Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകൊടിഞ്ഞിയിൽ മഞ്ഞ മഴ;...

കൊടിഞ്ഞിയിൽ മഞ്ഞ മഴ; പരിഭ്രാന്തരായി നാട്ടുകാർ

text_fields
bookmark_border
rain
cancel
camera_alt

ബ​ഷീ​റി‍​െൻറ തേ​ച്ച മ​തി​ലി​ൽ മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ദ്രാ​വ​കം പ​തി​ച്ച​പ്പോ​ൾ

തി​രൂ​ര​ങ്ങാ​ടി: കൊ​ടി​ഞ്ഞി​യി​ൽ മ​ഞ്ഞ മ​ഴ. കൊ​ടി​ഞ്ഞി ക​ടു​വാ​ളൂ​ർ പ​ത്തൂ​ർ ബ​ഷീ​റി‍െൻറ വീ​ട്ടി​ലാ​ണ് മ​ഞ്ഞ മ​ഴ പെ​യ്ത​ത്. ആ​കാ​ശ​ത്തു​നി​ന്ന്​ മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ദ്രാ​വ​കം തു​ള്ളി​ക​ളാ​യി പെ​യ്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ദ്രാ​വ​കം തു​ട​ച്ചാ​ൽ മാ​ഞ്ഞു പോ​കു​ന്നു​ണ്ടെ​ങ്കി​ലും ക​ടു​ത്ത ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി.

വീ​ട്ടി​ൽ മ​തി​ലി‍െൻറ തേ​പ്പ് ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി​ക​ളാ​യ താ​നൂ​രി​ലെ രാ​ജു, ദി​ലീ​പ്, കൊ​ടി​ഞ്ഞി കു​റൂ​ൽ സ്വ​ദേ​ശി ഇ​സ്മാ​യി​ൽ എ​ന്നി​വ​രാ​ണ് ആ​ദ്യം മ​ഞ്ഞ മ​ഴ ശ്ര​ദ്ധി​ച്ച​ത്. തേ​ച്ച മ​തി​ലി​ൽ തു​ള്ളി​ക​ളാ​യി പ​തി​ച്ച​ത് ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ങ്ങ​ളി​ലും ഇ​ല​ക​ളി​ലും മ​ഴ​ത്തു​ള്ളി​ക​ൾ മ​ഞ്ഞ പു​ള്ളി​ക​ളാ​യി കാ​ണ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​റ​മ്പി​ൽ പ​ല ഭാ​ഗ​ത്താ​യി മ​ഞ്ഞ​ത്തു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​യി ബ​ഷീ​ർ പ​റ​ഞ്ഞു. ഈ​യി​ടെ ഇ​ടു​ക്കി അ​ട​ക്കം പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ ​പ്ര​തി​ഭാ​സം കാ​ണ​പ്പെ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yellow rain
News Summary - Yellow rain in Kodinji; The locals panicked
Next Story