Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിവേഗ പാതകൾ മുറിച്ചുകടക്കുന്നത് കുറ്റകരം
text_fieldsbookmark_border
ജിദ്ദ: അതിവേഗ പാതകൾ (എക്സ്പ്രസ് ഹൈവേ) മുറിച്ചു കടക്കുന്നത് കുറ്റകരമെന്ന് സൗദി ട്രാഫിക് വകുപ്പ് അറിയിച്ചു. ഇത് കടുത്ത നിയമലംഘനമായി കണക്കാക്കുമെന്നും 1,000 ത്തിനും 2,000ത്തിനുമിടയിൽ റിയാൽ പിഴയായി ചുമത്തുമെന്നും ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. എക്സ്പ്രസ് റോഡുകൾ മുറിച്ചു കടക്കുന്നത് ആളുകളുടെ ജീവിതത്തെ അപകടത്തിലാക്കും. ഗതാഗതം തടസ്സപ്പെടുത്തും. ട്രാഫിക് അപകട സാധ്യത കൂടുതലാണെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി. എക്സ്പ്രസ് റോഡ് മുറിച്ചു കടക്കാനാഗ്രഹിക്കുന്നവർ കാൽനടപ്പാലങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

