Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീലിന്‍റെ ആദ്യ മത്സരം സുൽത്താനില്ലാതെ! മൊറോക്കോക്കെതിരായ മത്സരത്തിൽ നെയ്മർ കളിക്കില്ല

text_fields
bookmark_border
ബ്രസീലിന്‍റെ ആദ്യ മത്സരം സുൽത്താനില്ലാതെ! മൊറോക്കോക്കെതിരായ മത്സരത്തിൽ നെയ്മർ കളിക്കില്ല
cancel

ബ്രസീലിന്‍റെ ആദ്യ മത്സരത്തിൽ നെയ്മർ കളിക്കില്ല എന്ന് ബ്രസീൽ പരിശീലകൻ ആഞ്ചലോട്ടി. കഴിഞ്ഞ മാസം പരിശീലനത്തിനിടെ ഉണ്ടായ പരിക്കിൽ നെയ്മർ വിശ്രമത്തിലായിരുന്നു. എന്നാൽ ബ്രസീലിന്‍റെ അടുത്ത എതിരാളികൾ ആയി കണക്കാക്കപ്പെടുന്ന മൊറോക്കൊക്കെതിരെ മത്സരിക്കാൻ ടീമിന്‍റെ പ്രധാന താരം ഇറങ്ങുന്നില്ല എന്നത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തുന്ന വാർത്തയാണ്. നെയ്മറില്ലെങ്കിലും ടീം മികച്ച രീതിയിൽ എതിരാളികളെ നേരിടും എന്നാണ് പരിശീലകന്‍റെ പ്രതികരണം.

ഇത് നെയ്മറിന്‍റെ അവസാന ലോകകപ്പാണ്. 34 കാരനായ താരം ആരാധകർക്ക് ആവേശം മാത്രമല്ല കാൽപന്ത് പ്രേമികളുടെ ആരാധനാപാത്രം കൂടിയാണ്. അ​ദ്ദേ​ഹം സു​ഖം പ്രാ​പി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഹെ​യ്തി, സ്കോ​ട്ട്‌​ല​ൻ​ഡ് എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള അ​ടു​ത്ത ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. പ​രി​ക്കു​ക​ൾ കാ​ര​ണം കു​റെ​നാ​ൾ മാ​റി​നി​ന്നി​ട്ടും കോ​ച്ച് കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​യു​ടെ ടീ​മി​ൽ നെ​യ്മ​ർ ഇ​ടം​പി​ടി​ച്ച​ത് ആ​രാ​ധ​ക​ർ​ക്ക് വ​ലി​യ അ​ത്ഭു​ത​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Brazil's first match without Sultan! Neymar will not play in the match against Morocco
Next Story