Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFact Checkchevron_rightകൊൽക്കത്തയിൽ...

കൊൽക്കത്തയിൽ മുസ്​ലിങ്ങളെ മാത്രം ചികിത്സിക്കുന്ന ആശുപത്രിയുണ്ടോ? വ്യാജ പ്രചാരണത്തിന് പിന്നിലെ യാഥാർഥ്യം ഇതാണ് -FACT CHECK

text_fields
bookmark_border
Islamia hospital
cancel

കൊൽക്കത്തയിൽ മുസ്​ലിങ്ങളെ മാത്രം ചികിത്സിക്കുന്ന ആശുപത്രിയുണ്ടെന്നാണ് പശ്ചിമബംഗാളിലെ ചിലർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവും കൊൽക്കത്ത മേയറുമായ ഫിറാദ് ഹകിം ആശുപത്രി ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. സംഘ്പരിവാർ കേന്ദ്രങ്ങളാണ് ഈ പ്രചാരണത്തിന് പിന്നിൽ.

മമത ബാനർജി മുസ്​ലിങ്ങളെ പ്രീണിപ്പിക്കാനായി അവർക്ക് വേണ്ടി മാത്രമായി തുടങ്ങിയ ഇസ്​ലാമിയ ആശുപത്രി മേയർ ഉദ്ഘാടനം ചെയ്യുന്നുവെന്നാണ് പ്രചാരണം. ഫിറാദ് ഹകീമിന്‍റെ ട്വീറ്റും ഇത്തരത്തിൽ പ്രചരിപ്പിക്കുകയാണ്.




യഥാർഥത്തിൽ, കൊൽക്കത്തയിലെ പ്രശസ്തമായ ഇസ്​ലാമിയ ആശുപത്രിയിലെ നവീകരിച്ച വിഭാഗം കോവിഡ് ചികിത്സാ സൗകര്യത്തോടെ ഉദ്ഘാടനം ചെയ്യുന്നതിന്‍റെയാണ് ചിത്രങ്ങൾ. കോവിഡ് ബെഡുകളും, ഐ.സി.യു സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മേയർ തന്‍റെ ട്വീറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

എന്നാൽ, ഇസ്​ലാമിയ ആശുപത്രിയിൽ മുസ്​ലിങ്ങൾക്ക് മാത്രമായാണ് ചികിത്സയെന്ന് ചിലർ വ്യാജപ്രചാരണം നടത്തുകയായിരുന്നു. 1926 മുതൽ പ്രവർത്തിച്ചു വരുന്നതാണ് ഇസ്​ലാമിയ ആശുപത്രി. സർക്കാർ സഹായത്തോടെ 3.75 കോടി ചെലവിട്ടാണ് ആശുപത്രി നവീകരിച്ചത്.

മേയ് 30നാണ് ആശുപത്രി പുതിയ വിഭാഗം തുറന്നു നൽകിയത്. ഇതിന്‍റെ വാർത്തയും ടെലഗ്രാഫ് ഉൾപ്പെടെ പ്രധാന പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'മത-ജാതി വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ആളുകൾക്കും ഒരുപോലെ ചികിത്സ നൽകുന്ന സ്ഥാപനമാണിത്' എന്ന് ആശുപത്രി ജനറൽ സെക്രട്ടറി അമീറുദ്ദീൻ ടെലഗ്രാഫിനോട് വ്യക്തമാക്കുന്നുണ്ട്.




സമൂഹത്തിൽ വിഭജനമുണ്ടാക്കുക ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്ന് വ്യക്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fact Check
News Summary - Netizens falsely claim renovated hospital in Kolkata will treat only Muslims
Next Story