത്രി​ക്കു​ക. മ​ധ്യ​നി​ര​യി​ലും പ്ര​തി​രോ​ധ​ത്തി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സ്ക​ലോ​ണി​ക്ക് വ​ലി​യ കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ല.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടു​ന്ന താ​രം എ​ന്ന റെ​ക്കോ​ഡാ​ണ് ഇ​ത്ത​വ​ണ മെ​സ്സി​യെ കാ​ത്തി​രി​ക്കു​ന്ന​ത്. മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ 16 ഗോ​ളു​ക​ൾ മ​റി​ക​ട​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് നാ​ലെ​ണ്ണം കൂ​ടി വേ​ണം. 2018 മു​ത​ൽ സ്ക​ലോ​ണി​ക്ക് കീ​ഴി​ലാ​ണ് അ​ർ​ജ​ന്റീ​ന. ര​ണ്ട് കോ​പ്പ അ​മേ​രി​ക്ക കി​രീ​ട​ങ്ങ​ളും ഒ​രു ലോ​ക​ക​പ്പും നേ​ടി​ക്കൊ​ടു​ത്ത​തി​ന് പു​റ​മെ, ത​ഴ​ക്ക​വും മി​ക​വു​മു​ള്ള ഒ​രു കൂ​ട്ടം ക​ളി​ക്കാ​രെ സൃ​ഷ്ടി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഐ​സ്‌​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് കീ​ഴ​ട​ക്കി​യ അ​ർ​ജ​ന്റീ​ന, ടൂ​ർ​ണ​മെ​ന്റി​നു​മു​മ്പ് ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. മെ​സ്സി​യും ക​ള​ത്തി​ലി​റ​ങ്ങി. 70ാം മി​നി​റ്റി​ലാ​ണ് നാ​യ​ക​ൻ പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ൽ നി​ന്ന് മെ​സ്സി​യെ​ത്തി​യ​ത്. മെ​സ്സി​യു​ടെ വ​ര​വോ​ടെ അ​ർ​ജ​ന്റീ​ന​യു​ടെ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മൂ​ർ​ച്ച ല​ഭി​ച്ചി​ച്ചു. പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി മാ​റ്റി ടീ​മി​ന്റെ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കു​ക​യും ചെ​യ്തു മെ​സ്സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsLionel MessiFIFA World CupFIFA World Cup 2026
News Summary - Messi seeks continuity
Next Story