Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightലോ​ക​ക​പ്പ് ഫു​ട്ബാളിൽ...

ലോ​ക​ക​പ്പ് ഫു​ട്ബാളിൽ ക​ളം നി​റ​ഞ്ഞ് ഹൃ​ദ​യം ക​വ​ർ​ന്ന​വ​ർ

text_fields
bookmark_border
ലോ​ക​ക​പ്പ് ഫു​ട്ബാളിൽ ക​ളം നി​റ​ഞ്ഞ് ഹൃ​ദ​യം ക​വ​ർ​ന്ന​വ​ർ
cancel

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ ഷോ​പീ​സ് മാ​ത്ര​മ​ല്ല, പ​റ​ന്നു​യ​രാ​ൻ കൊ​തി​ക്കു​ന്ന ഭാ​വി​താ​ര​ങ്ങ​ളു​ടെ​യും മേ​ള​യാ​ണ്. ഓ​രോ ലോ​ക​ക​പ്പി​ലെ​ന്ന് ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യി ആ​രാ​ധ​ക മ​ന​സ്സി​ൽ ഇ​ടം പി​ടി​ക്കു​ന്ന താ​ര​ങ്ങ​ൾ ഒ​പ്പം സൃ​ഷ്ടി​ക്കു​ന്ന​ത് ന​ല്ലൊ​രു ഫു​ട്ബാ​ൾ ഭാ​വി​യു​മാ​ണ്. പു​തു​താ​ര​ങ്ങ​ളെ തേ​ടി ലോ​ക​ക​പ്പ് വേ​ദി​ക​ളി​ലെ​ത്തു​ന്ന ക്ല​ബ് ഏ​ജ​ന്റു​മാ​ർ മ​ട​ങ്ങു​മ്പോ​ൾ അ​വ​രു​ടെ ഡ​യ​റി​ക​ളി​ൽ ഇ​ങ്ങ​നെ ഒ​രു​പി​ടി താ​ര​ങ്ങ​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ളും ഡീ​ലും കു​റി​ച്ചി​ട്ടാ​വും വി​മാ​നം​ക​യ​റു​ന്ന​ത്.

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് കൊ​ടി​യി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ഒ​രു പി​ടി താ​ര​ങ്ങ​ളെ അ​മേ​രി​ക്ക​ൻ മ​ണ്ണി​ലും ക​ണ്ടു. സെ​പ്റ്റം​ബ​ർ ഒ​ന്ന് വ​രെ തു​റ​ന്നി​ട്ട ട്രാ​ൻ​സ്ഫ​ർ ജാ​ല​ക​ത്തി​നു​ള്ളി​ൽ അ​വ​രെ സ്വ​ന്ത​മാ​ക്കാ​ൻ ക്ല​ബു​ക​ളും പ​ണ​പ്പെ​ട്ടി​യു​മാ​യി റെ​ഡി.

ഫ്ലോറി​യാ​ൻ ബ​ലോ​ഗ​ൺ (ഫോ​ർ​വേ​ഡ്, യു.​എ​സ്.​എ- എ.​എ​സ് മൊ​ണാ​കോ)

നാ​ല് ക​ളി​യി​ൽ മൂ​ന്ന് ഗോ​ള​ടി​ച്ച ​േഫ്ലാ​റി​യാ​ൻ ബ​ലോ​ഗ​ൺ ലോ​ക​ക​പ്പി​ൽ ഒ​രു ചു​വ​പ്പു​കാ​ർ​ഡി​ന്റെ പേ​രി​ൽ വി​വാ​ദ​ങ്ങ​ളി​ൽ നി​റ​ഞ്ഞ താ​ര​മാ​ണ്. ഫി​ഫ വി​ല​ക്ക് നീ​ക്കി​യ​തും ട്രം​പി​ന്റെ ഇ​ട​പെ​ട​ലു​മാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ താ​രം. എ​ന്നാ​ൽ, ​േഫ്ലാ​റി​യാ​ന്റെ വി​ല​ക്ക് അ​മേ​രി​ക്ക​യെ ത​ള​ർ​ത്തു​മെ​ന്ന​താ​യി​രു​ന്നു വി​വാ​ദ​ത്തി​ന് കാ​ര​ണം. ടൂ​ർ​ണ​മെ​ന്റി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ഗോ​ള​ടി​ച്ചു കൂ​ട്ടു​ന്ന താ​ര​ത്തി​ന് ട്രാ​ൻ​സ്ഫ​ർ വി​പ​ണി​യി​ലും ഡി​മാ​ൻ​ഡാ​യി. മൂ​ന്ന് സീ​സ​ണി​ലാ​യി ഫ്ര​ഞ്ച് ക്ല​ബ് മൊ​ണാ​കോ​യു​ടെ താ​ര​മാ​യ ​േഫ്ലാ​റി​യാ​നു​വേ​ണ്ടി പി.​എ​സ്.​ജി​യും പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബു​ക​ളും രം​ഗ​ത്തു​ണ്ട്.

അ​യ്യൂ​ബ് ബു​ആ​ദി (മ​ധ്യ​നി​ര, മൊ​റോ​ക്കോ- ലില്ലെ)

ലോ​ക​ക​പ്പി​ൽ മൊ​റോ​ക്കോ​യു​ടെ ക​ളി ക​ണ്ട​വ​രാ​രും മ​ധ്യ​നി​ര​യി​ലെ ഈ 18​കാ​ര​നെ മ​റ​ക്കി​ല്ല. ചു​രു​ള​ൻ മു​ടി​യു​മാ​യി മ​ധ്യ​നി​ര​യി​ൽ പ​ന്തി​നെ വ​ട്ടം ചു​റ്റി​ച്ച് ക​ളി​യെ നി​യ​ന്ത്രി​ക്കു​ന്ന കൗ​മാ​ര​ക്കാ​ര​ൻ. ലോ​ക​ക​പ്പി​ൽ അ​ഷ്റ​ഫ് ഹ​കി​മി, ഇ​സ്മാ​യി​ൽ സൈ​ബാ​രി തു​ട​ങ്ങി​യ​വ​രി​ലേ​ക്ക് പ​ന്തെ​ത്തി​ച്ച് ക​ളി നി​യ​ന്ത്രി​ച്ച താ​രം. ബ്ര​സീ​ലും കാ​ന​ഡ​യു​മെ​ല്ലാം അ​യൂ​ബി​ന്റെ പ​ന്ത​ട​ക്ക​ത്തി​ന്റെ ചൂ​ട​റി​ഞ്ഞു. 16ാം വ​യ​സ്സി​ൽ ലി​ല്ലെ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​യൂ​ബിന്റെ ലോ​ക​ക​പ്പി​ലെ പ്ര​ക​ട​നം തലവരമാറ്റികഴിഞ്ഞു. പി.​എ​സ്.​ജി, മാ​ഞ്ച​സ്റ്റ​ർ സി​റ്റി ടീ​മു​കൾ വമ്പൻ ഓഫറുകളുമായി രംഗത്തുണ്ട്..

ബ്രൂ​ണോ ഗ്വി​മാ​റ​സ് (ഡിഫ. ​മി​ഡ്, ബ്ര​സീ​ൽ-​ന്യൂ​കാ​സി​ൽ)

കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​യു​ടെ ബ്ര​സീ​ൽ നി​റം മ​ങ്ങി​യെ​ങ്കി​ലും ടീ​മി​ൽ ചി​ല ഭാ​വി​താ​ര​ങ്ങ​ളു​ണ്ടെ​ന്ന് ലോ​ക​ക​പ്പ് സൂ​ച​ന ന​ൽ​കി. അ​തി​ൽ ഓ​രാ​ളാ​ണ് ന്യൂ​കാ​സി​ലി​നാ​യി പ​ന്തു​ത​ട്ടു​ന്ന ബ്രൂ​ണോ ഗ്വി​മാ​റ​സ് എ​ന്ന 28കാ​ര​ൻ. നാ​ല് അ​സി​സ്റ്റു​മാ​യി മി​ന്നും പ്ര​ക​ട​നം. അ​ത്‍ല​റ്റി​കോ പ​രാ​നെ​ൻ​സ്, ലി​യോ​ൺ ക്ല​ബു​ക​ളി​ൽ ക​ളി​ച്ച താ​രം ബ്ര​സീ​ൽ മ​ധ്യ​നി​ര​യി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യ​തോ​ടെ വ​മ്പ​ൻ ക്ല​ബു​ക​ളി​ൽ നി​ന്നാ​ണ് വി​ളി​യെ​ത്തു​ന്ന​ത്. പ്രീ​മി​യ​ർ ലീ​ഗ് ചാ​മ്പ്യ​ൻ​ക്ല​ബ് ആ​ഴ്സ​ന​ൽ 65 ദ​ശ​ല​ക്ഷം പൗ​ണ്ട് ഓ​ഫ​റു​മാ​യി മു​ന്നി​ലു​ണ്ട്. ഈ ​തു​ക ത​ള്ളി​യെ​ങ്കി​ലും ആ​ഴ്സ​ന​ൽ വി​ടാ​തെ പി​ന്നി​ലു​ണ്ട്.

മ​നു കോ​നെ (ഡി​ഫ. മി​ഡ്, ഫ്രാ​ൻ​സ്-​റോ​മ)

25 വ​യ​സ്സാ​യെ​ങ്കി​ലും ഫോ​മി​നൊ​ത്ത വേ​ദി​ക​ളി​ലേ​ക്ക് മ​നു​കോ​നെ ഉ​ദി​ച്ചു​യ​ർ​ന്നി​ട്ടി​ല്ല. ബൊ​റൂ​സി​യ, റോ​മ ക്ല​ബു​ക​ളി​ൽ ക​ളി​ച്ച താ​രം മി​ക​ച്ച അ​വ​സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള വ​ല​യാ​ണ് ലോ​ക​ക​പ്പി​ലൂ​ടെ എ​റി​ഞ്ഞ​ത്. ര​ണ്ടു വ​ർ​ഷം മു​മ്പ് ദേ​ശീ​യ ടീ​മി​ൽ ഇ​ടം പി​ടി​ച്ച ഡി​ഫ​ൻ​സീ​വ് മി​ഡ്ഫീ​ൽ​ഡ​ർ. ലോ​ക​ക​പ്പി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ ഫ്രാ​ൻ​സി​നാ​യി ബൂ​ട്ട​ണി​ഞ്ഞു. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ ​െപ്ല​യി​ങ് ഇ​ല​വ​നി​ലും ഇ​ടം പി​ടി​ച്ചു. മ​ധ്യ​നി​ര​യി​ലെ മ​നു കോ​നെ​യു​ടെ പ്ര​ക​ട​നം ക​ണ്ട​തി​നു പി​ന്നാ​ലെ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡും ആ​ഴ്സ​ന​ലും രം​ഗ​ത്തു​ണ്ട്.

യാ​ൻ ഡി​യോ​മാ​ൻ​ഡെ (ഫോ​ർ​വേ​ഡ്, ഐ​വ​റി കോ​സ്റ്റ്-​​ലൈ​പ്സി​ഷ്)

ജ​ർ​മ​നി​യി​ലെ ഉ​ജ്ജ്വ​ല സീ​സ​ൺ പ്ര​ക​ട​ന​വു​മാ​യാ​ണ് 19കാ​ര​നാ​യ യാ​ൻ ഐ​വ​റി കോ​സ്റ്റി​നൊ​പ്പം ലോ​ക​ക​പ്പ് വേ​ദി​യി​ലെ​ത്തി​യ​ത്. 13 ഗോ​ളും ഒ​മ്പ​ത് അ​സി​സ്റ്റു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബു​ണ്ട​സ്‍ലി​ഗ ക്ല​ബ് ലൈ​പ്സി​ഷി​ലെ പ്ര​ക​ട​നം. ലോ​ക​ക​പ്പി​ൽ ഐ​വ​റി കോ​സ്റ്റി​നാ​യി അ​തേ പ്ര​ക​ട​നം തു​ട​ർ​ന്നു. നോ​ക്കൗ​ട്ടി​ൽ പു​റ​ത്താ​യ​തി​നാ​ൽ യാ​ൻ ഡി​യോ​മാ​​ൻ​ഡെ​യു​ടെ മി​ന്നും പ്ര​ക​ട​നം ആ​രാ​ധ​ക​ർ​ക്ക് മി​സ്സാ​യി. എ​ങ്കി​ലും താ​ര​ത്തെ സ്വ​ന്ത​മാ​ക്കാ​നു​റ​പ്പി​ച്ചാ​ണ് നി​ല​വി​ലെ നീ​ക്ക​ങ്ങ​ൾ. മു​ന്നി​ലു​ള്ള​ത് ലി​വ​ർ​പൂ​ൾ ത​ന്നെ. പി.​എ​സ്.​ജി, ആ​ഴ്സ​ന​ൽ എ​ന്നി​വ​രും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

ഗി​ൽ​ബെ​ർ​ടോ മോ​റ (മി​ഡ്ഫീ​ൽ​ഡ​ർ, മെ​ക്സി​കോ-​ടി​ജു​വാ​ന)

ലോ​ക​ക​പ്പി​ലെ പ്രാ​യം കു​റ​ഞ്ഞ താ​രം. 17 വ​യ​സ്സാ​ണ് പ്രാ​യം. എ​ന്നാ​ൽ, പ്രാ​യ​ത്തി​ലും ക​വി​ഞ്ഞ ഇം​പാ​ക്ടാ​ണ് ക​ള​ത്തി​​ൽ. ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​രാ​യ മെ​ക്സി​കോ കാ​ത്തു​വെ​ച്ച വ​ണ്ട​ർ കി​ഡാ​യി​രു​ന്നു ഈ ​കൗ​മാ​ര​ക്കാ​ര​ൻ. നാ​ല് മ​ത്സ​ര​ങ്ങ​ളി​ലും ക​ള​ത്തി​ലി​റ​ങ്ങി കൈ​യ​ടി നേ​ടി. ഗി​ൽ​ബെ​ർ​ടോ​യി​ൽ ഭാ​വി താ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ ഇം​ഗ്ലീ​ഷ് ക്ല​ബു​ക​ൾ എ​ന്ത് വി​ല​കൊ​ടു​ത്തും സ്വ​ന്ത​മാ​ക്കാ​നു​ള്ള നീ​ക്ക​വും ആ​രം​ഭി​ച്ചു. ലി​വ​ർ​പൂ​ൾ, മാ​ഞ്ച​സ്റ്റ​ർ, സി​റ്റി, ആ​ഴ്സ​ന​ൽ ടീ​മു​ക​ളാ​ണ് പ്രാ​യം തി​ക​ഞ്ഞാ​ൽ യു​വ​താ​ര​ത്തെ അ​ണി​യ​റ​യി​ലെ​ത്തി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foot ballSports NewsFIFA World Cup 2026
News Summary - fifa world cup players
Next Story