Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഅ​ർ​ജ​ന്റീ​ന​ക്ക്...

അ​ർ​ജ​ന്റീ​ന​ക്ക് സ്വി​സ് കെ​ണി

text_fields
bookmark_border
അ​ർ​ജ​ന്റീ​ന​ക്ക് സ്വി​സ് കെ​ണി
cancel

ക​ൻ​സാ​സ് സി​റ്റി: വി​വാ​ദ​ങ്ങ​ളു​ടെ ഉ​ത്സ​വ​പ്പ​റ​മ്പാ​യി മാ​റി​യ പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​നു ശേ​ഷം അ​ർ​ജ​ന്റീ​ന​യും ല​യ​ണ​ൽ മെ​സ്സി​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രി​ന് ക​ള​ത്തി​ലി​റ​ങ്ങു​ന്നു. നാ​ലു ദി​നം മു​മ്പ് അ​റ്റ്ലാ​ന്റ​യി​ൽ ന​ട​ന്ന ​അ​ർ​ജ​ന്റീ​ന-​ഈ​ജി​പ്ത് മ​ത്സ​ര​ത്തി​ന്റെ കോ​ലാ​ഹ​ല​ങ്ങ​ൾ ഇ​നി​യും അ​ട​ങ്ങി​യി​ട്ടി​ല്ല. ​വീ​റു​റ്റ അ​ങ്ക​ത്തി​ൽ തോ​റ്റ ഈ​ജി​പ്ത് ടീം ​അം​ഗ​ങ്ങ​ളും പ​രി​ശീ​ല​ക​രും മു​ത​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ആ​രാ​ധ​ക​രും വി​മ​ർ​ശ​ക​രും ഉ​ന്ന​യി​ക്കു​ന്ന ആ​ക്ഷേ​പ​ങ്ങ​ളും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. അ​തി​നി​ട​യി​ലാ​ണ്, മ​ത്സ​ര​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കി അ​ർ​ജ​ന്റീ​ന അ​ടു​ത്ത പോ​രി​നി​റ​ങ്ങു​ന്ന​ത്. യൂ​റോ​പ്യ​ൻ ക​രു​ത്ത​രാ​യ സ്വി​റ്റ്സ​ർ​ല​ൻ​ഡാ​ണ് എ​തി​രാ​ളി​ക​ൾ. പ്രീ​ക്വാ​ർ​ട്ട​റി​ൽ തെ​ക്ക​​ന​മേ​രി​ക്ക​ൻ പ​വ​ർ​ഹൗ​സാ​യ കൊ​ളം​ബി​യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി​യാ​ണ് സ്വി​സ് സം​ഘം മു​ന്നേ​റി​യ​ത്. ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​ക​ൻ​സാ​സ് സി​റ്റി​യി​ലെ ആ​രോ​ഹെ​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് അ​ർ​ജ​ന്റീ​ന x സ്വി​റ്റ്സ​ർ​ല​​ൻ​ഡ് ഹൈ ​പ​വ​ർ പോ​രാ​ട്ടം.

ഈ​ജി​പ്ഷ്യ​ൻ ഷോ​ക്കി​ൽ അ​ർ​ജ​ന്റീ​ന

പ്രീ​ക്വാ​ർ​ട്ട​റി​ലെ ഹൈ ​വോ​ൾ​ട്ട് മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് സ​ലാ​ഹി​ന്റെ ഈ​ജി​പ്തി​നെ​തി​രെ ത​പ്പി​ത്ത​ട​ഞ്ഞ് ജ​യി​ച്ചു​വെ​ങ്കി​ലും അ​ർ​ജ​ന്റീ​ന​യു​ടെ വീ​ഴ്ച​ക​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന മ​ത്സ​ര​മാ​യി​രു​ന്നു അ​ത്. ക​ളി​യു​ടെ 79 മി​നി​റ്റും ര​ണ്ട് ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷം, ഏ​റെ വി​യ​ർ​പ്പൊ​ഴു​ക്കി തി​രി​ച്ചു​വ​ന്നാ​ണ് മെ​സ്സി​പ്പ​ട വി​ജ​യം നേ​ടി​യ​ത്. അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ നേ​ടി​യ മൂ​ന്ന് ഗോ​ളു​ക​ൾ അ​ർ​ജ​ന്റീ​ന​യു​ടെ ചാ​മ്പ്യ​ൻ തി​രി​ച്ചു​വ​ര​വി​ന്റെ സാ​ക്ഷ്യ​മാ​യെ​ങ്കി​ലും ഗോ​ള​ടി​ക്കാ​നോ, വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കോ അ​നു​വ​ദി​ക്കാ​തെ ഈ​ജി​പ്ത് കു​രു​ക്കി​ട്ട​ത് കോ​ച്ച് സ്ക​ലോ​ണി​യെ​യും ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ കെ​ട്ട​ഴി​ച്ചു​വി​ട്ട ആ​​ക്ര​മ​ണ ഗെ​യി​മാ​ണ് മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്റീ​ന​ക്ക് വി​ജ​യം ന​ൽ​കി​യ​ത്. ​റൗ​ണ്ട് ഓ​ഫ് 32ൽ ​കേ​പ് വെ​ർ​ഡെ​ക്കെ​തി​രെ ക​ളി എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് പോ​യ​തും ടീ​മി​ന്റെ പ്ര​തി​രോ​ധ​ത്തി​ലെ മി​ക​വി​ന് ഭീ​ഷ​ണി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു. അ​വ​സാ​ന ര​ണ്ട് ക​ളി​യി​ലും ടീം ​നാ​ല് ഗോ​ളു​ക​ളാ​ണ് വ​ഴ​ങ്ങി​യ​ത്. ഗോ​ൾ​കീ​പ്പ​ർ എ​മി​ലി​യാ​നോ മാ​ർ​ട്ടി​ന​സി​ന്റെ ചോ​രാ​ത്ത കൈ​ക​ൾ ത​ള​രു​ന്ന​തും, ക്രി​സ്റ്റ്യ​ൻ റൊ​മീ​റോ, ലി​സാ​ന്ദ്രോ മാ​ർ​ട്ടി​ന​സ്, ട​ഗ്ലി​യാ​ഫി​കോ, മോ​ണ്ടി​യാ​ൽ പ്ര​തി​രോ​ധം പൊ​ളി​ച്ച് എ​തി​രാ​ളി​ക​ൾ ക​യ​റു​ന്ന​തു​മെ​ല്ലാം ശു​ഭ സൂ​ച​ന​യ​ല്ല. ലോ​ക​റാ​ങ്കി​ങ്ങി​ൽ പ​ത്തി​നു​ള്ളി​ലു​ള്ള ടീ​മു​ക​ളെ നേ​രി​ടാ​തെ​യാ​ണ് അ​ർ​ജ​ന്റീ​ന ക്വാ​ർ​ട്ട​ർ വ​രെ​യെ​ത്തി​യ​തെ​ന്ന പേ​രു​ദോ​ഷ​വു​മു​ണ്ട്.

ടൂ​ർ​ണ​മെ​ന്റി​ൽ, അ​ർ​ജ​ന്റീ​ന​യെ കാ​ത്തി​രി​ക്കു​ന്ന ആ​ദ്യ ഹൈ​വോ​ൾ​ട്ട് ടെ​സ്റ്റാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള​ത്. ഈ​ജി​പ്തി​നേ​ക്കാ​ൾ പ്ര​ഹ​ര ശേ​ഷി​യു​ള്ള​വ​രും, മി​ക​ച്ച ഒ​ത്തി​ണ​ക്ക​​വും പ്ര​ക​ടി​പ്പി​ക്കു​ന്ന സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​ദ്യം ലീ​ഡ് നേ​ടി​യാ​ൽ, പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​രു​ത്തു​ള്ള​വ​രാ​ണ്.

ടൂ​ർ​ണ​മെ​ന്റി​ലും യോ​ഗ്യ​താ റൗ​ണ്ടു​ക​ളി​ലും സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്റേ​ത്. ഗ്രൂ​പ് റൗ​ണ്ടി​ലും നോ​ക്കൗ​ട്ടി​ലും തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല. ഒ​രു​ഘ​ട്ട​ത്തി​ൽ പോ​ലും മ​ത്സ​ര​ത്തി​ൽ പി​ന്നി​ലു​മാ​യി​ട്ടി​ല്ല. ഗോ​ൾ പി​റ​ക്കാ​ത്ത പ്രീ​ക്വാ​ർ​ട്ട​റി​ൽ ഷൂ​ട്ടൗ​ട്ടി​ൽ 4-3നാ​യി​രു​ന്നു ടീ​മി​ന്റെ വി​ജ​യം.

അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ യു​വ​താ​രം ജൊ​ഹാ​ൻ മ​ൻ​സാം​ബി നാ​ളെ ക​ളി​ക്കു​മോ​യെ​ന്ന​ത് സ്വി​സ് ക്യാ​മ്പി​നെ അ​ല​ട്ടു​ന്നു. മൂ​ന്ന് ഗോ​ൾ നേ​ടി​യ താ​രം പ്രീ​ക്വാ​ർ​ട്ട​റി​ലും ക​ളി​ച്ചി​രു​ന്നി​ല്ല. ഡി​ഫ​ൻ​ഡ്സ് മൈ​ൻ​ഡ് എ​ൻ​ജി​ൻ മു​റി​യി​ൽ റി​മോ ഫ്രൂ​ല​ർ, ക്യാ​പ്റ്റ​ൻ ഗ്ര​നി​ത് ഷാ ​എ​ന്നി​വ​ർ മ​ധ്യ​നി​ര നി​യ​ന്ത്രി​ക്കും. പ്ര​തി​രോ​ധ​ത്തി​ൽ നി​കോ എ​ൽ​വെ​ദി, മാ​നു​വ​ൽ അ​ക​ഞ്ജി എ​ന്നി​വ​രും മി​ന്നും ഫോ​മി​ലാ​ണ്. സ്ട്രൈ​ക്ക​ർ റോ​ളി​ൽ ബ്രീ​ൽ എം​ബോ​ളോ, റു​ബ​ൻ വ​ർ​ഗാ​സ് എ​ന്നി​വ​ർ ര​ണ്ട് ഗോ​ളു​മാ​യും പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. മെ​സ്സി​യി​ലേ​ക്ക് ഒ​ഴു​കു​ന്ന പ​ന്തു​മാ​യി റോ​ഡ്രി​ഗോ ഡി ​പോ​ൾ, മ​ക് അ​ലി​സ്റ്റ​ർ മ​ധ്യ​നി​ര​യാ​ണ് അ​ർ​ജ​ന്റീ​ന​യു​ടെ ക​രു​ത്തെ​ങ്കി​ൽ, എ​തി​ർ മ​ധ്യ​നി​ര​യു​ടെ ഒ​ഴു​ക്കി​ന് ത​ട​യി​ടു​ക​യാ​വും സ്വി​സ് ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaSwitzerlandLionel MessiQuarter-finalFIFA World Cup 2026
News Summary - Argentina Faces Swiss Test: Messi and Co. Eye Semi-Final Berth in High-Stakes Quarter-Final
Next Story