Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightവാ​ർ റൂം ​ഇ​നി...

വാ​ർ റൂം ​ഇ​നി അ​ക​ലെ​യ​ല്ല; സ്റ്റേ​ഡി​യ​ത്തി​ൽ ; ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം മു​ത​ൽ മാ​റ്റം ന​ട​പ്പാ​ക്കി ഫി​ഫ

text_fields
bookmark_border
വാ​ർ റൂം ​ഇ​നി അ​ക​ലെ​യ​ല്ല; സ്റ്റേ​ഡി​യ​ത്തി​ൽ ; ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം മു​ത​ൽ മാ​റ്റം ന​ട​പ്പാ​ക്കി ഫി​ഫ
cancel

ന്യൂ​യോ​ർ​ക്: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലെ വി​ഡി​യോ അ​സി​സ്റ്റ​ന്റ് റ​ഫ​റി (വി.​എ.​ആ​ർ) തീ​രു​മാ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി വി​വാ​ദ​ത്തി​ൽ പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കി ഫി​ഫ. സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ നി​ന്നും അ​ക​ലെ ഏ​കീ​കൃ​ത സെ​ന്റ​റി​ൽ ഇ​രു​ന്ന് പ്ര​വ​ർ​ത്തി​ച്ച വി.​എ.​ആ​ർ സം​വി​ധാ​ന​ത്തെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചാ​ണ് പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന ഫ്രാ​ൻ​സ്-​മൊ​റോ​ക്കോ മ​ത്സ​ര​ത്തോ​ടെ ഇ​ത് ന​ട​പ്പാ​യി. ​ഡാ​ള്ള​സി​ലെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ്രോ​ഡ്കാ​സ്റ്റ് സെ​ന്റ​റി​ൽ (ഐ.​ബി.​സി) പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി.​എ.​ആ​ർ ഇ​നി ഓ​രോ മ​ത്സ​ര​ങ്ങ​ൾ​ക്കും വേ​ദി​യാ​കു​ന്ന സ്റ്റേ​ഡി​യ​ത്തി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക്കും. വി.​എ.​ആ​ർ ഒ​ഫീ​ഷ്യ​ലു​ക​ളും റ​ഫ​റി​മാ​രും ത​മ്മി​ലെ ആ​ശ​യ വി​നി​മ​യ​ത്തി​ൽ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, തീ​രു​മാ​നം വേ​ഗ​ത്തി​ൽ എ​ടു​ക്കു​ക എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്വാ​ർ​ട്ട​ർ മു​ത​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വി.​എ.​ആ​ർ റൂം ​സ​ജ്ജ​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ്രൈ​മ​റി വി.​എ.​ആ​ർ ഒ​ഫീ​ഷ്യ​ലു​ക​ളും, റി​സ​ർ​വ് ഒ​ഫീ​ഷ്യ​ലു​ക​ളും ഓ​രോ സ്റ്റേ​ഡി​യ​ത്തി​ലും സേ​വ​ന​ത്തി​ലു​ണ്ടാ​വും. അ​തേ​സ​മ​യം, ഡാ​ള്ള​സി​ലെ കേ​ന്ദ്രം പ്ര​ധാ​ന ഒാ​പ​റേ​ഷ​ൻ ​സെ​ന്റ​റാ​യി പ്ര​വ​ർ​ത്ത​നം തു​ട​രും. ക​ളി​ന​ട​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​നും ഓ​പ​റേ​ഷ​ൻ സെ​ന്റ​റി​നു​മി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​വും പു​തി​യ സം​ഘ​ത്തി​ന്റെ ദൗ​ത്യം. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ഡാ​ള്ള​സി​ലെ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ൾ മ​ത്സ​ര​ത്തി​ന് ത​ട​സ്സ​മി​ല്ലാ​തെ സ്റ്റേ​ഡി​യം വി.​എ.​ആ​ർ ഒ​ഫീ​ഷ്യ​ലു​ക​ൾ പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ക്കും. ​പ്രീ​ക്വാ​ർ​ട്ട​റി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വി.​എ.​ആ​ർ ഇ​ട​പെ​ട​ൽ വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ഫി​ഫ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAVARFootball TechnologyWorld Cup 2026Refereeing teamFIFA World Cup 2026
News Summary - FIFA Decentralizes VAR: Moving Operations to Stadiums for Faster Decisions
Next Story