Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഗ്രാൻഡ് ഫിനാലെ @...

ഗ്രാൻഡ് ഫിനാലെ @ മെറ്റ് ലൈഫ്

text_fields
bookmark_border
ഗ്രാൻഡ് ഫിനാലെ @ മെറ്റ് ലൈഫ്
cancel

2026 ഫിഫ ലോകകപ്പ് ഫൈനൽ നടക്കുന്ന അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഏകദേശം 82,500 കാണികൾക്ക് ഒരേസമയം കളികാണാൻ സൗകര്യമുണ്ട്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നാണിത്.

പ്രത്യേകതകൾ: ന്യൂയോർക് സിറ്റിക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയം അത്യാധുനിക സൗകര്യങ്ങളാൽ സമ്പന്നമാണ്. ആകാശ ദൃശ്യങ്ങളിൽ ഈ സ്‌റ്റേഡിയം ഒരു മാന്ത്രിക വലയം പോലെ തോന്നും. രാത്രിയിൽ കളി നടക്കുമ്പോൾ, സ്റ്റേഡിയത്തിന്റെ പുറംഭാഗത്തും ഉള്ളിലുമായി സ്ഥാപിച്ചിരിക്കുന്ന ആയിരക്കണക്കിന് എൽ.ഇ.ഡി ലൈറ്റുകൾ മിന്നിത്തിളങ്ങും. സ്റ്റേഡിയത്തിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന വലിയ സ്‌ക്രീനുകളും ലൈറ്റുകളും ചേർന്ന് ഒരു പ്രകാശവലയം പോലെ അത് ദൃശ്യമാകും. ആകാശത്തുനിന്നുള്ള കാമറകളിൽ ഇത് ശരിക്കും ഒരു മാന്ത്രിക വലയം പോലെ തിളങ്ങുന്നത് കാണാം.

അമേരിക്കയിലെ ജനപ്രിയ പ്രഫഷനൽ സ്പോർട്സ് ലീഗ് ആയ എൻ.എഫ്.എൽ (നാഷനൽ ഫുട്ബാൾ ലീഗ്) സീസണുകളിൽ ന്യൂയോർക് ജയന്റ്‌സ്, ന്യൂയോർക് ജെറ്റ്‌സ് തുടങ്ങിയ ടീമുകളുടെ ഹോം ഗ്രൗണ്ടാണ് മെറ്റ്‌ലൈഫ്. റഗ്ബിയോട് സാമ്യമുള്ള ഈ കായികവിനോദത്തിനായി തയാറാക്കിയ കൃത്രിമ പുല്ല് നിറഞ്ഞ പ്രതലം ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനായി ഫിഫ മാനദണ്ഡപ്രകാരം പൂർണമായും മാറ്റിപ്പണിയുകയാണ് ചെയ്തത്. ഇത്തരം അഴിച്ചു പണികൾക്കൊക്കെ കോടാനുകോടി ഡോളറാണ് ചെലവ് വരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFIFA World CupGrand FinaleNew Jersey MetLife Stadium
News Summary - Grand Finale @ MetLife
Next Story