Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

text_fields
bookmark_border
കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെലങ്കാനക്കും ആന്ധ്രക്കും മുകളിലുള്ള തീവ്ര ന്യൂനമർദ്ദവും തമിഴ്‌നാടിന് മുകളിലുള്ള ചക്രവാതച്ചുഴികളുമാണ് നിലവിൽ കേരളത്തിലെ ഈ അപ്രതീക്ഷിത മഴക്ക് കാരണം.അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ്

നവംബർ 6 മുതൽ 8 വരെയും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴ മുന്നറിയിപ്പുള്ള ജില്ലകൾ:

നവംബർ 4: കോട്ടയം, ഇടുക്കി,വയനാട്

നവംബർ 6: ഇടുക്കി, എറണാകുളം

നവംബർ 7: പത്തനംതിട്ട, കോട്ടയം

നവംബർ 8: ആലപ്പുഴ, കോട്ടയം, എറണാകുളം.

ജാഗ്രത നിർദേശം

ഇടിമിന്നലുള്ള സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കാലാവസ്ഥാ വകുപ്പിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Widespread rain likely in Kerala over coming days; yellow alert issued in various districts
Next Story