Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightറൗണ്ട് ഓഫ് 32ൽ തീപാറും...

റൗണ്ട് ഓഫ് 32ൽ തീപാറും അങ്കം; ബ്ര​സീ​ൽ, ജ​ർ​മ​നി, നെ​ത​ർ​ല​ൻ​ഡ്സ് ക​ള​ത്തി​ൽ

text_fields
bookmark_border
റൗണ്ട് ഓഫ് 32ൽ തീപാറും അങ്കം; ബ്ര​സീ​ൽ, ജ​ർ​മ​നി, നെ​ത​ർ​ല​ൻ​ഡ്സ് ക​ള​ത്തി​ൽ
cancel
camera_alt

ബ്ര​സീ​ൽ ഗോ​ൾ കീ​പ്പ​ർ അ​ലി​സ​ൺ ബെ​ക്ക​ർ പ​രി​ശീ​ല​ന​ത്തി​ൽ

ഹൂസ്റ്റൺ: ഗ്രൂപ് പോരാട്ടങ്ങൾ കൊടിയിറങ്ങിയതിനു പിന്നാലെ, ലോകകപ്പിലെ കളി മുറുകുന്നു. 48 ടീമിൽനിന്ന് പോരാളികളുടെ എണ്ണം 32ലേക്ക് ചുരുങ്ങി. മുൻകാല ലോകകപ്പ് ഫുട്ബാളിലെ ആകെ ടീമുകളുടെ എണ്ണം. ഇനി തോൽക്കാതിരിക്കാനുള്ള പോരാട്ടമല്ല, ജയിക്കാനുള്ള അങ്കങ്ങൾ. ഉഗ്രമത്സരങ്ങളിലൂടെ കളം വാണവരും, ഭാഗ്യത്തിന്റെ നൂൽപ്പാലത്തിൽ രക്ഷപ്പെട്ടവരുമായ 32 പേർ മുഖാമുഖം പോരിടുന്ന നോക്കൗട്ടിന്റെ രാത്രികാലങ്ങൾ. ദക്ഷിണാഫ്രിക്കയും കാനഡയും തമ്മിലെ ആദ്യ മത്സരത്തോടെ ഞായറാഴ്ച രാത്രിയിൽതന്നെ റൗണ്ട് ഓഫ് 32 പോരിന് തുടക്കം കുറിച്ചിരുന്നു. ഇന്ന് വമ്പന്മാർ കൂടി കളത്തിലിറങ്ങുന്നതോടെ പോര് കനക്കും. മുൻ ചാമ്പ്യന്മാർ ഉൾപ്പെടെ പ്രമുഖർ ബൂട്ടണിയും.'

കാ​ന​റി​ക​ൾ​ക്ക് ഏ​ഷ്യ​ൻ വെ​ല്ലു​വി​ളി

മു​ഖാ​മു​ഖ​ത്തി​ൽ മു​ൻ​തൂ​ക്കം ബ്ര​സീ​ലി​ന്. ആ​കെ 13 മ​ത്സ​ര​ങ്ങ​ൾ. 11 ജ​യം ബ്ര​സീ​ലി​ന്. ര​ണ്ട് സ​മ​നി​ല. 2006 ലോ​ക​ക​പ്പി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ബ്ര​സീ​ലി​ന് ജ​യം 4-1ന്

ഹൂ​സ്റ്റ​ൺ: കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​യു​ടെ ബ്ര​സീ​ലി​ന്റെ യ​ഥാ​ർ​ഥ മു​ഖം ഇ​ന്ന് കാ​ണാം. ഗ്രൂ​പ് റൗ​ണ്ടി​ൽ ത​ട്ടി​യും മു​ട്ടി​യും ര​ക്ഷ​പ്പെ​ട്ട കാ​ന​റി​ക​ൾ​ക്ക് നോ​ക്കൗ​ട്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ​ത​ന്നെ കാ​ത്തി​രി​ക്കു​ന്ന​ത് ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ൾ. ആ​രെ​യും അ​ട്ടി​മ​റി​ക്കാ​നും, ഏ​തു നി​മി​ഷ​വും ക​ളി​പി​ടി​ക്കാ​നും ശേ​ഷി​യു​ള്ള ജ​പ്പാ​നാ​ണ് ബ്ര​സീ​ലി​നെ കാ​ത്തി​രി​ക്കു​ന്ന​ത്. മൊ​റോ​ക്കോ​ക്കെ​തി​രെ 1-1ന് ​സ​മ​നി​ല​യും, ഹെ​യ്തി, സ്കോ​ട്‍ല​ൻ​ഡ് ടീ​മു​ക​ൾ​ക്കെ​തി​രെ ആ​ത്മ​വി​ശ്വാ​സം കു​ത്തി​നി​റ​ച്ച വി​ജ​യ​വു​മാ​ണ് (3-0) ബ്ര​സീ​ലി​ന്റെ ക​രു​ത്ത്. ഡോ​ൺ കാ​ർ​ലോ​യു​​ടെ സം​ഘം താ​ളം ക​ണ്ടെ​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ൽ നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​മ്പ് ഡ്ര​സി​ങ് റൂ​മി​ന് പ​ക​രു​ന്ന ഊ​ർ​ജം ചി​ല്ല​റ​യ​ല്ല.

നെ​യ്മ​റി​ന്റെ തി​രി​ച്ചു​വ​ര​വും, ക​ളി​യു​ടെ നാ​യ​ക​ത്വം ഏ​റ്റെ​ടു​ത്ത വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന്റെ മി​ക​വും, മ​ത്യാ​സ് കു​ഞ്ഞ, റ​യാ​ൻ, ഗ്വി​മാ​റ​സ്, കാ​സെ​മി​റോ എ​ന്നി​വ​ർ ഫോ​മി​ലേ​ക്കു​യ​ർ​ന്ന​തും ബ്ര​സീ​ലി​ന് പ്ര​തീ​ക്ഷ​യാ​വു​ന്നു. മൂ​ന്ന് ക​ളി​യി​ൽ ഒ​രു ഗോ​ൾ മാ​ത്രം വ​ഴ​ങ്ങി​യ പ്ര​തി​രോ​ധ​വും സെ​റ്റാ​ണ്. അ​തേ​സ​മ​യം, ഇ​തു​വ​രെ നേ​രി​ട്ട എ​തി​രാ​ളി​ക​ളേ​ക്കാ​ൾ പ്ര​ഹ​ര​ശേ​ഷി കൂ​ടു​ത​ലു​ള്ള​വ​രാ​ണ് ജ​പ്പാ​ൻ. പ്ര​തി​രോ​ധം മു​ത​ൽ മു​ന്നേ​റ്റം ​വ​രെ ഒ​രേ ഊ​ർ​ജ​പ്ര​വാ​ഹ​മു​ള്ള​വ​ർ. ഏ​തു നി​മി​ഷ​വും ക​ളി തി​രി​ക്കാ​ൻ ശേ​ഷി​യു​ള്ള മ​ധ്യ​നി​ര​യും, അ​വ​ർ​ക്ക് കൗ​ണ്ട​ർ അ​റ്റാ​ക്ക് ത​ന്ത്രം പ​ക​രു​ന്ന കോ​ച്ച് ഹ​ജി​മെ മൊ​രി​യാ​സു​വും ആ​ഞ്ച​ലോ​ട്ടി​ക്ക് ത​ല​വേ​ദ​ന​യാ​വും. ഗ്രൂ​പ് സി ​ജേ​താ​ക്ക​ളാ​ണ് ബ്ര​സീ​ലെ​ങ്കി​ൽ, ഗ്രൂ​പ് ‘എ​ഫി’​ൽ നി​ന്നും ഒ​രു ജ​യ​വും ര​ണ്ട് സ​മ​നി​ല​യു​മാ​യി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ജ​പ്പാ​ന്റെ വ​ര​വ്.

​ജ​ർ​മ​നി​ക്ക് പാ​ര​യാ​വു​മോ..?

ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​ത് ര​ണ്ടു ത​വ​ണ. 2002 ലോ​ക​ക​പ്പി​ലെ ക​ളി​യി​ൽ ജ​ർ​മ​നി​ക്കാ​യി​രു​ന്നു ജ​യം. ഒ​രു മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ബോ​സ്റ്റ​ൺ: 2014ൽ ​കി​രീ​ട​മ​ണി​ഞ്ഞ് മ​ട​ങ്ങി​യ ജ​ർ​മ​നി ഓ​ർ​മ​ക​ളി​ൽ​നി​ന്നും മാ​യ്ച്ചു ക​ള​യു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ ര​ണ്ട് ലോ​ക​ക​പ്പു​ക​ളും. ഗ്രൂ​പ് റൗ​ണ്ട് പോ​ലും ക​ട​ക്കാ​തെ ​ചാ​മ്പ്യ​ന്മാ​ർ നാ​ണം​കെ​ട്ട മേ​ള​ക​ൾ. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ​തി​ന്റെ നി​രാ​ശ​മാ​റ്റി​യാ​ണ് അ​ല​മാ​നി​യ​യു​ടെ കു​തി​പ്പ്.​ ഗ്രൂ​പ് ‘ഇ’​യി​ൽ​നി​ന്നും മൂ​ന്നി​ൽ ര​ണ്ട് ജ​യ​വു​മാ​യി ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ​വ​ർ​ക്ക് പേ​രു​ദോ​ഷം മാ​യ്ക്കാു​ള്ള പോ​രാ​ട്ട​ങ്ങ​ൾ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​റ​സാ​വോ​യെ 7-1നും, ​പി​ന്നാ​ലെ ആ​ഫ്രി​ക്ക​ൻ പ​വ​ർ​ഹൗ​സാ​യ ഐ​വ​റി കോ​സ്റ്റി​നെ 2-1നും ​തോ​ൽ​പി​ച്ച​വ​ർ​ക്ക്, പ​ക്ഷേ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ലി​ട​റി. എ​ക്വ​ഡോ​റി​നോ​ടേ​റ്റ 1-2ന്റെ ​തോ​ൽ​വി പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വി​ലേ​ക്കും സൂ​ച​ന ന​ൽ​കു​ന്ന​ത്.

റൗ​ണ്ട് ഓ​ഫ് 32ൽ ​പ​ര​ഗ്വേ​യാ​ണ് ജ​ർ​മ​നി​യു​ടെ എ​തി​രാ​ളി. മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ബ​ർ​ത്തി​ലൂ​ടെ യോ​ഗ്യ​ത നേ​ടി​യ​വ​ർ. 2010ന് ​ശേ​ഷം ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ പ​ര​ഗ്വേ തി​രി​ച്ചു​വ​രി​ൽ നോ​ക്കൗ​ട്ട് വ​രെ​യെ​ത്തി​യാ​ണ് അ​തി​ശ​യി​പ്പി​ച്ച​ത്. പ​ഴ​യ പ്ര​താ​പ​ത്തി​ന്റെ നി​ഴ​ൽ മാ​ത്ര​മാ​ണ് പ​ര​ഗ്വേ​യെ​ങ്കി​ലും കോ​ച്ച് ഗു​സ്താ​വോ അ​ൽ​ഫാ​ര​​യു​ടെ ത​ന്ത്ര​ങ്ങ​ളി​ലാ​ണ് പ്ര​തീ​ക്ഷ. മ​റു​പാ​തി​യി​ൽ ഈ​സി വാ​ക്കോ​വ​റാ​ണ് ജ​ർ​മ​നി സ്വ​പ്നം കാ​ണു​ന്ന​ത്. കാ​യ് ഹാ​വെ​ട്സ്, ലെ​റോ​യ് സാ​നെ, ജ​മാ​ൽ മു​സി​യാ​ല, ​േഫ്ലാ​റി​യാ​ൻ റി​റ്റ്സ്, ഫെ​ലി​ക്സ് നെം​ച എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ മ​ധ്യ, ആ​ക്ര​മ​ണ നി​ര ലോ​കോ​ത്ത​ര ഫോ​മി​ലാ​ണ്. പ​രി​ക്കേ​റ്റ പ്ര​തി​രോ​ധ​താ​രം നി​ക്കോ ഷോ​റ്റ​ർ​ബെ​ക്കും, ന​ഥാ​നി​യേ​ൽ ബ്രൗ​ണും ജ​ർ​മ​നി​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​ല്ല. പ​ര​ഗ്വേ​യു​ടെ മ​ധ്യ​നി​ര താ​രം ഡീ​ഗോ ഗോ​മ​സി​ന് സ​സ്​​പെ​ൻ​ഷ​ൻ കാ​ര​ണം ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന​ത് തി​രി​ച്ച​ടി​യാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentFootball MatchSports NewsFIFA World Cup 2026
News Summary - Brazil, Germany, and the Netherlands are playing Round of 32 in Fifa WorldCup 2026
Next Story