Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightപി​താ​വും പു​ത്ര​നും...

പി​താ​വും പു​ത്ര​നും വി​ശ്വ​മൈ​താ​ന​വും

text_fields
bookmark_border
പി​താ​വും പു​ത്ര​നും വി​ശ്വ​മൈ​താ​ന​വും
cancel

ന്യൂ​യോ​ർ​ക്: ഫി​ഫ ലോ​ക​ക​പ്പ് ക​ളി​ച്ച പി​താ​ക്ക​ന്മാ​രു​ടെ​യും മ​ക്ക​ളു​ടെ​യും പ​ട്ടി​ക​യി​ലെ ജോ​ടി​ക​ളു​ടെ എ​ണ്ണം 2026 ലോ​ക​ക​പ്പോ​ടെ 35ന​രി​കി​ലെ​ത്തും. ഇ​തു​വ​രെ 27 ജോ​ടി അ​ച്ഛ​നും മ​ക​നു​മാ​ണ് വി​ശ്വ​മേ​ള​യി​ൽ പ​ന്ത് ത​ട്ടി​യ​ത്. ഇ​റ്റ​ലി​യു​ടെ സെ​സാ​റെ മാ​ൽ​ദീ​നി (1962)-പാ​വോ​ലോ മ​ൽ​ദീ​നി (1990, 94, 98, 2002), ഫ്രാ​ൻ​സി​ന്റെ ലി​ലി​യ​ൻ തു​റാം (1998, 2002, 06)-മാ​ർ​ക​സ് തു​റാം (2022, 26*), ഉ​റു​ഗ്വാ​യി​യു​ടെ പാ​ബ്ലോ ഫോ​ർ​ലാ​ൻ (1966, 74)-ഡീ​ഗോ ഫോ​ർ​ലാ​ൻ (2002, 2010 & 2014) തു​ട​ങ്ങി​യ​വ​ർ പ​ട്ടി​ക​യി​ലെ പ്ര​മു​ഖ​രാ​ണ്. മെ​ക്സി​കോ​യി​ലെ ഒ​രു കു​ടും​ബ​ത്തി​ൽ​നി​ന്ന് മൂ​ന്ന് ത​ല​മു​റ​ക​ളും ലോ​ക​ക​പ്പ് ക​ളി​ച്ചി​ട്ടു​ണ്ട്. തോ​മ​സ് ബ​ൽ​കാ​സ​ർ (1954), മ​ക​ളു​ടെ ഭ​ർ​ത്താ​വ് യാ​വി​യ​ർ ഹെ​ർ​ണാ​ണ്ട​സ് (1986), യാ​വി​യ​റി​ന്റെ മ​ക​നും ബ​ൽ​കാ​സ​റി​ന്റെ പൗ​ത്ര​നു​മാ​യ ചി​ചാ​രി​റ്റോ ഹെ​ർ​ണാ​ണ്ട​സ് (2010, 14, 18) എ​ന്നി​വ​രാ​ണ​വ​ർ. മ​റ്റു ചി​ല കൗ​തു​ക​ങ്ങ​ളു​മു​ണ്ട്.

സി​മി​യോ​ണി, ഹാ​ല​ൻ​ഡ് അ​ത്യ​പൂ​ർ​വ ജ​ന​റേ​ഷ​ൻ

സ​ഹ​താ​ര​ങ്ങ​ളാ​യി​രു​ന്ന അ​ച്ഛ​ന്മാ​രു​ടെ മ​ക്ക​ൾ ലോ​ക​ക​പ്പി​ൽ ഒ​രു​മി​ച്ചി​റ​ങ്ങു​ന്ന അ​പൂ​ർ​വ കാ​ഴ്ച​ക്കാ​ണ് വ​ട​ക്ക​ൻ അ​മേ​രി​ക്ക​ൻ മൈ​താ​ന​ങ്ങ​ൾ സാ​ക്ഷി​യാ​വാ​ൻ പോ​വു​ന്ന​ത്. 1990ക​ളി​ൽ അ​ർ​ജ​ന്റീ​ന ടീ​മി​ലെ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​ങ്ങ​ളാ​യി​രു​ന്നു മി​ഡ്ഫീ​ൽ​ഡ​ർ ഡീ​ഗോ സി​മി​യോ​ണി​യും ഡി​ഫ​ൻ​ഡ​ർ പാ​ബ്ലോ പാ​സും. 1998 ലോ​ക​ക​പ്പി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് ക​ളി​ച്ചു. 28 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഡീ​ഗോ​യു​ടെ മ​ക​ൻ ജി​യൂ​ലി​യാ​നോ സി​മി​യോ​ണി​യും പാ​ബ്ലോ​യു​ടെ മ​ക​ൻ നി​കോ പാ​സും അ​ർ​ജ​ന്റീ​ന സം​ഘ​ത്തി​ലു​ണ്ട്. അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡ് വി​ങ്ങ​റാ​ണ് ജി​യൂ​ലി​യാ​നോ സി​മി​യോ​ണി‍യു​ടെ ക​ന്നി ലോ​ക​ക​പ്പാ​ണി​ത്. ഇ​റ്റാ​ലി​യ​ൻ ക്ല​ബ് കോ​മോ​യു​ടെ മി​ഡ്ഫീ​ൽ​ഡ​റാ​യ നി​കോ​ക്കും ഇ​ത് അ​ര​ങ്ങേ​റ്റം.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ നോ​ർ​വീ​ജി​യ​ൻ സൂ​പ്പ​ർ സ്ട്രൈ​ക്ക​റാ​യ എ​ർ​ലി​ങ് ഹാ​ല​ൻ​ഡും ക്രി​സ്റ്റ്യ​ൻ തോ​ർ​സ്റ്റ്വെ​ഡും ഈ ​പ​ട്ടി​ക​യി​ലു​ണ്ട്. 1994 ലോ​ക​ക​പ്പി​ൽ നോ​ർ​വേ​ക്കാ​യി ക​ളി​ച്ച ആ​ൽ​ഫി ഹാ​ല​ൻ​ഡി​ന്റെ മ​ക​നാ​ണ് എ​ർ​ലി​ങ്. മി​ഡ്ഫീ​ൽ​ഡ​ർ ക്രി​സ്റ്റ്യ​ൻ തോ​ർ​സ്റ്റ്വെ​ഡി​ന്റെ പി​താ​വാ​യ എ​റി​ക് തോ​ർ​സ്റ്റ്വെ​ഡ് 1994 ലോ​ക​ക​പ്പി​ലെ നോ​ർ​വീ​ജി​യ​ൻ ഗോ​ൾ കീ​പ്പ​റാ​യി​രു​ന്നു.

സി​ദാ​ൻ മ​ക​ൻ ലൂ​ക

ഫ്ര​ഞ്ച് ഫു​ട്ബാ​ൾ ഇ​തി​ഹാ​സം സി​ന​ദി​ൻ സി​ദാ​ന്റെ മ​ക​ൻ ലൂ​ക സി​ദാ​ൻ ഇ​ക്കു​റി ലോ​ക​ക​പ്പി​നു​ണ്ട്. ഫ്രാ​ൻ​സി​ന്റെ യൂ​ത്ത് ടീ​മു​ക​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലു ലൂ​ക അ​ൽ​ജീ​രി​യ​ൻ ദേ​ശീ​യ ടീ​മി​ന്റെ ഗോ​ൾ​കീ​പ്പ​റാ​യാ​ണ് ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്. നെ​ത​ർ​ല​ൻ​ഡ്സ് താ​ര​മാ​യ ജ​സ്റ്റി​ൻ ക്ലൈ​വ​ർ​ട്ട് 1998ൽ ​ഡ​ച്ച് സം​ഘ​ത്തി​ൽ തി​ള​ങ്ങി​യ സ്ട്രൈ​ക്ക​ർ പാ​ട്രി​ക് ക്ലൈ​വ​ർ​ട്ടി​ന്റെ മ​ക​നാ​ണ്. യൂ​റോ 2024ല​ട​ക്കം പോ​ർ​ചു​ഗ​ലി​നാ​യി മി​ന്നി​യ വി​ങ്ങ​ർ ഫ്രാ​ൻ​സി​സ്കോ കോ​ൺ​സീ​സാ​വോ​യും ക​ളി​ക്കു​ന്നു​ണ്ട്. 2002 ലോ​ക​ക​പ്പ് ക​ളി​ച്ച സെ​ർ​ജി​യോ കോ​ൺ​സീ​സാ​വോ​യാ​ണ് ഫ്രാ​ൻ​സി​സ്കോ​യു​ടെ പി​താ​വ്. യു.​എ​സി​നു​വേ​ണ്ടി 2002, 2006 ലോ​ക​ക​പ്പു​ക​ളി​ൽ ഇ​റ​ങ്ങി​യ ഗ്രെ​ഗ് ബെ​ർ​ഹാ​ൽ​ട്ട​റു​ടെ മ​ക​നാ​ണ് അ​മേ​രി​ക്ക​ൻ ടീ​മി​ലെ മി​ഡ്ഫീ​ൽ​ഡ​ർ സെ​ബാ​സ്റ്റ്യ​ൻ ബെ​ർ​ഹാ​ൽ​ട്ട​ർ. 2002 ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ സെ​മി​ഫൈ​ന​ലി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ലീ ​ഉ​ൾ-​യോ​ങ്ങി​ന്റെ മ​ക​നാ​ണ് ലീ ​തെ​യ്‌​സോ​ക്ക്. സ്കോ​ട്ടി​ഷ് താ​രം ആം​ഗ​സ് ഗ​ൺ 1990 ലോ​ക​ക​പ്പി​ൽ സ്കോ​ട്ട്‌​ല​ൻ​ഡി​ന്റെ ഗോ​ൾ​കീ​പ്പ​റാ​യി​രു​ന്ന ബ്ര​യാ​ൻ ഗ​ണ്ണി​ന്റെ പു​ത്ര​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFIFAworldcup
News Summary - Curiosities from the list of fathers and sons who played in the FIFA World Cup
Next Story