Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightമഴയിൽ പ്രാർഥനകളോടെ

മഴയിൽ പ്രാർഥനകളോടെ

text_fields
bookmark_border
മഴയിൽ പ്രാർഥനകളോടെ
cancel
camera_alt

അ​റ്റ്‌​ലാ​ന്റ​യി​ലെ അ​ൽ ഫ​റൂ​ഖ് പ​ള്ളി

അറ്റ്ലാ​ന്റ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റി​നു​ശേ​ഷം മ​ട​ക്ക​യാ​ത്ര ചാ​റ്റ​ൽ മ​ഴ​യി​ൽ തു​ട​ങ്ങി​യ​താ​യി​രു​ന്നു. പ​ക്ഷേ, താ​മ​സ സ്ഥ​ല​ത്ത് എ​ത്തു​മ്പോ​ഴേ​ക്കും അ​ത്യാ​വ​ശ്യം മ​ഴ​യു​​ടെ ശ​ക്തി കൂ​ടി. ക​ടു​ത്ത ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ആ​രാ​ധ​ക​നാ​യ കോ​ഴി​ക്കോ​ട്ടു​കാ​ര​നാ​യ മ​ല​യാ​ളി വ​ള​ന്റി​യ​ർ ഷ​മീ​ജ് ആ​യി​രു​ന്നു എ​ന്നെ റൂ​മി​ലെgib​ത്തി​ച്ച​ത്. പോ​ർ​ചു​ഗ​ൽ ടീ​മി​നെ അ​ടു​ത്തു​കാ​ണാ​ൻ അ​ടു​ത്ത ദി​വ​സം ഫ്ലോ​റി​ഡ വ​രെ പോ​കു​ന്നു​ണ്ടെ​ന്നും കൂ​ടെ പോ​രു​ന്നോ​യെ​ന്ന് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു അ​ദ്ദേ​ഹം.

വെ​ള്ളി​യാ​ഴ്ച ആ​യ​തി​നാ​ൽ അ​ടു​ത്തു​ള്ള പ​ള്ളി ഏ​താ​ണെ​ന്ന് ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. യൂ​ബ​ർ ബു​ക്ക് ചെ​യ്ത​പ്പോ​ൾ വ​ന്ന​ത് ഫ്ലോ​റി​ഡ സ്വ​ദേ​ശി​യാ​യ യു​വാ​ൻ​റോ​യു​ടെ പു​ത്ത​ൻ ടെ​സ്‍ല. ഇ​ന്ത്യ​യി​ൽ നി​ന്നാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ പു​ള്ളി​യു​ടെ മ​റു​പ​ടി ‘ഓ​സം’ എ​ന്നാ​യി​രു​ന്നു.

ദൂ​രെ നി​ന്ന് നോ​ക്കു​മ്പോ​ൾ ത​ന്നെ വ​ലി​യ താ​ഴി​ക​ക്കു​ട​ങ്ങ​ളോ​ട് കൂ​ടി​യു​ള്ള മ​സ്ജി​ദ് ജ​റൂ​സ​ല​മി​ലെ ബൈ​ത്തു​ൽ മു​ഖ​ദ​സ്സി​നോ​ട് സാ​ദൃ​ശ്യം പു​ല​ർ​ത്തു​ന്ന​താ​യി തോ​ന്നി. യു​വാ​ൻ​റോ​യോ​ട് ന​ന്ദി പ​റ​ഞ്ഞ് വി​ശാ​ല​മാ​യ പ​ള്ളി​മു​റ്റ​ത്തേ​ക്ക് ക​യ​റി.

ഇ​ത് അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്തി​ന്റെ ത​ല​സ്ഥാ​ന​മാ​യ അ​റ്റ്‌​ലാ​ന്റ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും തെ​ക്കു​കി​ഴ​ക്ക​ൻ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലു​തു​മാ​യ അ​ൽ ഫ​റൂ​ഖ് എ​ന്ന പ​ള്ളി​യാ​ണ്. ഇ​വി​ട​ത്തെ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന ര​ണ്ട് സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. കൃ​ത്യം 1.30 മ​ണി​ക്ക് ത​ന്നെ ഇം​ഗ്ലീ​ഷി​ലു​ള്ള പ്ര​സം​ഗ​വും ര​ണ്ടു​മ​ണി​ക്ക് ന​മ​സ്കാ​ര​വും ആ​ണ് ആ​ദ്യ​ത്തെ ഷി​ഫ്റ്റ്. ഇ​തി​ൽ പ​ങ്കെ​ടു​ത്ത ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​ടു​ത്ത ഷി​ഫ്റ്റ് 2.30 മ​ണി​ക്കാ​ണ്. പു​റ​ത്ത് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ളു​ക​ൾ വീ​ട്ടി​ലേ​ക്ക് ഇ​ത് വാ​ങ്ങി​പ്പോ​കു​ന്നു​ണ്ട്. 14 ഡോ​ള​ർ ആ​ണ് ഈ ​ഒ​രു പാ​ക്ക​റ്റി​ന് വി​ല.

ആ​ദ്യ ബാ​ച്ച് ജു​മു​അ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് പ​ള്ളി​യും ചു​റ്റു​പാ​ടു​ക​ളും ക​റ​ങ്ങി ഡ​ൽ​ഹി സ്വ​ദേ​ശി ഇ​മാ​മു​മാ​യി അ​ൽ​പ​നേ​രം സം​സാ​രി​ച്ചു. ആ​രാ​ധ​നാ​ല​യം എ​ന്ന​തി​ലു​പ​രി ഒ​രു ക​മ്യൂ​ണി​റ്റി സെൻറ​റാ​യാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സ​മീ​പ​ത്തു​ള്ള ജോ​ർ​ജി​യ ടെ​ക് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ന​ല്ല രീ​തി​യി​ലു​ള്ള സാം​സ്കാ​രി​ക സ​ദ​സ്സു​ക​ളും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്നും ഇ​ത​ര മ​ത​സ്ഥ​ർ​ക്ക​ട​ക്കം പ​ള്ളി സ​ന്ദ​ർ​ശി​ക്കാ​നും ലൈ​ബ്ര​റി അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു പാ​ക്ക​റ്റ് ഭ​ക്ഷ​ണം വാ​ങ്ങി അ​വി​ടെ മു​റ്റ​ത്ത് ക​സേ​ര​യി​ലി​രു​ന്ന് ക​ഴി​ച്ചു. പി​ന്നീ​ട് മ​ട​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masjidAtlantaFootball NewsFIFAWorldCup
News Summary - A Friday at Al-Farooq: Experiencing Community and Culture at Atlanta's Largest Mosque
Next Story