Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightവലകുലുക്കി ക്വിനോനെസും...

വലകുലുക്കി ക്വിനോനെസും ഹിമെനസും; എക്വഡോറിനെതിരെ മെക്സികോ രണ്ടു ഗോളിനു മുന്നിൽ

text_fields
bookmark_border
FIFA World Cup
cancel

മെക്‌സിക്കോ സിറ്റി: റൗണ്ട് ഓഫ് 32ൽ എക്വഡോറിനെതിരായ പോരാട്ടത്തിൽ ആദ്യ പകുതി പിന്നിടുമ്പോൾ ആതിഥേയരായ മെക്സികോ രണ്ടു ഗോളുകൾക്ക് മുന്നിൽ. മത്സരത്തിന്‍റെ 22ാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 31ാം മിനിറ്റിൽ റൗൾ ഹിമെനസുമാണ് വലുകുലുക്കിയത്.

പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും മെക്സികോക്കു തന്നെയാണ് ആധിപത്യം. 57 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച മെക്സികോ, 10 തവണയാണ് ഗോളിലേക്ക് ഷോട്ടുകൾ തൊടുത്തത്. എക്വഡോർ മൂന്നു തവണ മാത്രം. കനത്ത ഇടിമിന്നലും മഴയും കാരണം നിശ്ചയിച്ച സമയത്തേക്കാളും അരമണിക്കൂറിലധികം വൈകിയാണ് മത്സരം തുടങ്ങിയത്. ആസ്റ്റക്ക സ്‌റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് റൗണ്ടിൽ മൂന്നു മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് മെക്സികോ നോക്കൗട്ടിലെത്തിയത്. ജർമനിയെ അട്ടിമറിച്ചാണ് എക്വഡോർ നോക്കൗട്ടിലെക്ക് മുന്നേറിയത്. ഇന്ന് ജയിക്കുന്നവർ പ്രീ-ക്വാർട്ടറിൽ ഇംഗ്ലണ്ട്-ഡി.ആർ കോംഗോ മത്സരത്തിലെ വിജയികളെ പ്രീ-ക്വാർട്ടറിൽ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World Cup
News Summary - FIFA World Cup: Mexico leads by two goals against Ecuador
Next Story