Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് ആരവം ഇനി ദൂരദർശനിലും; ഫിഫ ലോകകപ്പിന്‍റെ സൗജന്യ സംപ്രേക്ഷണവുമായി ഡി.ഡി സ്പോർട്സ്

text_fields
bookmark_border
ലോകകപ്പ് ആരവം ഇനി ദൂരദർശനിലും; ഫിഫ ലോകകപ്പിന്‍റെ സൗജന്യ സംപ്രേക്ഷണവുമായി ഡി.ഡി സ്പോർട്സ്
cancel

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ഫുഡ്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഫുഡ്ബോൾ മാമാങ്കത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ ഇനി ദൂരദർശനിലും കാണാം. മത്സരങ്ങൾ തികച്ചും സൗജന്യമാണെന്നതും ശ്രദ്ധേയമാണ്. എന്നാൽ മുഴുവൻ മത്സരങ്ങളും ഡി.ഡി സ്പേർട്സിൽ കാണാൻ കഴിയില്ല, മറിച്ച് തെരഞ്ഞെടുത്ത ഏതാനും മത്സരങ്ങൾ മാത്രമാണ് ഡി.ഡി സ്പോർട്സ് സംപ്രേക്ഷണം ചെയ്യുന്നത്.

ഇന്ന് അർധരാത്രി 12.30 ഓടെ ആരംഭിക്കുന്ന മെക്സിക്കോ-സൗത്ത് ആഫ്രിക്ക ഉദ്ഘാടന മത്സരം, ജൂലൈ 9, 10, 11 ന് നടക്കുന്ന ക്വാർട്ടർ ഫൈനൽമത്സരങ്ങൾ, 14, 15 തതിയതികളിൽ നടക്കുന്ന സെമി-ഫൈനൽ മത്സരങ്ങൾ, ജൂലൈ 19ന് നടക്കുന്ന ഫൈനൽ മത്സരങ്ങൾ എന്നിവയാണ് ദൂരദർശൻ സംപ്രേക്ഷണം ചെയ്യുക.

ഇന്ത്യയിലെ തത്സമയ സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റ്സിനാണെങ്കിലും ലോകകപ്പിന്‍റെ സംപ്രേക്ഷണത്തിന് മുന്നോടിയായി സബ്സ്ക്രിപ്ഷൻ പ്ലാനിൽ മാറ്റം വരുത്തിയത് ആരാധകർക്ക് തിരിച്ചടിയായിരുന്നു. ഇപ്പോൾ ദൂരദർശന്‍റെ പ്രഖ്യാപനം വലിയ ആശ്വാസമാണ് ഫുഡ്ബോൾ ആരാധകർക്ക് നൽകിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DD Sports to broadcast FIFA World Cup for free
Next Story