Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightനോക്കൗട്ട്...

നോക്കൗട്ട് സ്വപ്നവുമായി എംബാപ്പെയും സംഘവും

text_fields
bookmark_border
നോക്കൗട്ട് സ്വപ്നവുമായി എംബാപ്പെയും സംഘവും
cancel

ഫി​ല​ഡെ​ൽ​ഫി​യ (യു.​എ​സ്): ലോ​ക​ക​പ്പ് ഗ്രൂ​പ് ഐ-​യി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സി​ന് ര​ണ്ടാം അ​ങ്കം. ഇ​ന്ത്യ​ൻ സ​മ​യം ചൊ​വ്വാ​ഴ്ച വെ​ളു​പ്പി​ന് 2.30ന് ​ഫി​ല​ഡെ​ൽ​ഫി​യ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​റാ​ഖാ​ണ് എ​തി​രാ​ളി​ക​ൾ. സെ​ന​ഗാ​ളി​നെ 3-1ന് ​തോ​ൽ​പി​ച്ച് തു​ട​ങ്ങി​യ ഫ്ര​ഞ്ച് പ​ട​യ്ക്ക് ജ​യം ആ​വ​ർ​ത്തി​ച്ചാ​ൽ ഗ്രൂ​പ്പി​ൽ​നി​ന്ന് റൗ​ണ്ട് ഓ​ഫ് 32ൽ ​എ​ത്തു​ന്ന ആ​ദ്യ ടീ​മാ​വാം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഫ്രാ​ൻ​സും ഇ​റാ​ഖും ഫു​ട്ബാ​ൾ മൈ​താ​ന​ത്ത് മു​ഖാ​മു​ഖം വ​രു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത‍യും മ​ത്സ​ര​ത്തി​നു​ണ്ട്. ഫി​ഫ റാ​ങ്കി​ങ്ങി​ൽ മൂ​ന്നും 57ഉം ​സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന ടീ​മു​ക​ൾ ത​മ്മി​ലെ ക​ളി​യു​ടെ ഫ​ല​മെ​ന്താ​വു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​രാ​ധ​ക​ർ​ക്കോ ഫു​ട്ബാ​ൾ വി​ദ​ഗ്ധ​ർ​ക്കോ ര​ണ്ട​ഭി​പ്രാ​യ​മി​ല്ല. നോ​ർ​വേ​യോ​ട് 1-4ന്റെ ​ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ ഇ​റാ​ഖി​ക​ൾ​ക്ക് നി​ല​നി​ൽ​പ്പ് പോ​രാ​ട്ടം കൂ​ടി​യാ​ണി​ത്. സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ ന​യി​ക്കു​ന്ന ഫ്ര​ഞ്ച് നി​ര അ​തി​ശ​ക്ത​രാ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ എം​ബാ​പ്പെ മി​ക​ച്ച ഫോ​മി​ൽ നി​ൽ​ക്കു​ന്നു. ഉ​സ്മാ​ൻ ഡെം​ബ​ലെ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്താ​നു​ള്ള പ​ട​പ്പു​റ​പ്പാ​ടി​ലാ​ണ്. പ്ര​തി​രോ​ധ​ത്തി​ൽ മാ​ത്ര​മാ​ണ് ദി​ദി‍യ​ർ ദെ​ഷാം​പ്സ് സം​ഘ​ത്തി​ന് ചെ​റി​യ പാ​ളി​ച്ച​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നു​ള്ള​ത്. ന​വം​ബ​റി​ലാ​യി​രു​ന്നു അ​വ​സാ​ന​ത്തെ ക്ലീ​ൻ ഷീ​റ്റ്. പി​ന്നീ​ട് ന​ട​ന്ന ക​ളി​ക​ളി​ലെ​ല്ലാം ഗോ​ൾ വ​ഴ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ചു​രു​ക്കം. പ​രി​ക്കി​ന്റെ ആ​ശ​ങ്ക​ക​ളൊ​ന്നും നി​ല​വി​ൽ ഫ്ര​ഞ്ച് ഭാ​ഗ​ത്തി​ല്ല.

നോ​ർ​വേ​ക്കെ​തി​രാ​യ ക​ളി​യി​ൽ പ്ര​തി​രോ​ധ നി​ര ത​ക​ർ​ന്ന​താ​ണ് ഇ​റാ​ഖി​ന് തി​രി​ച്ച​ടി​യാ​യ​ത്. ഫ്രാ​ൻ​സി​ന്റെ വേ​ഗ​മേ​റി​യ മു​ന്നേ​റ്റ​ത്തെ ത​ട​ഞ്ഞു​നി​ർ​ത്തു​ക എ​ന്ന​ത് അ​വ​രു​ടെ പ്ര​തി​രോ​ധ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രി​ക്കും. സ്റ്റാ​ർ വി​ങ്ങ​ർ അ​ലി ജാ​സി​മി​ന് പ​രി​ക്കേ​റ്റ​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും താ​രം ക​ളി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് ക​രു​തു​ന്ന​ത്. ജ​ലാ​ൽ ഹ​സ​നെ മാ​റ്റി അ​ഹ്മ​ദ് ബാ​സി​ലി​നെ ഗോ​ൾ കീ​പ്പ​റാ​യി പ​രീ​ക്ഷി​ക്കാ​നും പ​രി​ശീ​ല​ക​ൻ ഗ്ര​ഹാം അ​ർ​നോ​ൾ​ഡി​ന് ആ​ലോ​ച​ന‍യു​ണ്ട്. അ​യ്മ​ൻ ഹു​സൈ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ളി​ലാ​ണ് ഇ​റാ​ഖി​ന്റെ പ്ര​തീ​ക്ഷ. ഫ്രാ​ൻ​സി​നും നോ​ർ​വേ​ക്കും മൂ​ന്ന് വീ​തം പോ​യ​ന്റാ​ണു​ള്ള​ത്. ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ മു​ന്നി​ലു​ള്ള നോ​ർ​വീ​ജി​യ​ൻ​സി​നാ​ണ് നി​ല​വി​ൽ ഒ​ന്നാം​സ്ഥാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqfranceFrance TeamWorld Cup 2026Kylian MbappeFIFA World Cup 2026
News Summary - France Eyes Round of 32: Mbappe’s Les Bleus Take on Iraq in Philly
Next Story