കൊളംബിയക്ക് ഘാന വെല്ലുവിളി
text_fieldsകൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബാൾ റൗണ്ട് ഓഫ് 32ലെ അവസാന അങ്കത്തിൽ തെക്കനമേരിക്കൻ പവർഹൗസായ കൊളംബിയയും ആഫ്രിക്കൻ കരുത്തരായ ഘാനയും മുഖാമുഖം. ഗ്രൂപ് ‘കെ’യിൽ നിന്നും വമ്പൻ വിജയങ്ങളുമായി അപരാജിത കുതിപ്പു നടത്തിയാണ് ഹാമിഷ് റോഡ്രിഗസിന്റെ ലൂയിസ് ഡയസിന്റെയും കൊളംബിയ നോക്കൗട്ടിലെത്തിയത്. ആദ്യ മത്സരത്തിൽ ഉസ്ബകിസ്താൻ വലയിൽ മൂന്ന് ഗോളടിച്ചവർ, രണ്ടാം അങ്കത്തിൽ ഡി.ആർ കോംഗോയെ തോൽപിച്ചു. അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ചാണ് വരവ്.
സമീപകാലത്തെ മികച്ച ഫോമിലുള്ള ടീമിന്റെ പ്രതിരോധവും മധ്യനിരയും മുന്നേറ്റവും ഒരേ താളത്തിൽ പന്തുതട്ടുന്നു. വെറ്ററൻ താരം ഡേവിൻസൺ സാഞ്ചസിനു കീഴിലെ പ്രതിരോധവും, ഗോൾകീപ്പർ കാമിലോ വർഗാസിന്റെ ഫോമും കൊളംബിയക്ക് കരുത്താവും. അതേസമയം, മറുപകുതിയിൽ ഘാന തങ്ങളുടെ ലോകകപ്പിന്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ്. ഗ്രൂപ് ‘എല്ലിൽ’ പാനമയെ തോൽപിക്കുകയും, ഇംഗ്ലണ്ടിനെ സമനിലയിൽ തളക്കുകയും ചെയ്താണ് ജോർഡൻ അയേവും സംഘവും മുന്നേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
