Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​വും ഫീ​സ് വ​ർ​ധ​ിപ്പിക്കരുത്​

text_fields
bookmark_border
സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​വും ഫീ​സ് വ​ർ​ധ​ിപ്പിക്കരുത്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​വും ഫീ​സ് വ​ർ​ധ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അം​ഗീ​ക​രി​ച്ച നി​ര​ക്കി​ൽ മാ​ത്ര​മേ ട്യൂ​ഷ​ൻ ഫീ​സ് ഈ​ടാ​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ഫീ​സി​നു​ പു​റ​മേ ഏ​തെ​ങ്കി​ലും പേ​രി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​ണം സ്വീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ല. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​ബ് സ്‌​കൂ​ളു​ക​ൾ​ക്കും ദ്വി​ഭാ​ഷാ സ്‌​കൂ​ളു​ക​ൾ​ക്കും ഇ​ന്ത്യ​ൻ, പാ​കി​സ്​​താ​നി, ബ്രി​ട്ടീ​ഷ്, ജ​ർ​മ​ൻ, ഫ്ര​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.

ഇ​ത്ത​രം സ്‌​കൂ​ളു​ക​ൾ ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ സാ​മ്പ​ത്തി​ക കാ​ര്യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. നി​ശ്ച​യി​ച്ച ഫീ​സ് നി​ര​ക്കി​ൽ കൂ​ടു​ത​ലാ​യി ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഫീ​സ് വ​ർ​ധ​ന സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ള്‍ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ചാ​ല്‍ സ്‌​കൂ​ളി​െൻറ അം​ഗീ​കാ​രം​ത​ന്നെ റ​ദ്ദാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#private schools#Fees
News Summary - Fees should not be increased in private schools this year either
Next Story