Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർപോർട്ടിൽ പരസ്യമായി മൂത്രമൊഴിച്ചത് ആര്യൻ ഖാൻ അല്ല; താരപുത്രനെതിരെ വ്യാജ പ്രചാരണം

text_fields
bookmark_border
Aryan khan
cancel

ആഢംബരക്കപ്പൽ ലഹരിവിരുന്ന് കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ താരപുത്രൻ ആര്യൻ ഖാനെതിരെ വിവിധ കോണുകളിൽ നിന്ന് വിദ്‍വേഷ പ്രചാരണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ, മയക്കുമരുന്ന് ലഹരിയിൽ വിമാനത്താവളത്തിൽ പരസ്യമായി മൂത്രമൊഴിക്കുന്ന ആര്യൻ ഖാൻ എന്ന അടിക്കുറിപ്പോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ആര്യൻ ഖാനോട് രൂപസാദൃശ്യമുള്ള ഒരു വ്യക്തി സുബോധമില്ലാത്ത അവസ്ഥയിൽ എയർപോർട്ടിൽ നിൽക്കുന്നതും ആളുകളുടെ മുമ്പിൽ പരസ്യമായി മൂത്രമൊഴിക്കുന്നതും വിഡിയോയിൽ കാണാം. ഉടനെ സുരക്ഷാ ജീവനക്കാരെത്തി കസ്റ്റഡിയിലെടുക്കുന്നുമുണ്ട്. ലഹരിക്കേസിന്‍റെ പശ്ചാത്തലത്തിൽ ആര്യനെ ലഹരിക്കടിമയാക്കി ചിത്രീകരിച്ചുകൊണ്ടാണ് പലരും ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചത്. പ്രധാനമായും സംഘ്പരിവാർ അനുകൂലികളാണ് പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചത്.




ഈ വിഡിയോയിലുള്ളത് ഷാരൂഖ് ഖാന്‍റെ പുത്രനായ ആര്യൻ ഖാൻ ആണോ? അല്ലെന്നതാണ് യാഥാർഥ്യം. ബോളിവുഡ് നടനും ട്വൈലൈറ്റ് സിനിമ പരമ്പരയിലൂടെ പ്രശസ്തനുമായ ബ്രോൺസൺ പെലെറ്റിയർ എന്നയാളാണ് വിഡിയോയിലുള്ളത്. ആര്യൻ ഖാനുമായി രൂപസാദൃശ്യമുള്ളയാളാണ് ഈ നടൻ.




2012 ഡിസംബറിൽ ലോസ് ഏഞ്ചലസ് വിമാനത്താവളത്തിലാണ് വിഡിയോയിൽ കാണുന്ന സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട് എത്തിയ താരം പരസ്യമായി പൊതുയിടത്ത് മൂത്രമൊഴിക്കുകയായിരുന്നു.




സംഭവം വിവാദമായതോടെ, മറ്റൊരു യാത്രക്കാരൻ തന്ന പാനീയം കുടിച്ചാണ് തനിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടതെന്ന വാദവുമായി നടൻ രംഗത്തെത്തിയിരുന്നു. എന്നാൽ, ബ്രോൺസൺ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രണ്ട് വർഷത്തെ നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു.





Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - This is not Aryan Khan urinating in public at an airport
Next Story