Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightടി​ക്ക​റ്റ് നി​ര​ക്ക്...

ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ച്ച് ഫി​ഫ

text_fields
bookmark_border
ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ച്ച് ഫി​ഫ
cancel

മെ​ക്സി​കോ സി​റ്റി: ഫി​ഫ ലോ​ക​ക​പ്പി​ന്റെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള വി​വാ​ദ​ങ്ങ​ളി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫാ​ന്റി​നോ. ലോ​ക​ക​പ്പ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​തി​ച്ചു​യ​രു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച ഇ​ൻ​ഫാ​ന്റി​നോ, സോ​മാ​ലി​യ​ൻ റ​ഫ​റി​ക്ക് യു.​എ​സ് വി​സ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ ഫി​ഫ​ക്ക് പ​രി​മി​തി​ക​ളു​ണ്ടെ​ന്നും തു​റ​ന്നു​പ​റ​ഞ്ഞു.

‘യു.​എ​സ്-​ഇ​റാ​ൻ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഇ​റാ​നെ ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നാ​യ​ത് ഫി​ഫ​യു​ടെ വി​ജ​യ​മാ​ണ്. കു​റ​ഞ്ഞ വി​ല​ക്ക് ടി​ക്ക​റ്റ് വി​റ്റാ​ൽ അ​ത് ബ്ലാ​ക്ക് മാ​ർ​ക്ക​റ്റ് മാ​ഫി​യ​ക​ൾ ചൂ​ഷ​ണം ചെ​യ്യും. ഉ​യ​ർ​ന്ന നി​ര​ക്കി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ഫു​ട്ബാ​ളി​ന്റെ വ​ള​ർ​ച്ച​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്’ -ഇ​ൻ​ഫാ​ന്റി​നോ പ​റ​ഞ്ഞു. ലോ​ക​ക​പ്പ് ഗ്രൂ​പ് ഘ​ട്ട​ത്തി​ലെ കു​റ​ഞ്ഞ നി​ര​ക്ക് 140 ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 13,300 രൂ​പ). ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് റ​ഗു​ല​ർ ടി​ക്ക​റ്റി​ന് 8,680 മു​ത​ൽ 32,970 ഡോ​ള​ർ വ​രെ​യും, ഹോ​സ്പി​റ്റാ​ലി​റ്റി സീ​റ്റു​ക​ൾ​ക്ക് 73,200 ഡോ​ള​ർ വ​രെ​യു​മാ​ണ് നി​ര​ക്ക്. ഖ​ത്ത​റി​ൽ ഇ​ത് 69 മു​ത​ൽ 1,607 ഡോ​ള​ർ വ​രെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി 60 ഡോ​ള​റി​ന്റെ 1,30,000 ടി​ക്ക​റ്റു​ക​ൾ ഫെ​ഡ​റേ​ഷ​നു​ക​ൾ വ​ഴി മാ​റ്റി​വെ​ച്ചി​ട്ടു​ണ്ടെ​ന്നും ഫി​ഫ വ്യ​ക്ത​മാ​ക്കി.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ത്സ​രം നി​യ​ന്ത്രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ സോ​മാ​ലി​യ​ൻ റ​ഫ​റി ഉ​മ​ർ അ​ർ​താ​ന് യു.​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ മ​യാ​മി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ഇ​ൻ​ഫാ​ന്റി​നോ പ​റ​ഞ്ഞു. ‘ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​മി​ല്ല. ഞ​ങ്ങ​ൾ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ട്, ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ചി​ല​പ്പോ​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് ബ​ഹ​ളം വെ​ക്കു​ന്ന​ത് പ​രി​ഹാ​ര​ത്തി​ന് പ​ക​ര​മാ​യി വി​പ​രീ​ത ഫ​ല​മാ​കും ഉ​ണ്ടാ​ക്കു​ക. ഫി​ഫ എ​ല്ലാ​ത്തി​നും പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഞ​ങ്ങ​ൾ സ​ർ​ക്കാ​റു​ക​ൾ​ക്കോ പൊ​ലീ​സ് സേ​ന​ക​ൾ​ക്കോ മു​ക​ളി​ൽ ഭ​ര​ണം ന​ട​ത്തു​ന്ന ലോ​ക​ത്തി​ന്റെ രാ​ജാ​ക്ക​ന്മാ​ര​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യം എ​ല്ലാ​വ​രും മ​ന​സ്സി​ലാ​ക്ക​ണം. സു​ര​ക്ഷ​ക്കാ​ണ് ലോ​ക​ത്ത് ഒ​ന്നാം സ്ഥാ​നം- ഇ​ൻ​ഫാ​ന്റി​നോ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFATicket priceFIFA World Cup 2026
News Summary - FIFA condemns ticket price hike
Next Story