'ഗോളടിച്ച് കോളടിക്കാം'; ഫിഫ ലോകകപ്പ് പ്രവചന മത്സരവുമായി മാധ്യമവും മീഫ്രണ്ടും
text_fieldsഫിഫ ലോകകപ്പ് ആവേശം കൊടുമുടി കയറവേ, ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾക്കായി 'മാധ്യമവും മീഫ്രണ്ടും' ചേർന്ന് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ദിവസേനയുള്ള മത്സരങ്ങളിൽ ആര് വിജയിക്കുമെന്നും സ്കോർ എത്രയായിരിക്കുമെന്നും കൃത്യമായി പ്രവചിക്കുന്ന, തെരഞ്ഞെടുക്കുന്ന ഫുട്ബാൾ ആരാധകരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.
ഓരോ ദിവസത്തെയും മത്സരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിക്കും. മത്സരങ്ങൾ ആരംഭിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് വരെ ആരാധകർക്ക് തങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്താം. ലോകത്തിന്റെ ഏത് കോണിലുള്ള ഫുട്ബാൾ പ്രേമിക്കും പൂർണ്ണമായും സൗജന്യമായി ഈ മത്സരത്തിന്റെ ഭാഗമാകാം. ദിനേനയുള്ള മത്സരങ്ങളുടെ കൃത്യമായ വിവരങ്ങളും സമയക്രമവും ഇതിലൂടെ നിങ്ങൾക്ക് ലഭ്യമാകും. poll.madhyamam.com എന്ന ലിങ്ക് വഴിയാണ് മത്സരത്തിലേക്ക് പ്രവേശിക്കേണ്ടത്.
ഡിജിറ്റൽ ഇന്ററാക്ടീവ് ഫാൻ മാഗസിൻ 'ഗോൾ' പ്രകാശനം ചെയ്തു
ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കാൻ മാധ്യമവും മീഫ്രണ്ടും ചേർന്ന് ഒരുക്കിയ ഇന്ററാക്ടീവ് ഫാൻ മാഗസിൻ 'ഗോൾ' ഔദ്യോഗികമായി പ്രകാശനം ചെയ്തു. വ്യവസായ, വാണിജ്യ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മാഗസിൻ പ്രകാശനം നിർവ്വഹിച്ചത്.
ഫിഫ വേൾഡ് കപ്പ് 2026-ന്റെ എല്ലാ തത്സമയ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ഫുട്ബാൾ പ്രേമികളിലേക്ക് എത്തിക്കുന്നതാണ് ഈ ഡിജിറ്റൽ മാഗസിൻ. മത്സരങ്ങളുടെ തത്സമയ സ്കോറുകൾ, ടീമുകളുടെ തന്ത്രങ്ങൾ, കളിയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ, മുൻകാല ലോകകപ്പ് ചരിത്രങ്ങൾ തുടങ്ങി ആരാധകർ അറിയാൻ ആഗ്രഹിക്കുന്നതെല്ലാം വിരൽത്തുമ്പിൽ ലഭ്യമാകും വിധമാണ് 'ഗോൾ' രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകകപ്പ് വിശേഷങ്ങൾ തത്സമയം അറിയാൻ goaaal.madhyamam.com എന്ന ലിങ്ക് സന്ദർശിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

