Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightമെ​സ്സി​ഹ Vs...

മെ​സ്സി​ഹ Vs ഫ​റോ​വാ​സ്

text_fields
bookmark_border
മെ​സ്സി​ഹ Vs ഫ​റോ​വാ​സ്
cancel

​അ​റ്റ്ലാ​ന്റ: കി​രീ​ടം നി​ല​നി​ർ​ത്താ​നു​ള്ള യാ​ത്ര​യി​ൽ ല​യ​ണ​ൽ മെ​സ്സി​ക്കും സം​ഘ​ത്തി​നും കാ​ലി​ട​റു​മോ? അ​തോ, മു​ഹ​മ്മ​ദ് സ​ലാ​ഹും ടീ​മും ലോ​ക ചാ​മ്പ്യ​ന്മാ​രെ മ​റി​ച്ചി​ട്ട് അ​ത്ഭു​തം കാ​ട്ടു​മോ? കാ​യി​ക ലോ​ക​ത്തി​ന്റെ ആ​കാം​ക്ഷ​ക്ക് ഇ​ന്ന് ഉ​ത്ത​രം കി​ട്ടും. ഇ​ന്ത്യ​ൻ സ​മ​യം ചൊ​വ്വാ​ഴ്ച രാ​ത്രി 9.30നാ​ണ് അ​ർ​ജ​ന്റീ​ന-​ഈ​ജി​പ്ത് പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​രം.

മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ൽ പ്രീ​ക്വാ​ർ​ട്ട​റി​ലും ജ​ർ​മ​നി റൗ​ണ്ട് ഓ​ഫ് 32ലും ​മ​ട​ങ്ങി​യ ആ​ഘാ​തം വി​ട്ടു​മാ​റി​യി​ട്ടി​ല്ല. ആ​യ​തി​നാ​ൽ​ത്ത​ന്നെ ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​ർ​ക്ക് മു​ന്നി​ൽ അ​ർ​ജ​ന്റീ​ന ഇ​റ​ങ്ങു​മ്പോ​ൾ ആ​രാ​ധ​ക​ർ​ക്ക് നെ​ഞ്ചി​ടി​ക്കു​ന്നു​ണ്ട്.

നി​ല​വി​ലെ ഫോ​മി​ൽ മെ​സ്സി​പ്പ​ട​യെ അ​ട്ടി​മ​റി​ക്കു​ക​യെ​ന്ന​ത് ഈ​ജി​പ്തി​നെ സം​ബ​ന്ധി​ച്ച് സാ​ഹ​സ​മാ​ണ്. എ​ങ്കി​ലും ച​രി​ത്ര​ത്തി​ലെ ആ​ദ്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ടി​ക്ക​റ്റി​ന് ഫ​റോ​വാ​സ് ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം പു​റ​ത്തെ​ടു​ക്കു​മെ​ന്നു​റ​പ്പ്. അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ട ക​ളി​യി​ൽ ന​വാ​ഗ​ത​രാ​യ കാ​പ് വെ​ർ​ഡെ​യെ 3-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചാ​മ്പ്യ​ന്മാ​ർ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

പ​രി​ക്കേ​റ്റ ലെ​ഫ്റ്റ് ബാ​ക്ക് ഫാ​കു​ണ്ടോ മെ​ദീ​ന ക​ളി​ക്കു​ന്ന കാ​ര്യം സം​ശ​യ​ത്തി​ലാ​ണ്. ഇ​തോ​ടെ നി​കോ​ളാ​സ് ത​ഗ്ലി​യാ​ഫി​ക്കോ ആ​ദ്യ ഇ​ല​വ​നി​ൽ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ല​യ​ണ​ൽ മെ​സ്സി​യും ഹൂ​ലി​യ​ൻ അ​ൽ​വാ​ര​സും ത​ന്നെ​യാ​കും മു​ന്നേ​റ്റം ന​യി​ക്കു​ക. ലോ​ക ഫു​ട്ബാ​ളി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ മെ​സ്സി​യും സ​ലാ​ഹും മു​ഖാ​മു​ഖം വ​രു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത ഈ ​ക​ളി​ക്കു​ണ്ട്. ആ​സ്ട്രേ​ലി‍യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മ​റി​ക​ട​ന്നാ​ണ് ഈ​ജി​പ്ത് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. സ​ലാ​ഹ് പ​രി​ക്ക് മാ​റി പൂ​ർ​ണ ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. മു​ഹ​മ്മ​ദ് അ​ബ്ദു​ൽ​മോ​നെം, അ​ഹ​മ്മ​ദ് എ​ൽ​ഫ​തൂ​ഹ് എ​ന്നി​വ​രു​ടെ പ​രി​ക്കും ടീ​മി​നെ അ​ല​ട്ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptArgentinaLionel MessiSalahFIFA World Cup 2026
News Summary - Argentina vs Egypt: A Clash of Titans in the Round of 16
Next Story