എന്താണ് ബിസിനസിനെ പരിസ്ഥിതി സൗഹൃദമാക്കുന്ന ‘നെറ്റ് പോസിറ്റീവ്’?
text_fieldsആഗോള സമ്പദ്‌വ്യവസ്ഥയിലുടനീളം വ്യവസായങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം അത് സംഭാവന ചെയ്യുന്ന മലിനീകരണം മൂലമുള്ള പാരിസ്ഥിതിക ഉത്കണ്ഠകളും കൂടിവരുന്നു. പാരിസ്ഥിതിക വെല്ലുവിളികൾ, സാമൂഹിക അനീതികൾ, സാമ്പത്തിക അസന്തുലിതാവസ്ഥ എന്നിവ പരിഹരിക്കുന്നതിന് ഈ രംഗത്തുള്ള സംഘടനകൾ ശബ്ദിക്കാൻ തുടങ്ങിയതും അതിന്റെ പശ്ചാത്തലത്തിലാണ്. ഉറച്ചതും അർഥവത്തായതുമായ നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കളും നിയന്ത്രണ ഏജൻസികളും നിക്ഷേപകരും അടക്കമുള്ളവർ ഇത് ആവശ്യപ്പെടുന്നു.
എന്താണ് ‘നെറ്റ് പോസിറ്റീവ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? കമ്പനികൾ അവരുടെ സാമൂഹികവും പാരിസ്ഥിതികവുമായ കാർബൺ ‘ഫൂട്ട് പ്രിന്റുകൾ’ (പാദമുദ്രകൾ) കുറക്കുക മാത്രമല്ല, മനുഷ്യർക്കും ഭൂമിക്കും ദീർഘകാല സുസ്ഥിരത സംഭാവന ചെയ്യുന്ന ഒരു പോസിറ്റീവ് ‘കൈമുദ്ര’ സജീവമായി സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ബിസിനസ് സമീപനമാണിത്.
ഈ പുതിയ യുഗത്തിൽ മനുഷ്യർക്കും ഭൂഗോളത്തിനും പോസിറ്റീവും അതിജീവിക്കാൻ പര്യാപ്തവുമായ മൂല്യം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. പല പ്രമുഖ ബിസിനസ് നേതാക്കളും ഈ ആശയത്തെ പിന്തുണച്ചുവരുന്നു. ഭൂഗോളത്തിലാകമാനമുള്ള എല്ലാ രാജ്യങ്ങളിലെയും മേഖലയിലെയും ജീവനക്കാർ, വിതരണക്കാർ, കമ്യൂണിറ്റികൾ, ഉപഭോക്താക്കൾ, ഭാവി തലമുറകൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളുടെയും ക്ഷേമം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം എന്ന് അവർ പറയുന്നു.
വർഷങ്ങളായി ബിസിനസുകാർ അവരുടെ കാർബൺ പാദമുദ്രകൾ കുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാർബൺ ബഹിർഗമനം കുറക്കുക, മാലിന്യം കുറക്കുക, അല്ലെങ്കിൽ വിതരണ ശൃംഖലകളിൽ ന്യായമായ തൊഴിൽ രീതികൾ ഉറപ്പാക്കുക എന്നിവയിലൂടെ പ്രതിരോധത്തിന്റെ ‘കൈമുദ്ര’കൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ നെറ്റ് പോസിറ്റീവ് സമീപനം കൂടുതൽ വികസിക്കും.
എനാനൽ, ഈ സമീപനം ലാഭം ഉപേക്ഷിച്ചുകൊണ്ടുള്ളതല്ല. മറിച്ച് ലോകത്തിലെ ഏറ്റവും വലുതും പൊതുവായതുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലൂടെ അത് വ്യവസായത്തിന്റെ ദീർഘകാല വിജയത്തിലേക്ക് നയിക്കുന്നുവെന്ന് ഇവർ തിരിച്ചറിയുന്നു.
കമ്പനികൾ നെറ്റ് പോസിറ്റീവ് തന്ത്രങ്ങളുടെ സാമ്പത്തിക നേട്ടം കൂടുതലായി തിരിച്ചറിയുന്നുണ്ടെന്ന് പല ഗവേഷണങ്ങളും കാണിക്കുന്നു. നല്ലൊരു ശതമാനം ബിസിനസുകാരും ഇതിനകം തന്നെ സാമ്പത്തിക, സാമ്പത്തികേതര മെട്രിക്സുകളുടെ മിശ്രിതം ഉപയോഗിക്കുന്നു. ലാഭം മാത്രം ഒരു കമ്പനിയുടെ യഥാർത്ഥ മൂല്യം പിടിച്ചെടുക്കുന്നില്ലെന്ന് വിശാലമായ അംഗീകാരത്തെ ഇത് സൂചിപ്പിക്കുന്നു.
കമ്പനികൾ നൽകുന്ന പോസിറ്റീവ് സംഭാവനകൾ ആണ് മറ്റൊരുരീതി. ന്യായമായ വേതനത്തോടെ നല്ല ജോലികൾ സൃഷ്ടിക്കൽ, പ്രാദേശിക സമൂഹങ്ങളെ പിന്തുണക്കൽ, സുസ്ഥിര ഉൽപന്നങ്ങൾ നവീകരിക്കൽ, ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്നത്തെ അടിയന്തര വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് ബിസിനസുകൾ അവർ കണ്ടെത്തിയതിനേക്കാൾ മികച്ച അവസ്ഥയിൽ സജീവമായി ലോകത്തെ വിടേണ്ടതുണ്ട്.
വിശ്വാസം വളർത്തുന്നതിനും ഉപഭോക്തൃ വിശ്വസ്തത നേടുന്നതിനും ഭാവിയിലെ നിയന്ത്രണങ്ങൾക്ക് മുന്നിൽ നിൽക്കുന്നതിനും ഈ തന്ത്രങ്ങൾ അത്യാവശ്യമാണെന്ന് പല വ്യവസായ നേതാക്കളും കാണുന്നു. സുതാര്യതയും ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിലൂടെ ബിസിനസുകൾ പ്രവചനാതീതമായ ഒരു ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ സഞ്ചരിക്കാൻ സ്വയം നിലകൊള്ളുമെന്നും അവർ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

