Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightക്ലോസെയെയും മറികടന്ന്...

ക്ലോസെയെയും മറികടന്ന് മെസ്സി സിംഹാസനത്തിലേക്ക്! ലോകകപ്പ് ചരിത്രത്തിലെ ഗോൾ വേട്ടക്കാരിൽ ലയണൽ മെസ്സി ഒന്നാമത്

text_fields
bookmark_border
ക്ലോസെയെയും മറികടന്ന് മെസ്സി സിംഹാസനത്തിലേക്ക്! ലോകകപ്പ് ചരിത്രത്തിലെ ഗോൾ വേട്ടക്കാരിൽ  ലയണൽ മെസ്സി ഒന്നാമത്
cancel

ഡാല്ലസ്: ആദ്യ മിനിറ്റുകളിലെ പെനാൽറ്റി പിഴവിന്റെ നിരാശ നിമിഷങ്ങൾക്കകം മായ്ച്ചുകളഞ്ഞ് ചരിത്ര റെക്കോർഡുമായി അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി. ഫിഫ ലോകകപ്പിൽ മത്സരത്തിന്റെ 39-ാം മിനിറ്റിൽ തകർപ്പൻ ഗോൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന സർവ്വകാല റെക്കോർഡ് ഇനി മെസ്സിക്ക് സ്വന്തം. ജർമനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകളുടെ റെക്കോർഡാണ് മെസ്സി തകർത്തത്. ഈ ഗോളോടെ അർജന്റീന മത്സരത്തിൽ 1-0 ന് മുന്നിലെത്തി.

പിഴവിൽ നിന്ന് ചരിത്രത്തിലേക്ക്

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കിക്ക് പുറത്തേക്കടിച്ച് മെസ്സി ആരാധകരെ ഞെട്ടിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ എടുക്കുകയും തുലയ്ക്കുകയും ചെയ്ത താരമെന്ന അത്ര സുഖകരമല്ലാത്ത റെക്കോർഡും ഇതോടെ മെസ്സിയുടെ പേരിലായി. 19-ാം മിനിറ്റിലും മെസ്സിക്ക് ഒരു മികച്ച അവസരം ലഭിച്ചെങ്കിലും വലതുകാൽ ഷോട്ട് ഓസ്ട്രിയൻ കീപ്പർ അലക്സാണ്ടർ ഷ്ലാഗർ തട്ടിയകറ്റി.

എന്നാൽ 39-ാം മിനിറ്റിൽ അർജന്റീന നടത്തിയ മനോഹരമായ ഒരു കൗണ്ടർ അറ്റാക്കിൽ മെസ്സി പ്രായശ്ചിത്തം ചെയ്തു. ഇടതുവിങ്ങിൽ നിന്ന് ഫകുണ്ടോ മെദീന ബോക്സിന്റെ മധ്യത്തിലേക്ക് നൽകിയ കൃത്യതയാർന്ന പാസ്, ലയണൽ മെസ്സി തന്റെ പ്രശസ്തമായ ഇടതുകാൽ ഷോട്ടിലൂടെ ഒരൊറ്റ ടച്ചിൽ ഓസ്ട്രിയൻ വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക് നേടിയാണ് മെസ്സി ക്ലോസെയുടെ 16 ഗോൾ റെക്കോർഡിനൊപ്പമെത്തിയത്. ഇന്നത്തെ ഗോളോടെ മെസ്സിയുടെ ആകെ ലോകകപ്പ് ഗോൾ നേട്ടം 17 ആയി ഉയർന്നു.

റെക്കോർഡുകളുടെ സുൽത്താൻ

തന്റെ 39-ാം ജന്മദിനം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മെസ്സിയെ തേടി ഈ സുവർണ്ണ നേട്ടമെത്തുന്നത്. അഞ്ച് ലോകകപ്പുകളിൽ നിന്നായി 13 ഗോളുകളോടെയാണ് മെസ്സി ഈ ടൂർണമെന്റിനെത്തിയത്. അൾജീരിയക്കെതിരായ ആദ്യ മത്സരത്തോടെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ താരം എന്ന റെക്കോർഡും മെസ്സി സ്വന്തമാക്കിയിരുന്നു (പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ നേട്ടത്തിനൊപ്പമെത്തി).

ലോകകപ്പിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരൻ എന്ന പദവിക്ക് പുറമെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ (8), ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ (2012-ൽ 91 ഗോൾ), ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ (ബാഴ്സലോണയ്ക്കായി 672 ഗോളുകൾ), ലാ ലിഗ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ (474) എന്നീ റെക്കോർഡുകളും മെസ്സിയുടെ പേരിലുണ്ട്.

നിലവിൽ കളിക്കുന്ന താരങ്ങളിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ (14 ഗോൾ), ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ (10 ഗോൾ) എന്നിവരാണ് മെസ്സിയുടെ റെക്കോർഡിന് പിന്നാലെയുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiFIFA World Cup 2026
News Summary - Lionel Messi Breaks All-Time World Cup Goal-Scoring Record as Argentina Faces Austria
Next Story