ദായ് ദായ് ഗോൾ ഗോൾ; ലോകകപ്പിന് പന്തുരുണ്ടുതുടങ്ങി
text_fieldsലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായി, മെക്സികോയിലെ ടിജുവാനയിൽ പരിശീലന സെഷനു പോകുന്നതിനു മുമ്പ് ഇറാൻ താരം മെഹ്ദി തരേമി ആരാധകർക്കായി ഓട്ടോഗ്രാഫുകൾ ഒപ്പിടുന്നു
മെക്സികോ സിറ്റി: പച്ചപ്പുൽ മൈതാനങ്ങളിൽ കാൽപന്തിന്റെ മാന്ത്രികത പെയ്തിറങ്ങാൻ തുടങ്ങിയിരിക്കുന്നു; ലോകത്തിന്റെ നെഞ്ചിടിപ്പേറ്റുന്ന മഹാമേളക്ക് വടക്കേ അമേരിക്കയിൽ തിരശ്ശീല ഉയർന്നു. ഭൂഗോളത്തിന്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തിയ കാൽപന്ത് ആരാധകരുടെ ഹൃദയതാളങ്ങൾ ഇനി ഒരേയൊരു പന്തിലേക്ക് ചുരുങ്ങുന്നു. വിശ്വകീർത്തിക്കായുള്ള പോരാട്ടത്തിന് വിസിൽ മുഴങ്ങിക്കഴിഞ്ഞു.
നിറങ്ങളുടെയും സ്വപ്നങ്ങളുടെയും ഒരു പുതിയ വസന്തത്തിന് കളിമുറ്റങ്ങളിൽ തുടക്കമായിരിക്കുന്നു. ലോകം ഉറക്കമില്ലാത്ത രാത്രികളിലേക്ക് കാലുവെച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പിനാണ് യു.എസും മെക്സികോയും കാനഡയും വേദിയായിക്കൊണ്ടിരിക്കുന്നത്. മെക്സികോ സിറ്റിയിൽ വ്യാഴാഴ്ച ഇന്ത്യൻ സമയം അർധ രാത്രി നടന്ന ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി വർണാഭമായ പരിപാടികൾ അരങ്ങേറി. എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകളുടെ തുടക്കം. കൊളംബിയൻ ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണാ ബോയും ചേർന്ന് ഈ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ദായ് ദായ്’ വേദിയിൽ അവതരിപ്പിച്ചു. കാനഡയിലും യു.എസിലും ആദ്യ മത്സരങ്ങൾക്കുമുമ്പ് ഉദ്ഘാടന പരിപാടികളുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

