Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right‘അ​വ​ന്റെ പേ​ര് ...

‘അ​വ​ന്റെ പേ​ര് മെ​സ്സി​യെ​ന്നാ​യി​രു​ന്നെ​ങ്കി​ൽ ചു​വ​പ്പ് കാ​ർ​ഡ് വീ​ശി​ല്ലാ​യി​രു​ന്നു’​

text_fields
bookmark_border
‘അ​വ​ന്റെ പേ​ര്   മെ​സ്സി​യെ​ന്നാ​യി​രു​ന്നെ​ങ്കി​ൽ   ചു​വ​പ്പ് കാ​ർ​ഡ് വീ​ശി​ല്ലാ​യി​രു​ന്നു’​
cancel

സാ​ന്റ​കാ​ർ​ല: ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ൽ അ​മേ​രി​ക്ക​യു​ടെ മു​ന്നേ​റ്റ നി​ര താ​രം ​​േഫ്ലാ​റി​യാ​ൻ ബ​ലോ​ഗ​ണി​ന് ചു​വ​പ്പ്കാ​ർ​ഡ് ന​ൽ​കി​യ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് മു​ൻ താ​ര​ങ്ങ​ൾ രം​ഗ​ത്ത്. ബോ​സ്നി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ 45ാം മി​നി​റ്റി​ൽ അ​മേ​രി​ക്ക​യു​ടെ ഗോ​ൾ നേ​ടി​യ ​േഫ്ലാ​റി​യാ​നെ 63ാം മി​നി​റ്റി​ൽ ഫൗ​ളി​ന്റെ പേ​രി​ൽ ചു​വ​പ്പു​കാ​ർ​ഡ് ന​ൽ​കി പു​റ​ത്താ​ക്കി​യ തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്താ​ണ് താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും രം​ഗ​ത്തു​വ​ന്ന​ത്. ​േഫ്ലാ​റി​യാ​ന്റെ സ്ഥാ​ന​ത്ത് അ​ർ​ജ​ന്റീ​ന​യു​ടെ ല​യ​ണ​ൽ മെ​സ്സി​യാ​യി​രു​ന്നെ​ങ്കി​ൽ റ​ഫ​റി ചു​വ​പ്പു​കാ​ർ​ഡ് ന​ൽ​കി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് മു​ൻ യു.​എ​സ് താ​രം അ​ല​ക്സി ലാ​ലാ​സി​ന്റെ പ്ര​തി​ക​ര​ണം. ലോ​ക​ക​പ്പ് ഗ്രൂ​പ് റൗ​ണ്ടി​ൽ അ​ൽ​ജീ​രി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ മെ​സ്സി​യു​ടെ ഫൗ​ളി​ന് റ​ഫ​റി കാ​ർ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു മു​ൻ അ​മേ​രി​ക്ക​ൻ താ​രം പ​രി​ഹാ​സ​മു​ന്ന​യി​ച്ച​ത്.

റെ​ഡ് കാ​ർ​ഡ് തീ​രു​മാ​ന​ത്തെ യു.​എ​സ് കോ​ച്ച് മൗ​റി​​സി​യോ പൊ​ച്ചെ​ട്ടി​നോ​യും വി​മ​ർ​ശി​ച്ചു. പ​രി​ക്കോ, ഫൗ​ളോ ചെ​യ്യ​ണ​മെ​ന്നു​ദ്ദേ​ശി​ച്ചു​ള്ള ടാ​ക്ലി​ങ് ആ​യി​രു​ന്നി​ല്ല. റീേ​പ്ല​ക​ളി​ൽ അ​ത് വ്യ​ക്ത​മാ​ണ് -പൊ​ച്ചെ​ട്ടി​നോ പ​റ​ഞ്ഞു. മ​ത്സ​രം നി​യ​ന്ത്രി​ച്ച റ​ഫ​റി ക​ളി തു​ട​രാ​ൻ അ​നു​വ​ദി​ച്ചെ​ങ്കി​ലും ബോ​സ്നി​യ​ൻ താ​ര​ങ്ങ​ളു​ടെ അ​പ്പീ​ലി​ൽ വി.​എ.​ആ​ർ ആ​ണ് പു​നഃ​പ​രി​ശോ​ധ​ന​ക്ക് തീ​രു​മാ​നി​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ മു​ന്നേ​റ്റ​ത്തി​ലെ കു​ന്ത​മു​ന​യാ​യ താ​ര​ത്തി​ന്റെ റെ​ഡ് കാ​ർ​ഡ് പ്രീ​ക്വാ​ർ​ട്ട​റി​ലെ മ​ത്സ​ര​ത്തി​ൽ തി​രി​ച്ച​ടി​യാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFALionel MessiFIFA World Cup 2026
News Summary - If it were Messi, there would be no red card": Critics Slam Referee's Decision against Balogun
Next Story