മാധ്യമം-മീഫ്രണ്ട് ലോകകപ്പ് പ്രവചന മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി
text_fieldsകൊച്ചി: ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾക്കായി മാധ്യമവും മീഫ്രണ്ടും കള്ളിയത്ത് ടി.എം.ടിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിലെ രണ്ടാംഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. കള്ളിയത്ത് ഗ്രൂപ്പ് ചെയർമാൻ നൂർ മുഹമ്മദ് നൂർഷയിൽ നിന്നും വിജയികളായ ലിജു കൃഷ്ണ, അഖില ഷാജി, നിഷിൽ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
കള്ളിയത്ത് ഗ്രൂപ്പിന്റെ കൊച്ചി ഓഫിസിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദിർഷ കെ മുഹമ്മദ്, മാധ്യമം ബിസിനസ് റിലേഷൻഷിപ്പ് മാനേജർ ബിബിൻസ് ഇ ബേബി എന്നിവർ സംബന്ധിച്ചു.
ഫുട്ബാൾ ആരാധകർക്ക് തങ്ങളുടെ പ്രവചന മികവ് തെളിയിക്കാനും ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുമായി poll.madhyamam.com എന്ന ലിങ്ക് വഴി ലോകകപ്പ് ഫൈനൽ വരെ ഈ മത്സരത്തിൽ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

