Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഎ​ർ​ലി​ങ് ഹാ​ല​ൻ​ഡ്;...

എ​ർ​ലി​ങ് ഹാ​ല​ൻ​ഡ്; ഹാ​ലാ​കെ മാ​റ്റു​ന്ന മാ​ന്ത്രി​ക​ൻ

text_fields
bookmark_border
എ​ർ​ലി​ങ് ഹാ​ല​ൻ​ഡ്; ഹാ​ലാ​കെ മാ​റ്റു​ന്ന മാ​ന്ത്രി​ക​ൻ
cancel

ഡ​ള്ള​സ്: എ​ർ​ലി​ങ് ഹാ​ല​ൻ​ഡി​ന്റെ കാ​ൽ​പാ​ടു​ക​ളി​ൽ ക​വി​ത​യേ​ക്കാ​ൾ കൂ​ടു​ത​ൽ നാ​ട​കീ​യ​ത​യാ​ണു​ള്ള​ത്. ഐ​വ​റി കോ​സ്റ്റി​നെ​തി​രാ​യ പോ​രാ​ട്ടം നോ​ക്കു​ക. 85 മി​നി​റ്റു​ക​ൾ അ​യാ​ൾ മൈ​താ​ന​ത്ത് ഒ​രു നി​ഴ​ൽ പോ​ലെ ന​ട​ന്നു. പ​ന്ത് അ​ധി​കം തൊ​ട്ടി​ല്ല, ആ​രും അ​യാ​ളെ ഭ​യ​ന്ന​തു​മി​ല്ല. എ​ന്നാ​ൽ 86ാം മി​നി​റ്റി​ൽ, പ്ര​കൃ​തി​യി​ലെ നി​ശ്ശ​ബ്ദ​ത​യെ ഭേ​ദി​ച്ചു​കൊ​ണ്ട് ഒ​രു മി​ന്ന​ൽ പി​ണ​ർ ഭൂ​മി​യി​ൽ പ​തി​ച്ചു! അ​ർ​ധാ​വ​സ​ര​ങ്ങ​ളെ​പ്പോ​ലും ഗോ​ളാ​ക്കി മാ​റ്റു​ന്ന ആ ​മാ​ന്ത്രി​ക സ്പ​ർ​ശം വൈ​ക്കി​ങ്സ് യോ​ദ്ധാ​ക്ക​ൾ​ക്ക് സ​മ്മാ​നി​ച്ച​ത് ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ നോ​ക്കൗ​ട്ട് ജ​യ​മാ​യി​രു​ന്നു. വേ​ട്ട​ക്കാ​ര​ൻ ഇ​ര​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള എ​ർ​ലി​ങ്ങി​ന്റെ ക്ഷ​മ​യും ഒ​ടു​വി​ൽ ല​ക്ഷ്യം കാ​ണു​മ്പോ​ഴു​ള്ള രൗ​ദ്ര​ഭാ​വ​വും ഫു​ട്ബാ​ൾ ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ്.

നോ​ർ​വേ ജ​ഴ്സി​യി​ൽ ഹാ​ല​ൻ​ഡു​ണ്ടെ​ങ്കി​ൽ ഗോ​ള​ടി​ച്ചി​രി​ക്കു​മെ​ന്ന​ത് ആ​ചാ​ര​മാ​യി മാ​റി​യി​ട്ടു​ണ്ട്. 2024 ഒ​ക്ടോ​ബ​റി​ൽ തു​ട​ങ്ങി​യ ശീ​ല​ത്തി​ന് ഒ​രു​ഘ​ട്ട​ത്തി​ൽ​പ്പോ​ലും മു​ട​ക്കം വ​ന്നി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യ 13 മ​ത്സ​ര​ങ്ങ​ളി​ൽ 25 ഗോ​ളു​മാ​യി നോ​ർ​വീ​ജി​യ​ൻ ജ​ഴ്സി​യി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ ഗോ​ൾ മെ​ഷീ​ൻ യാ​ത്ര തു​ട​രു​ക​യാ​ണ്. ശ​ത്രു​ക്ക​ളു​ടെ കോ​ട്ട​മ​തി​ലു​ക​ൾ ത​ക​ർ​ത്തെ​റി​യു​ന്ന പു​രാ​ത​ന വൈ​ക്കി​ങ് യോ​ദ്ധാ​വി​ന്റെ വീ​ര്യ​മാ​ണ് അ​യാ​ളു​ടെ ഓ​രോ ചു​വ​ടി​ലും നി​ഴ​ലി​ക്കു​ന്ന​ത്. ഈ ​ലോ​ക​ക​പ്പ് നോ​ക്കു​ക. ആ​കെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഇ​തു​വ​രെ ഹാ​ല​ൻ​ഡ് ഇ​റ​ങ്ങി​യ​ത്. ഇ​റാ​ഖി​നും സെ​ന​ഗാ​ളി​നു​മെ​തി​രെ ര​ണ്ടെ​ണ്ണം വീ​തം. ഫ്രാ​ൻ​സി​നെ​തി​രെ വി​ശ്ര​മം. പി​ന്നെ റൗ​ണ്ട് ഓ​ഫ് 32ലെ ​ക​ളി 1-1ൽ ​അ​ധി​ക സ​മ​യ​ത്തേ​ക്ക് പു​റ​പ്പെ​ടാ​നി​രി​ക്കെ സ​മ​നി​ല​യു​ടെ കെ​ട്ടു​പൊ​ട്ടി​ച്ചൊ​രു വി​ജ​യ ഗോ​ൾ. 39ാം മി​നി​റ്റി​ൽ അ​ന്റോ​ണി​യോ നു​സ​യി​ലൂ​ടെ മു​ന്നി​ലെ​ത്തി‍യ നോ​ർ​വേ​ക്കെ​തി​രെ 74ാം മി​നി​റ്റി​ൽ അ​മ​ദ് ദി​യാ​ലോ ഐ​വ​റി കോ​സ്റ്റി​നാ​യി സ​മ​നി​ല നേ​ടി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു അ​ത്.

86ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​ൻ ഓ​സ്കാ​ർ ബോ​ബി​ൽ​നി​ന്ന് ഐ​വ​റി കോ​സ്റ്റ് ബോ​ക്സി​ലേ​ക്ക് മു​ന്നേ​റു​ക​യാ​യി​രു​ന്ന പാ​ട്രി​ക് ബെ​ർ​ഗി​ന് കൃ​ത്യ​ത​യാ​ർ​ന്ന ഒ​രു പാ​സ് ന​ൽ​കി. പ​ന്ത് ല​ഭി​ച്ച ബെ​ർ​ഗ് ബോ​ക്സി​ന്റെ വ​ല​തു​ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി. ഈ ​സ​മ​യം ത​ട​യാ​നൊ​രു​ങ്ങി​യ പ്ര​തി​രോ​ധ​പ്പ​ട​യെ അ​മ്പ​രി​പ്പി​ച്ചു​കൊ​ണ്ട് ബെ​ർ​ഗ് പോ​സ്റ്റി​ന് മു​ന്നി​ലേ​ക്ക് ഒ​രു ലോ-​ക്രോ​സ് ന​ൽ​കി. എ​തി​രാ​ളി​ക​ൾ ബെ​ർ​ഗി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​പ്പോ​ൾ, മാ​ർ​ക്ക് ചെ​യ്യ​പ്പെ​ടാ​തെ കൃ​ത്യ​മാ​യ പൊ​സി​ഷ​നി​ൽ ഹാ​ല​ൻ​ഡ് കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​ശേ​ഷം കോ​ച്ച് സ്‌​റ്റാ​ലെ സോ​ൾ​ബാ​ക്ക​ൻ, ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​ര​ൻ എ​ന്നാ​ണ് ഹാ​ല​ൻ​ഡി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ഹാ​ല​ൻ​ഡി​ന് പ​ക​രം മ​റ്റൊ​രു ക​ളി​ക്കാ​ര​നെ​യും ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു. ഇ​നി നോ​ർ​വേ​ക്ക് നേ​രി​ടാ​നു​ള്ള​ത് സാ​ക്ഷാ​ൽ ബ്ര​സീ​ലി​നെ​യാ​ണ്. ജൂ​ലൈ അ​ഞ്ചി​നാ​ണ് (ഇ​ന്ത്യ​യി​ൽ ആ​റി​ന്) ഇ​വ​രു​ടെ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​രം. ല​യ​ണ​ൽ മെ​സ്സി​യും കി​ലി​യ​ൻ എം​ബാ​പ്പെ​യും വാ​ഴു​ന്ന സിം​ഹാ​സ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഹാ​ല​ൻ​ഡ് അ​ശ്വ​മേ​ധം തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballworld cupnorwayIvory CoastFootball Newserling haalandWorld Cup 2026FIFA World Cup 2026
News Summary - Halland’s Magic: Norway’s Viking Hero Fires Team into World Cup Quarter-Final
Next Story