ഫാഷിസ്റ്റ് രീതിയില്‍ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണം- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
text_fieldsകോഴിക്കോട് : ഫാഷിസ്റ്റ് രീതിയില്‍ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വയം രാജിവയ്ക്കാന്‍ തയാറാവുന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നു പുറത്താക്കണം.
ഭരണഘടനയ്‌ക്കെതിരായ ഇടപെടല്‍ രാജ്യത്ത് വ്യാപകമായിരിക്കുന്നു. ഇത് അപകടകരമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം ഇതാണോ എന്നു വിശദീകരിക്കണം. ഭരണഘടനാ മൂല്യങ്ങള്‍ വിജയപ്രഥമായി നടപ്പാക്കാനാകാത്തത് ഭരണഘടനയുടെ പ്രശ്‌നമല്ല, മറിച്ച് ഭരണകര്‍ത്താക്കളുടെ വീഴ്ചയാണ്. ഭരണഘടനയെ പൊളിച്ചെഴുതാന്‍ സംഘപരിവാരം ആവുന്നത്ര പരിശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സജി ചെറിയാന്റെ പ്രസ്താവന യാദൃശ്ചികമാണെന്നു കരുതാനാവില്ല. അതിനാല്‍ കര്‍ശന നടപടി വേണം. അദ്ദേഹത്തിനെതിരേ ക്രമിനല്‍ കേസെടുത്ത് ശിക്ഷ ഉറപ്പാക്കണം.
കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിനു പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അതിനെ തീവ്രവാദ ചാപ്പകുത്തി പിന്നോട്ടടിക്കാമെന്നത് വ്യാമോഹം മാത്രമാണ്.
എ.കെ.ജി സെന്ററില്‍ പാര്‍ട്ടി തിരുവനന്തപുരം സിറ്റിയിലെ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചത് അനുഭാവത്തിന്റെ പേരിലല്ല, മറിച്ച് സ്വാഭാവികം മാത്രമാണെന്ന് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

