Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലിനെ സൻസദ്​ ടി.വി തഴഞ്ഞോ? പ്രതിപക്ഷ ആരോപണത്തിന്‍റെ നിജസ്ഥിതി ഇതാണ് ​-ഫാക്ട്​ ചെക്​
cancel
Homechevron_rightFact Checkchevron_rightഅവിശ്വാസ പ്രമേയ...

അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലിനെ സൻസദ്​ ടി.വി തഴഞ്ഞോ? പ്രതിപക്ഷ ആരോപണത്തിന്‍റെ നിജസ്ഥിതി ഇതാണ് ​-ഫാക്ട്​ ചെക്​

text_fields
bookmark_border

നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിയെ സൻസദ്​ ടി.വി മനപ്പൂർവ്വം അവഗണിച്ചെന്ന ആരോപണം പല പ്രതിപക്ഷ നേതാക്കളും ഉന്നയിച്ചിരുന്നു. മോദി സംസാരിച്ചപ്പോഴാകട്ടെ സമൃദ്ധമായി ദൃശ്യത നൽകുകയും ചെയ്തിരുന്നതായും പലരും ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ്​ നേതാവ്​ ജയറാം രമേഷ്​ ഡിഎംകെ നേതാവ് കനിമൊഴി ശിരോമണി അകാലിദൾ എം.പി ഹർസിമ്രത് കൗർ ബാദലും ഈ ആരോപണം ഉന്നയിച്ചിരുന്നു.

രാഹുലിനെ മാത്രമല്ല പ്രതിപക്ഷ നിരയിലെ മിക്ക പ്രസംഗകരേയും സൻസദ്​ ടി.വി അവഗണിച്ചതായും ആരോപണമുണ്ട്​. ഇതിന്‍റെ നിജസ്ഥിതി പരിശോധിച്ച്​ ’ദ ക്വിന്‍റ്​’ ഫാക്ട്​ ചെക്​ നടത്തിയിരിക്കുകയാണ്​. കൗതുകമുള്ള കാര്യങ്ങളാണ്​ ഫാക്​ട്​ ചെക്കിൽ പുറത്തുവന്നത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് നേതാവ്​ രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങൾ പരിശോധിച്ചാണ്​ സ്ക്രീൻ ടൈം കണക്കാക്കിയിരിക്കുന്നത്​.

മോദി ഏകദേശം രണ്ട് മണിക്കൂറും 12 മിനിറ്റുമാണ്​ ​ലോക്സഭയിൽ സംസാരിച്ചത്​. ഇതിനിടയിൽ ഒരു മിനിറ്റോളം ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ഇടപെടൽ ഉണ്ടായി. ഇത് ഒഴിവാക്കിയാൽ പ്രധാനമന്ത്രിയുടെ പ്രസംഗം ആകെ 131 മിനിറ്റായിരുന്നു. ഇതിൽ,110 മിനിറ്റും സൻസദ്​ ടി.വി കാമറ മോദിയെ ഫോക്കസ് ചെയ്യുകയായിരുന്നു. ഏകദേശം 21 മിനിറ്റ് മാത്രമാണ്​ മോദിയിൽ നിന്ന്​ കാമറ മാറിനിന്നത്​. ആ 21 മിനിറ്റും ബി.ജെ.പി എം.പിമാർ മോദിയെ സന്തോഷിപ്പിക്കാൻ മേശയിൽ തട്ടുന്നതും കയ്യടിക്കുന്നതും കാണിക്കാനാണ്​ സൻസദ്​ ടി.വി ഉപയോഗിച്ചത്​. ശതമാനക്കണക്കിൽ പറഞ്ഞാൽ, പ്രസംഗത്തിനിടെ 84 ശതമാനം സമയവും ക്യാമറ ഫോക്കസ് ചെയ്തത് പ്രധാനമന്ത്രി മോദിയെയാണെന്ന്​ ദി ക്വിന്‍റ്​ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ നേരേ തിരിച്ചായിരുന്നു സൻസദ്​ ടി.വിയുടെ പ്രവർത്തനം. രാഹുൽ ഗാന്ധിയുടെ പ്രസംഗം 36 മിനിറ്റാണ്​ നീണ്ടുനിന്നത്​. അതിൽ 15 മിനിറ്റും 30 സെക്കൻഡും മാത്രമാണ്​ കാമറ രാഹുലിനെ ഫോക്കസ് ചെയ്തത്​. ശതമാനക്കണക്കിൽ പറഞ്ഞാൽ, കാമറ 42 ശതമാനം സമയം രാഹുൽ ഗാന്ധിയിലും 58 ശതമാനം സമയം മറ്റിടങ്ങളിലും ​ഫോക്കസ്​ ചെയ്യുകയായിരുന്നു. സ്പീക്കറിലും ബി.ജെ.പി നിരയിലുമാണ്​ ഈ സമയം കാമറ ഫോക്കസ്​ ചെയ്​തതെന്നും ക്വിന്‍റ്​ ഫാക്ട്​ ചെക്​ പറയുന്നു. മണിപ്പൂരിനെക്കുറിച്ച് രാഹുൽ സംസാരിക്കുമ്പോൾ ടി.വിയിൽ കണ്ടത്​ സ്പീക്കറുടെ മുഖമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiSansad TVRahul GandhiNo Confidence Motion:
News Summary - No Confidence Motion: PM Modi Visible for 84% of His Speech, Rahul Gandhi 42%
Next Story