Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാസ്റ്റ് മിനിറ്റ് വണ്ടർ; സെനഗലിനെ മുട്ടുകുത്തിച്ച് ബെൽജിയം അവസാന പതിനാറിൽ

text_fields
bookmark_border
വിജയം ത്രസിപ്പിക്കുന്ന തിരിച്ചുവരവിലൂടെ
ലാസ്റ്റ് മിനിറ്റ് വണ്ടർ; സെനഗലിനെ മുട്ടുകുത്തിച്ച് ബെൽജിയം അവസാന പതിനാറിൽ
cancel

സി​യാ​റ്റി​ൽ: അ​ധി​ക​സ​മ​യം തീ​രാ​നി​രി​ക്കേ, 125 മി​നി​റ്റും 44 ​സെ​ക്ക​ൻ​ഡും സ​മ​യ​മാ​യ​പ്പോ​ൾ യൂ​രി ടീ​ല​മെ​ൻ​സി​ന്റെ വി​വാ​ദ പെ​നാ​ൽ​റ്റി​യി​ൽ ബെ​ൽ​ജി​​യ​ത്തി​നോ​ട് തോ​റ്റ് സെ​ന​ഗാ​ളി​ന് ക​ണ്ണീ​ർ മ​ട​ക്കം. നി​ശ്ചി​ത സ​മ​യ​ത്തി​ന്റെ അ​വ​സാ​ന നാ​ല് മി​നി​റ്റു​വ​രെ ര​ണ്ട് ​ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷം ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി ര​ണ്ട് ഗോ​ളു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് വി​വാ​ദ പെ​നാ​ൽ​റ്റി​യി​ൽ ബെ​ൽ​ജി​യം ജ​യ​ത്തി​ലേ​ക്കും പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്കും കു​തി​ച്ച​ത്. 3-2നാ​ണ് സെ​ന​ഗാ​ളി​നെ മ​റി​ക​ട​ന്ന​ത്. മ​ത്സ​ര​ത്തി​ന്റെ ഏ​റി​യ പ​ങ്കും നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത സെ​ന​ഗാ​ളി​ന് മു​ന്നി​ൽ വി​റ​ച്ച ബെ​ൽ​ജി​യം അ​ത്ഭു​ത​ക​ര​മാ​യി ‘വാ​ർ’ വി​ധി​യി​ലൂ​ടെ അ​വ​സാ​നം ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മു​ക​ളും 2-2ന് ​തു​ല്യ​മാ​യി​രു​ന്നു. 24ാം മി​നി​റ്റി​ൽ ഹ​ബീ​ബ് ദി​യാ​റ​യാ​ണ് സെ​ന​ഗാ​ളി​നാ​യി ആ​ദ്യ​ഗോ​ൾ നേ​ടി​യ​ത്. 51ാം മി​നി​റ്റി​ൽ ഇ​സ്മ​യി​ല സാ​ർ ല​ക്ഷ്യം ക​ണ്ട​തോ​ടെ സെ​ന​ഗാ​ൾ സു​ര​ക്ഷി​ത​മെ​ന്ന് തോ​ന്നി​ക്കു​ന്ന നി​ല​യി​ലെ​ത്തി. എ​ന്നാ​ൽ, 2018ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ ജ​പ്പാ​നെ​തി​രെ 21 മി​നി​റ്റ് ബാ​ക്കി നി​ൽ​ക്കേ 0-2ന് ​പി​ന്നി​ലാ​യ ശേ​ഷം 3-2ന് ​തി​രി​ച്ചു​ക​യ​റി​യ ച​രി​ത്രം ബെ​ൽ​ജി​യം ആ​വ​ർ​ത്തി​ച്ചു. വെ​റ്റ​റ​ൻ താ​രം റൊ​മേ​ലു ലു​ക്കാ​കു പ​ക​ര​ക്കാ​ര​നാ​യെ​ത്തി 86ാം മി​നി​റ്റി​ൽ ആ​ദ്യം ഗോ​ള​ടി​ച്ചു. മൂ​ന്ന് മി​നി​റ്റി​നു​ശേ​ഷം ടീ​ല​മെ​ൻ​സി​ന്റെ ഗോ​ളി​ൽ സ​മ​നി​ല. പി​ന്നീ​ടാ​യി​രു​ന്നു 125ാം മി​നി​റ്റി​ൽ വി​വാ​ദ​ഗോ​ൾ. ബോ​സ്നി​യ​യെ തോ​ൽ​പി​ച്ച ആ​തി​ഥേ​യ​രാ​യ യു.​എ​സ്.​എ​യാ​ണ് ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 5.30ന് ​ന​ട​ക്കു​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ബെ​ൽ​ജി​യ​ത്തി​ന്റെ എ​തി​രാ​ളി​ക​ൾ.

മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രി​ൽ ഒ​ന്നാ​യി ​റൗ​ണ്ട് ഓ​ഫ് 32ലെ​ത്തി​യ സെ​ന​ഗാ​ൾ ​ബെ​ൽ​ജി​യ​ത്തി​നെ​തി​രെ വേ​റെ ലെ​വ​ലാ​യി​രു​ന്നു. മി​ക​ച്ച പാ​സു​ക​ളും ക​ന​ത്ത ഷോ​ട്ടു​ക​ളു​മാ​യി എ​തി​രാ​ളി​ക​ളെ ആ​ഫ്രി​ക്ക​ൻ​പ​ട വി​റ​പ്പി​ച്ചു. ഇ​സ്മ​യി​ല സാ​റാ​യി​രു​ന്നു ഏ​റ്റ​വും ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച​ത്. ഇ​സ്മ​യി​ല​യു​ടെ ഹെ​ഡ​ർ പോ​സ്റ്റി​ൽ ത​ട്ടി മ​ട​ങ്ങി​യ​പ്പോ​ഴാ​ണ് ദി​യാ​ര പ​ന്ത് ബെ​ൽ​ജി​യ​ൻ ഗോ​ളി തി​ബോ കോ​ട്ടു​വ​യെ ക​ബ​ളി​പ്പി​ച്ച് വ​ല​യി​ലാ​ക്കി​യ​ത്.

ഗോ​ള​ടി​ച്ച ​സെ​ന​ഗാ​ൾ വീ​ണ്ടും ബെ​ൽ​ജി​യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി. വി​ങ്ങു​ക​ളി​ലൂ​ടെ​യു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് മു​ന്നി​ൽ എ​തി​ർ പ്ര​തി​രോ​ധം വി​റ​ച്ചു. ര​ണ്ടാ​മ​ത്തെ ഗോ​ളി​ന് ച​ന്ത​മേ​റെ​യാ​യി​രു​ന്നു. നി​ഖാ​തെ മ​ധ്യ​നി​ര​യി​ൽ നി​ന്ന് ന​ൽ​കി​യ ഓ​വ​ർ ദ ​ടോ​പ് ക്രോ​സി​ൽ നി​ന്നു​ള്ള പ​ന്ത് അ​തി​മ​നോ​ഹ​ര​മാ​യി നെ​ഞ്ചി​ൽ സ്വീ​ക​രി​ച്ച് താ​ഴ്ത്തി​യ ഇ​സ്മ​യി​ല തൊ​ടു​ത്ത ഹാ​ഫ് വോ​ളി ബെ​ൽ​ജി​യ​ൻ ഗോ​ളി​ക്ക് മു​ക​ളി​ലൂ​ടെ മൂ​ളി​പ്പ​റ​ന്ന് വ​ല​യി​ൽ പ​തി​ച്ചു. സ്കോ​ർ: 2-0. പി​ന്നീ​ട് ​ബെ​ൽ​ജി​യം തി​രി​ച്ച​ടി​ക്ക് ആ​ഞ്ഞു ശ്ര​മി​ച്ചു.

86ാം മി​നി​റ്റി​ൽ ബെ​ൽ​ജി​യ​ത്തി​ന്റെ തി​രി​ച്ച​ടി തു​ട​ങ്ങി. പെ​നാ​ൽ​റ്റി ബോ​ക്സി​ന്റെ അ​റ്റ​ത്തും ആ​രാ​ലും മാ​ർ​ക്ക് ചെ​യ്യാ​തി​രു​ന്ന ലു​കാ​കു​വി​ന് തോ​മ​സ് മി​ന്യു​യ​ർ ക്രോ​സ് കൊ​ടു​ത്തു. സെ​ന​ഗാ​ൾ ഗോ​ളി​യു​ടെ ത​ല​ക്ക് മു​ക​ളി​ലൂ​ടെ ഗോ​ൾ. മൂ​ന്ന് മി​നി​റ്റി​നു​ശേ​ഷം ടീ​ല​മെ​ൻ​സി​ന്റെ സ​മ​നി​ല ഗോ​ൾ. നേ​ര​ത്തേ, ഹൈ​ഡ്രേ​ഷ​ൻ ഇ​ട​വേ​ള​ക്കി​ടെ എ​ന്തോ കാ​ര​ണ​ത്തി​ന് ത​ർ​ക്കി​ച്ച ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ഡാ​ണ് ടീ​ല​മെ​ൻ​സി​ന് ഗോ​ളി​നാ​യി പ​ന്ത് കൈ​മാ​റി​യ​ത്. ഇ​തോ​ടെ മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്ക്. ഇ​രു​പ​ക്ഷ​വും കി​ണ​ഞ്ഞു​ശ്ര​മി​ച്ചു. 30 മി​നി​റ്റ് എ​ക്സ്ട്രാ ടൈം ​ക​ഴി​ഞ്ഞ് ഇ​ഞ്ചു​റി സ​മ​യ​മെ​ത്തി. 125ാം മി​നി​റ്റി​ൽ ടീ​ല​മെ​ൻ​സി​നെ ബോ​ക്സി​ന്റെ മൂ​ല​യി​ൽ ലാ​മി​ൻ കാ​മ​റ വീ​ഴ്ത്തി എ​ന്ന​തി​ന്റെ പേ​രി​ലാ​ണ് ‘വാ​ർ’ ക​ണ്ടു​പി​ടി​ത്തം. ഏ​ഴ് മി​നി​റ്റോ​ളം കാ​ത്ത ശേ​ഷ​മാ​ണ് പെ​നാ​ൽ​റ്റി​യി​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. കി​ക്കെ​ടു​ത്ത ടീ​ല​മെ​ൻ​സ് എ​ളു​പ്പ​ത്തി​ൽ ഗോ​ള​ടി​ച്ചു. നി​രാ​ശ​രാ​യ സെ​ന​ഗാ​ൾ താ​ര​ങ്ങ​ൾ ക​ണ്ണീ​ർ വാ​ർ​ത്ത് മ​ട​ങ്ങി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ആ​ഫ്രി​ക്ക​ൻ ക​പ്പ് ഫൈ​ന​ലി​ൽ പെ​നാ​ൽ​റ്റി വി​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മൈ​താ​നം വി​ട്ട സെ​ന​ഗാ​ൾ ഇ​ത്ത​വ​ണ റ​ഫ​റി​യു​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, പ​ല ഫു​ട്ബാ​ൾ വി​ദ​ഗ്ധ​രും ആ​രാ​ധ​ക​രും ആ ​പെ​നാ​ൽ​റ്റി ക​ടും​കൈ​യാ​ണെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heartbreak for Senegal as Belgium Steal Victory in Extra-Time Thriller
Next Story