Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightവീണ്ടും വിറപ്പിച്ച്...

വീണ്ടും വിറപ്പിച്ച് സൗദി; ഉറുഗ്വേയെ സമനിലയിൽ തളച്ചു

text_fields
bookmark_border
വീണ്ടും വിറപ്പിച്ച് സൗദി; ഉറുഗ്വേയെ സമനിലയിൽ തളച്ചു
cancel

സൗ​ത്ത് ഫ്ലോ​റി​ഡ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ അ​ർ​ജ​ന്റീ​ന​യെ അ​ട്ടി​മ​റി​ച്ച ഓ​ർ​മ​ക​ളു​ടെ ആ​വേ​ശ​ത്തി​ലി​റ​ങ്ങി​യ സൗ​ദി അ​റേ​ബ്യ മ​റ്റൊ​രു ലാ​റ്റി​ന​മേ​രി​ക്ക​ൻ ടീ​മും മു​ൻ ചാ​മ്പ്യ​ന്മാ​രു​മാ​യ ഉ​റു​ഗ്വാ​യി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഗ്രൂ​പ് എ​ച്ച്-​ലെ മ​ത്സ​രം 1-1ലാ​ണ് ക​ലാ​ശി​ച്ച​ത്. അ​വ​സാ​ന നി​മി​ഷം വ​രെ അ​ട്ടി​മ​റി ജ​യം ല​ക്ഷ്യ​മി​ട്ട സൗ​ദി​ക്കെ​തി​രെ 80-ാം മി​നി​റ്റി​ൽ മാ​ക്സി അ​റോ​ഹോ നേ​ടി​യ ഗോ​ളി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു ഉ​റു​ഗ്വാ​യി.

ഉ​റു​ഗ്വാ​യി പ​ന്തി​ന്റെ നി​യ​ന്ത്ര​ണം കൈ​ക്ക​ലാ​ക്കി മു​ന്നേ​റി​യെ​ങ്കി​ലും, പ്ര​തി​രോ​ധ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച സൗ​ദി ആ​ദ്യ പ​കു​തി​യി​ൽ ലീ​ഡ് നേ​ടി. 41ാം മി​നി​റ്റി​ൽ അ​ബ്ദു​ല്ല അ​ൽ-​അം​റി​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഗോ​ൾ കീ​പ്പ​ർ ഫെ​ർ​ണാ​ണ്ടോ മു​സ്ലേ​ര ത​ട്ടി​യ​ക​റ്റി​യ പ​ന്ത് കൃ​ത്യ​മാ​യി വ​ല​യി​ലാ​ക്കി​യ അ​ൽ-​അം​റി ഗാ​ല​റി​യെ ഇ​ള​ക്കി​മ​റി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ പൂ​ർ​ണ​മാ​യും ഉ​റു​ഗ്വാ​യി​യു​ടെ ആ​ധി​പ​ത്യ​മാ​ണ് ക​ണ്ട​ത്. മ​ത്സ​ര​ത്തി​ൽ പ​ത്ത് ത​വ​ണ​യാ​ണ് അ​വ​ർ സൗ​ദി പോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി ഷോ​ട്ട് ഉ​തി​ർ​ത്ത​ത്. എ​ന്നാ​ൽ, സൗ​ദി ഗോ​ൾ​കീ​പ്പ​ർ മു​ഹ​മ്മ​ദ് അ​ൽ-​ഉ​വൈ​സി​ന്റെ ത​ക​ർ​പ്പ​ൻ സേ​വു​ക​ൾ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ത​ട​യി​ട്ടു.

ഫെ​ഡ​റി​ക്കോ വി​നാ​സി​ന്റെ​യും മാ​നു​വ​ൽ ഉ​ഗാ​ർ​ട്ടെ​യു​ടെ​യും മി​ക​ച്ച ശ്ര​മ​ങ്ങ​ളെ ഉ​വൈ​സ് വി​ഫ​ല​മാ​ക്കി. ഒ​ടു​വി​ൽ 80ാം മി​നി​റ്റി​ൽ ല​ഭി​ച്ച അ​വ​സ​രം മു​ത​ലാ​ക്കി അ​റോ​ഹോ ഉ​റു​ഗ്വാ​യി​ക്ക് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്തു. ക​ളി​തീ​രാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഫെ​ഡ​റി​ക്കോ വാ​ൽ​വെ​ർ​ദെ​യു​ടെ ഷോ​ട്ട് ത​ട​ഞ്ഞും ഉ​വൈ​സ് ത​ന്റെ മി​ക​വ് തെ​ളി​യി​ച്ചു. ഗ്രൂ​പ് എ​ച്ചി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ കേ​പ് വെ​ർ​ഡെ സ്പെ​യി​നി​നെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച​തോ​ടെ, ഗ്രൂ​പ്പി​ലെ നാ​ല് ടീ​മു​ക​ളും ഓ​രോ പോ​യ​ന്റു​മാ​യി ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uruguaySaudi ArabiaFIFA World Cup 2026Saudi Arabian FootballUruguay Football Team
News Summary - Determined Saudi Arabia Hold Uruguay to 1-1 Draw in Group H Thriller
Next Story