പുഴകടന്നെത്തിയ ബംഗാൾ കടുവയെ പടക്കംപൊട്ടിച്ച് കാടുകയറ്റി ഗ്രാമവാസികൾ
text_fieldsപ്രതീകാത്മക ചിത്രം
പർഗാനാസ്24: വ്യാഴാഴ്ച രാവിലെ സുന്ദർബൻസിലെ ഒരു ഗ്രാമത്തിലേക്ക് വഴിതെറ്റിയെത്തിയ കടുവ വെള്ളിയാഴ്ച കാട്ടിലേക്ക് മടങ്ങിയതായി വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും പറഞ്ഞു. വ്യാഴാഴ്ച രാത്രി പടക്കം പൊട്ടിച്ചതിനാൽ കടുവ കാട്ടിലേക്ക് മടങ്ങിയതായി ഗ്രാമവാസികളും പറഞ്ഞു.സുന്ദർബൻസിലെ കടുവ സങ്കേതമായ അജ്മൽമാരി 11 വനഭാഗത്തേക്കാണ് കടുവ തിരിച്ചെത്തിയതെന്ന് സൗത്ത് 24-പർഗാനാസ് ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. നദീതീരത്തുനിന്ന് വനത്തിലേക്കുള്ള വഴിയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. വേലിയേറ്റ സമയത്ത് ശക്തമായ നീരൊഴുക്കിൽ കടുവ കാട്ടിലേക്ക് നീന്തിക്കയറിയതായും വെള്ളം ഇറങ്ങിയതിനുശേഷം പഗ്‌മാർക്കുകൾ (കടുവയുടെ കാൽപാടുകൾ) കണ്ടതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
സൗത്ത് 24-പർഗാനാസിലെ തീരപ്രദേശമായ മോയിപിത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കിശോരിമോഹൻപൂർ ഗ്രാമവാസികളാണ് രാവിലെ കടുവയുടെ കാൽപാടുകൾ കണ്ടത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കടുവയെ കണ്ടെത്തി. തോടിനരികിൽ കടുവ വിശ്രമിക്കുകയായിരുന്നു. തോടിനപ്പുറം ജനവാസമേഖലയായതിനാൽ നിരീക്ഷണം ശക്തമാക്കിയ ഗ്രാമവാസികൾ ഉടൻ വനം വകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചു. തോടിനരികിൽനിന്ന് കാട്ടിലേക്ക് കയറിയ കടുവക്കായുള്ള തിരച്ചിലിനിനൊടുവിൽ കടുവയെ കണ്ടെത്തി.
പടക്കം പൊട്ടിച്ചതിനെ തുടർന്ന് കടുവ പുഴയിലേക്ക് ചാടി കാട്ടിലേക്ക് നീന്തിക്കയറി. പടക്കം പൊട്ടിക്കുക എന്നത് കടുവകളെ ഗ്രാമങ്ങളിൽ നിന്ന് തുരത്താനുള്ള ഒരു സാധാരണ രീതിയാണ്. ഇതാണ് ഞങ്ങൾ പിന്തുടരുന്ന രീതി. രാത്രി വൈകിയും പടക്കം പൊട്ടിക്കും. രാവിലെ എട്ടോടെ ഞങ്ങൾ വീണ്ടും പരിശോധിക്കാൻ പോയപ്പോൾ വനത്തിലേക്കുള്ള നദീതീരത്ത് പഗ്‌മാർക്കുകൾ കണ്ടെത്തി. കടുവ പോയി എന്നാണ് ഇത് സൂചിപ്പിക്കുന്നത് ടൈഗർ റെസ്‌പോൺസ് ടീമിലെ അംഗമായ ഉസ്മാൻ മൊല്ല പറഞ്ഞു പറഞ്ഞു.കടുവകൾ ഗ്രാമങ്ങളിലേക്ക് കടക്കുന്നത് തടയാൻ വലകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് താമസക്കാർ പറഞ്ഞു.
മൈപിത്ത് തീരദേശ പൊലീസ് സ്റ്റേഷന് കീഴിലുള്ള കുൽതാലിയിലെ മൂന്ന് പഞ്ചായത്ത് പ്രദേശങ്ങളിൽ കടുവകളുടെ കടന്നുകയറ്റം കൂടുതലാണ്. നദിക്കക്കരെ അജ്മൽമാരി 1 ഉം 11 ഉം വനപ്രദേശമാണ്, സൗത്ത് 24-പർഗാനാസ് വന ഡിവിഷനിലെ മൂന്ന് കടുവസങ്കേതങ്ങളിലൊന്നായ റൈഡിഗിയുടെ ഭാഗമായ ഹെറോഭംഗ 9 ഉൾപ്പെട്ട ഈ പ്രദേശം 45 കിലോമീറ്റർ നൈലോൺ വേലിയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ശൈത്യകാലത്ത് ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റങ്ങൾ നടക്കുന്ന സമയമായതിനാൽ പട്രോളിങ്ങും വർധിപ്പിച്ചിട്ടുണ്ട്,” വനം ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

