Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഹൈ​വോ​ൾ​ട്ട് അ​ങ്കം

ഹൈ​വോ​ൾ​ട്ട് അ​ങ്കം

text_fields
bookmark_border
ഹൈ​വോ​ൾ​ട്ട് അ​ങ്കം
cancel


​ടെ​ക്സാ​സ്: ലോ​ക​ക​പ്പ് ഗ്രൂ​പ് റൗ​ണ്ടി​ലെ തീ​പാ​റും അ​ങ്ക​ത്തി​ൽ ക​രു​ത്ത​രാ​യ ര​ണ്ടു​പേ​ർ മു​ഖാ​മു​ഖം. താ​ര​ത്തി​ള​ക്ക​വും ക​ളി​ശൈ​ലി​യും കൊ​ണ്ട് സ​മാ​ന​രാ​യ ഇം​ഗ്ല​ണ്ടും ക്രൊ​യേ​ഷ്യ​യും ഗ്രൂ​പ് ‘എ​ൽ’ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ബൂ​ട്ടു​കെ​ട്ടും. ആ​ദ്യ റൗ​ണ്ടി​ൽ മു​ൻ​നി​ര റാ​ങ്കു​കാ​ർ ത​മ്മി​ലെ അ​ങ്കം എ​ന്ന സ​വി​ശേ​ഷ​ത​യും ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് ലോ​ക​ക​പ്പു​ക​ളി​ലും സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളാ​യി​രു​ന്നു ക്രൊ​യേ​ഷ്യ. 2018 റ​ഷ്യ​യി​ൽ ഫൈ​ന​ലി​ലെ​ത്തി ഫ്രാ​ൻ​സി​ന് മു​ന്നി​ൽ വീ​ണു​പോ​യ​വ​ർ. 2022 ഖ​ത്ത​റി​ൽ സെ​മി​യി​ൽ അ​ർ​ജ​ന്റീ​ന​യോ​ട് പൊ​രു​തി തോ​റ്റ​വ​ർ, മൂ​ന്നാം സ്ഥാ​ന​വു​മാ​യാ​ണ് മ​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ വ​ൻ ക്ല​ബു​ക​ളു​ടെ താ​ര​പ്പ​ട​യു​മാ​യി പ​തി​വു തെ​റ്റാ​തെ ഇം​ഗ്ല​ണ്ട് വ​രു​ന്നു​ണ്ട്. ​ഓ​രോ ലോ​ക​ക​പ്പ് എ​ത്തു​മ്പോ​ഴും ഇം​ഗ്ലീ​ഷ് ആ​രാ​ധ​ക​ർ ഏ​റ്റു​ചൊ​ല്ലു​ന്ന ‘ഇ​റ്റ്സ് ക​മി​ങ് ഹോം...’ ​ഗാ​ന​ത്തി​ന്റെ ഈ​ര​ടി​ക​ൾ പ​ക്ഷേ ക​ഴി​ഞ്ഞ കു​റേ പ​തി​റ്റാ​ണ്ടാ​യി പി​ഴ​ക്കു​ന്ന​താ​ണ് കാ​ഴ്ച. 1966ൽ ​ബോ​ബി മൂ​റി​ന്റെ ടീം ​കി​രീ​ടം ജ​യി​ച്ചി​ട്ട് ഇ​പ്പോ​ൾ 60 വ​ർ​ഷ​മാ​യി. ഇ​തി​നി​ടെ 1990ലും 2018​ലും സെ​മി​യി​ലെ​ത്തി​യ​താ​ണ് സ​മീ​പ​കാ​ല​ത്തെ മി​ക​ച്ച പ്ര​ക​ട​നം. ഖ​ത്ത​റി​ൽ ഹാ​രി കെ​യ്നി​ന്റെ സം​ഘം ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ഇ​ത്ത​വ​ണ, തോ​മ​സ് തു​ഹെ​ൽ എ​ന്ന വി​ഖ്യാ​ത​നാ​യ പ​രി​ശീ​ല​ക​നു കീ​ഴി​ലാ​ണ് ത്രീ ​ല​യ​ൺ​സ് ബൂ​ട്ടു​കെ​ട്ടു​ന്ന​ത്.

ഹാ​രി കെ​യ്ൻ ന​യി​ക്കു​ന്ന മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്താ​യി ജൂ​ഡ് ബെ​ല്ലി​ങ്ഹാം, ബു​കാ​യ സാ​ക, ഡെ​ക്ല​ൻ റൈ​സ്, എ​ലി​യ​റ്റ് ആ​ൻ​ഡേ​ഴ്സ​ൺ, പ്ര​തി​രോ​ധ​ത്തി​ൽ റീ​സ് ജെ​യിം​സ്, മാ​ർ​ക് ഗു​യി, എ​സ്റി കോ​ൻ​സ, നി​കോ ഒ​റി​ലി എ​ന്നി​വ​രു​മാ​യാ​ണ് ഇം​ഗ്ല​ണ്ട് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ന്യൂ​കാ​സി​ൽ പ്ര​തി​രോ​ധ താ​രം ടി​നോ ലി​വ്റ​മെ​ന്റോ​യു​ടെ പ​രി​ക്കി​ന​പ്പു​റം കോ​ച്ചി​ന് ആ​ശ​ങ്ക​ക​ളൊ​ന്നു​മി​ല്ല.

സ്ലാ​റ്റ്കോ ഡാ​ലി​ചാ​ണ് ക്രൊ​യേ​ഷ്യ​ൻ പ​രി​ശീ​ല​ക​ൻ. 40കാ​ര​നാ​യ ലൂ​കാ മോ​ഡ്രി​ചി​നും, പ​രി​ച​യ സ​മ്പ​ന്ന​നാ​യ ഇ​വാ​ൻ പെ​രി​സി​ചി​നു​മൊ​പ്പം ഒ​രു പി​ടി യു​വ​താ​ര​ങ്ങ​ൾ കൂ​ടി ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ മി​ക​ച്ച പോ​രാ​ട്ടം ത​ന്നെ പ്ര​തീ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandcroatiaLuka ModricEngland captain Harry KaneFIFA World Cup 2026
News Summary - FIFA World Cup 2026: Star-Studded England Face Croatia in High-Voltage Group L Clash
Next Story