ആവേശം രണ്ടാം ഘട്ടത്തിലേക്ക്; ലോകകപ്പ് ഫുട്ബാളിൽ ഗ്രൂപ് മത്സരങ്ങളുടെ രണ്ടാം ഘട്ടം ഇന്നുമുതൽ
text_fieldsഖത്തർ താരങ്ങൾ പരിശീലനത്തിൽ
കാലിഫോർണിയ: ലോകകപ്പ് ഫുട്ബാളിൽ ആവേശകരമായ ഗ്രൂപ് മത്സരങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്. ഇന്ത്യൻ സമയം ഇന്നും നാളെയുമായി എ, ബി ഗ്രൂപ്പുകളിൽ മത്സരങ്ങൾ നടക്കും. എ ഗ്രൂപ്പിൽ ആദ്യ കളിയിൽ തോറ്റ ചെക് റിപ്പബ്ലികും ദക്ഷിണാഫ്രിക്കയും ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30ന് ഏറ്റുമുട്ടും. ദക്ഷിണ കൊറിയയോട് ആദ്യ കളിയിൽ 1-2നാണ് ചെക് തോറ്റത്. മെക്സികോയോട് 0-2നായിരുന്നു ദക്ഷിണാഫ്രിക്ക തോറ്റത്. അന്ന് രണ്ട് താരങ്ങൾ ചുവപ്പുകാർഡ് കണ്ടും പുറത്തായത് ടീമിന് തിരിച്ചടിയാണ്. മികച്ച മൂന്നാം സ്ഥാനക്കാരായി മുന്നേറാൻ ചെക്കിനും ദക്ഷിണാഫ്രിക്കക്കും വിജയം അനിവാര്യമാണ്. ചെക്കിന് തന്നെയാണ് ഇന്നത്തെ കളിയിൽ മുൻതൂക്കം.
എ ഗ്രൂപ്പിലെ കരുത്തരുടെ അങ്കമാകും മെക്സികോയും ദക്ഷിണ കൊറിയയും തമ്മിൽ. ജയിക്കുന്ന ടീമിന് റൗണ്ട് 32 ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കക്കെതിരെ ചുവപ്പുകാർഡ് കണ്ട മെക്സിക്കൻ സെന്റർ ബാക്ക് സെസാർ മോന്റസ് ഇന്ന് കളിക്കില്ല. അറ്റാക്കിങ് മിഡ്ഫീൽഡർ ബെയ് ജുൻ ഹോ പരിക്കുകാരണം കൊറിയൻ നിരയിലുമുണ്ടാകില്ല.
ബി ഗ്രൂപ്പിൽ കാനഡയും ഖത്തറും ഏറ്റുമുട്ടുമ്പോൾ ഖത്തറിനായി തഹ്സിൻ മുഹമ്മദ് കളിക്കുമോയെന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. ആദ്യ കളിയിൽ സ്വിറ്റ്സർലൻഡുമായി സമനില പാലിച്ച ഖത്തർ കാനഡയെ അവരുടെ നാട്ടിൽ തോൽപിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇതേ ഗ്രൂപ്പിൽ കാലിഫോർണിയയിൽ സ്വിറ്റ്സർലൻഡും ബോസ്നിയ-ഹെർസഗോവിനയും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

