Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightപെ​നാ​ൽ​റ്റി...

പെ​നാ​ൽ​റ്റി തീ​രു​മാ​നി​ക്കാ​ൻ എടു​ത്ത​ത് മൂ​ന്നു മി​നി​റ്റ്; വി​മ​ർ​ശ​ന​വു​മാ​യി എം​ബാ​പ്പെ​

text_fields
bookmark_border
പെ​നാ​ൽ​റ്റി തീ​രു​മാ​നി​ക്കാ​ൻ എടു​ത്ത​ത് മൂ​ന്നു മി​നി​റ്റ്; വി​മ​ർ​ശ​ന​വു​മാ​യി എം​ബാ​പ്പെ​
cancel

മ​സാ​ചു​സെ​റ്റ്സ്: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പെ​നാ​ൽ​റ്റി ന​ഷ്ട​മാ​യ​തി​നു പി​ന്നാ​ലെ വി.​എ.​ആ​ർ റി​വ്യൂ​വി​ലെ കാ​ല​താ​മ​സ​ത്തി​നെ​തി​രെ പ​രാ​തി​യു​മാ​യി കി​ലി​യ​ൻ എം​ബാ​പ്പെ. മൊ​റോ​ക്കോ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന്റെ 28ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യാ​ണ് എം​ബാ​പ്പെ പാ​​ഴാ​ക്കി​യ​ത്. ലോ​ക​ക​പ്പ് ഗോ​ൾ വേ​ട്ട​യി​ൽ ല​യ​ണ​ൽ മെ​സ്സി​യു​മാ​യി മ​ത്സ​രി​ക്കു​ന്ന താ​രം പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ​തി​നു പി​ന്നാ​ലെ ര​ണ്ടാം പ​കു​തി​യി​ൽ സ്കോ​ർ ചെ​യ്താ​ണ് ടീ​മി​നെ ക​ളി​യി​ൽ തി​രി​ച്ചെ​ത്തി​ച്ച​ത്. 2-0ത്തി​ന് ഫ്രാ​ൻ​സ് ജ​യി​ച്ച​തി​നു പി​ന്നാ​ലെ, ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി.​എ.​ആ​ർ പ​രി​ശോ​ധ​ന​യു​ടെ കാ​ല​താ​മ​സ​ത്തി​നെ​തി​രെ താ​രം തു​റ​ന്ന​ടി​ച്ചു. മൂ​ന്ന് മി​നി​റ്റോ​ളം സ​മ​യ​മെ​ടു​ത്ത ശേ​ഷ​മാ​ണ് ​പെ​നാ​ൽ​റ്റി കി​ക്കെ​ടു​ക്കാ​ൻ റ​ഫ​റി അ​നു​വാ​ദം ന​ൽ​കി​യ​ത്. ഈ ​കാ​ല​താ​മ​സം കി​ക്ക് പാ​ഴാ​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്ന് എം​ബാ​പ്പെ പ​രാ​തി​പ്പെ​ട്ടു. മൊ​റോ​ക്കോ താ​രം നൗ​സാ​യി​ർ മ​സ്റാ​യി എം​ബാ​പ്പെ​യെ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​നാ​ണ് ഫ്രാ​ൻ​സി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ൽ​റ്റി ന​ൽ​കി​യ​ത്. ഫൗ​ളി​നെ തു​ട​ർ​ന്നാ​ണോ എം​ബാ​പ്പെ ഡൈ​വ് ചെ​യ്ത​ത് എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​യി​രു​ന്നു നീ​ണ്ടു നി​ന്ന വി.​എ.​ആ​ർ പ​രി​ശോ​ധ​ന. ഇ​തി​ന് ഏ​താ​ണ്ട് മൂ​ന്ന് മി​നി​റ്റി​ല​ധി​കം സ​മ​യ​മെ​ടു​ത്തു.

‘കി​ക്ക് ന​ന്നാ​യി എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. റി​വ്യൂ​വി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ ഞാ​നും ഉ​സ്മാ​നെ ഡെം​ബ​ലെ​യും പ​ന്ത് പാ​സ്ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. പെ​നാ​ൽ​റ്റി​യാ​ണെ​ന്ന് റ​ഫ​റി ആ​ദ്യം പ​റ​ഞ്ഞു, ശേ​ഷം സാ​ധ്യ​ത​യി​ല്ലെ​ന്നും പ​റ​ഞ്ഞു. കാ​ത്തി​രി​പ്പ് നീ​ണ്ട​തോ​ടെ ശ്ര​ദ്ധ​മാ​റി. പെ​നാ​ൽ​റ്റി എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് ഏ​കാ​ഗ്ര​ത​യും മ​റ്റു മാ​ന​സി​ക ത​യാ​റെ​ടു​പ്പും ആ​വ​ശ്യ​മാ​ണ്. ​പ​ക്ഷേ, സ​മ​യം നീ​ണ്ടു​പോ​യ​ത് തി​രി​ച്ച​ടി​യാ​യി’ -എം​ബാ​പ്പെ പ​റ​ഞ്ഞു.

നീ​ണ്ട കാ​ത്തി​രി​പ്പ് എം​ബാ​പ്പെ​യു​ടെ ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന് കോ​ച്ച് ദി​ദി​യ​ർ ദെ​ഷാം​പ്സും സൂ​ചി​പ്പി​ച്ചു. ‘വാ​ർ പ​രി​ശോ​ധ​ന​യും അ​തി​നു​ശേ​ഷം ഫൗ​ളി​ന്മേ​ൽ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി. അ​തി​ന് ര​ണ്ട് മി​നി​റ്റി​ല​ധി​കം സ​മ​യ​മെ​ടു​ത്തു. അ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് എ​നി​ക്ക് കൃ​ത്യ​മാ​യി അ​റി​യി​ല്ല. എ​ങ്കി​ലും ഈ ​സ​മ​യം വൈ​ക​ൽ അ​ത്ര നി​സ്സാ​ര​മ​ല്ല’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​നാ​ൽ​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യെ​ങ്കി​ലും, മി​ന്നും ഗോ​ൾ നേ​ടി​യ എം​ബാ​പ്പെ​യും ഉ​സ്മാ​നെ ഡെം​ബ​ലെ​യും ഫ്രാ​ൻ​സി​നെ സെ​മി ഫൈ​ന​ലി​ലേ​ക്ക് ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:penaltyfranceFrance TeammorocoKylian MbappeFIFA World Cup 2026Penalty Miss
News Summary - Mbappe Blames VAR Delay for Penalty Miss Against Moroccov
Next Story