Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightസോ​മാ​ലി​യ​ൻ...

സോ​മാ​ലി​യ​ൻ റ​ഫ​റി​ക്ക് പ​ണി​യി​ല്ലേ​ലും കൂ​ലി​കി​ട്ടും; ലോ​ക​ക​പ്പ് മാ​ച്ച് ഡ്യൂ​ട്ടി​ക്കു​ള്ള പ്ര​തി​ഫ​ലം ന​ൽ​കു​മെ​ന്ന് ഫി​ഫ

text_fields
bookmark_border
സോ​മാ​ലി​യ​ൻ റ​ഫ​റി​ക്ക് പ​ണി​യി​ല്ലേ​ലും കൂ​ലി​കി​ട്ടും; ലോ​ക​ക​പ്പ് മാ​ച്ച് ഡ്യൂ​ട്ടി​ക്കു​ള്ള പ്ര​തി​ഫ​ലം ന​ൽ​കു​മെ​ന്ന് ഫി​ഫ
cancel

സൂ​റി​ച് : അ​മേ​രി​ക്ക വി​സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യെ​ങ്കി​ലും സോ​മാ​ലി​യ​ൻ റ​ഫ​റി ഉ​മ​ർ അ​ർ​താ​ന് പ്ര​തി​ഫ​ലം മു​ട​ങ്ങി​ല്ല. റ​ഫ​റി​ക്ക് നി​യോ​ഗി​ച്ച മാ​ച്ച് ഡ്യൂ​ട്ടി അ​നു​സ​രി​ച്ച് പ്ര​തി​ഫ​ലം ന​ൽ​കു​മെ​ന്ന് ഫി​ഫ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ഫ്രി​ക്ക​യി​ലെ മി​ക​ച്ച റ​ഫ​റി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ 36കാ​ര​നാ​യ ഉ​മ​ർ അ​ർ​താ​ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ്, അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രി​ക്കെ വി​സ നി​ഷേ​ധി​ച്ച​ത്. ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​ട​ഞ്ഞ​ത്. സോ​മാ​ലി​യ​യി​ൽ നി​ന്നും ലോ​ക​ക​പ്പ് നി​യ​ന്ത്രി​ക്കു​ന്ന ആ​ദ്യ റ​ഫ​റി​യെ​ന്ന ച​രി​ത്രം കു​റി​ക്കാ​നു​ള്ള അ​വ​സ​രം ഇ​തോ​ടെ ന​ഷ്ട​മാ​യി. അ​തേ​സ​മ​യം, നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഉ​മ​ർ അ​ർ​താ​ന് വീ​രോ​ചി​ത വ​ര​വേ​ൽ​പാ​ണ് സോ​മാ​ലി​യ​യി​ൽ ല​ഭി​ച്ച​ത്. യു​വേ​ഫ സൂ​പ്പ​ർ ക​പ്പി​ൽ റ​ഫ​റി​യാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. വരാനിരിക്കുന്ന യൂറോപ്യൻ സൂപ്പർ കപ്പ് ഫൈനൽ മത്സരം നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉമർ അർതാന് നൽകിയതായി യുവേഫ പ്രഖ്യാപിച്ചത്. ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകൾ മുമ്പാണ് യുവേഫയുടെ നിർണായക പ്രഖ്യാപനം പുറത്തുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAFootball NewsReferee panel
News Summary - FIFA to Compensate Somali Referee Omar Artan Despite Visa Woes
Next Story