Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്ഫാൻഡിയോറിന്റെ കണ്ണീരിന് ഉസ്ബക് താരങ്ങളുടെ സമ്മാനം

text_fields
bookmark_border
കുഞ്ഞു ആരാധകനെ ട്രെയിനിങ് ക്യാമ്പിലേക്ക് കൊണ്ടുപോയി
ഇസ്ഫാൻഡിയോറിന്റെ കണ്ണീരിന് ഉസ്ബക് താരങ്ങളുടെ സമ്മാനം
cancel
camera_alt

ഉസ്ബെകിസ്താൻ ടീം ഒപ്പിട്ട ജഴ്സിയുമായി

ഹൂസ്റ്റൺ: ഈയിടെ ഉസ്ബകിസ്താനെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ കൊളംബിയ ഗോൾ നേടിയപ്പോൾ ഗാലറിയിലിരുന്ന് കരഞ്ഞ കുഞ്ഞു ആരാധകനെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. ഇസ്ഫാൻഡിയോർ എന്ന് പേരുള്ള അവന്റെ സങ്കടം തൊട്ടടുത്തുണ്ടായിരുന്ന കൊളംബിയൻ ആരാധകർക്കും സഹിച്ചില്ല. അവർ ആഘോഷം നിർത്തി പിന്നെ, ഉസ്ബകിസ്താൻ ഉസ്ബകിസ്താൻ എന്ന് ആർത്തുവിളിച്ചു.

ഇസ്ഫാൻഡിയോറിനെ സന്തോഷിപ്പിക്കുകയായിരുന്നു ലക്ഷ്യം. അവന്റെ നിറഞ്ഞ കണ്ണുകൾ കാണികളെ മാത്രമല്ല ഉസ്ബകിസ്താൻ താരങ്ങളുടെയും ഹൃദയത്തിൽത്തട്ടിയിരിക്കുകയാണ്. ഇസ്ഫാൻഡിയോറിനെ തേടിപ്പിടിച്ച ടീം അധികൃതർ ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. താരങ്ങൾക്കൊപ്പം നിർത്തി ഫോട്ടോയെടുത്തും ടീം അംഗങ്ങളെല്ലാം ഒപ്പിട്ട ജഴ്സി സമ്മാനിച്ചുമാണ് അവർ ഇസ്ഫാൻഡിയോറിനെ യാത്രയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A gift from Uzbek stars for Esfandiar's tears
Next Story